Sunday, 15 May 2022

സുരക്ഷിതത്വമില്ലാത്ത കിണർ നിർമ്മാണത്തിനിടയിലുള്ള അപകടം തുടർകഥയാകുമ്പോൾ കിണർ നിർമ്മാണവും വൃത്തിയാക്കലും കൂടുതൽ സുരക്ഷിതത്വമാക്കാണമെന്ന ആവശ്യം ശക്തമാകുന്നു

കൊല്ലം : സുരക്ഷിതത്വമില്ലാത്ത 
കിണർ നിർമ്മാണത്തിനിടയിലുള്ള 
അപകടം തുടർകഥയാകുമ്പോൾ കിണർ നിർമ്മാണവും വൃത്തിയാക്കലും കൂടുതൽ സുരക്ഷിതത്വമാക്കാണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിൽ അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇന്നലെ തഴുത്തലയിൽ ഉണ്ടായത്. വയൽ വസ്തു നികത്തിയുണ്ടാക്കി ചെയ്ത വസ്തുവിൽ ഉണ്ടായ കിണറിലാണ് അപകടം ഉണ്ടായത്. മഴയുള്ള സമയത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചു കൊണ്ട് നിമിഷനേരം കൊണ്ടാണ് കിണറിലേക്ക് ആളിറങ്ങുന്നത് ഇന്നലെ അപകടം ഉണ്ടായ സ്ഥലത്ത് ആദ്യം ചെറിയ മൂന്ന് തൊടിയിറക്കിയതിന് ശേഷമാണ് അതിന്റെ വലിയ തൊടിയിറക്കുകയും അടിയൂറ്റ് ഉണ്ടായി കിണർ ഇടിഞ്ഞു സുധീർ കിണറിനുള്ളിൽപ്പെടുന്നത്. കിണറിനുള്ളിൽ മണ്ണിടിയുന്നത് പോലും കയറിൽ തൂങ്ങിയിറങ്ങുന്ന ഇവർക്ക് അറിയാൻ കഴിയില്ല അത് കൊണ്ട് തന്നെ അപകട സാധ്യത മുൻകൂട്ടിയറിയാൻ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ഇവർക്ക് അറിയില്ല. യാതൊരുവിധ പരിശീലനവും ഇ തൊഴിലാളികൾക്ക് ഇല്ല കൂടുതൽ കൂലി കിട്ടുന്നത് കൊണ്ട് തന്നെ ഇ ജോലിക്ക്‌ വേണ്ടി ജോലിക്കാർ കൂടുതൽ എത്തുന്നുണ്ട്  യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ഇ ജോലിയിൽ കുണ്ടറ നിയോജക മണ്ഡലത്തിലെ അടുത്തടുത്ത് ഉണ്ടായ നാലാമത്തെ അപകടമാണിത്.
പെരുമ്പുഴ കോവിൽ മുക്കിലുണ്ടായ അപകടത്തിൽ നാലുപേരും, റേഡിയോ മുക്ക്, വെളളിമൺ എന്നിവിടങ്ങളിൽ ഓരോരുത്തരും മരണമടഞ്ഞിരുന്നു.അതിന്റെ പിന്നാലെയാണ് ഇ അപകടവും ഉണ്ടായിരിക്കുന്നത്.
ഫയർഫോഴ്‌സിന് രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ കൂടുതൽ ഉപകരണങ്ങളും ഇല്ല
കിണർ അപകടങ്ങൾ ഒഴിവാക്കുവാൻ ഫയർഫോഴ്‌സ് കിണറുമായി ബന്ധപെട്ട തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് പരിശീലനം നൽകണം.പഞ്ചായത്ത്‌ അധികൃതരെയും ഫയർഫോഴ്സ് അധികൃതരെയും അറിയിച്ച ശേഷം കിണറിന്റെ സുരക്ഷിതത്വം പരിശോധന നടത്തിയതിന് ശേഷം നിർമ്മാണപ്രവർത്തങ്ങൾ നടത്താനുള്ള നിയമം കൊണ്ട് വന്ന് തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാണ് തൊഴിലാളികൾ പറയുന്നത്.ഫയർഫോഴ്സ് അധികൃതർക്ക്‌ കൂടുതൽ സുരക്ഷാഉപകരണങ്ങൾ ഇല്ലാത്തതും രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമായി.അപകട ഉണ്ടാവുമ്പോൾ 
മണ്ണുമാന്തിയന്ത്രം ഫയർഫോഴ്സിനുണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുമായിരുന്നു.

No comments:

Post a Comment