Sunday, 15 May 2022

എല്ലാ പ്രാർത്ഥനകളെയും വിഫലമായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി അവസാനം സുധീറിന്റെ ചേതനയറ്റ മൃതദേഹം കിണറിൽ നിന്നും കണ്ടെത്തി

കൊല്ലം: എല്ലാ പ്രാർത്ഥനകളെയും വിഫലമായി  മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി അവസാനം സുധീറിന്റെ ചേതനയറ്റ മൃതദേഹം കിണറിൽ നിന്നും കണ്ടെത്തി.
തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ കിണർ നിർമ്മാണ
തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 26 
മണിക്കൂറോളം നീണ്ട ഫയർഫോഴ്സിന്റെയും പോലീസിന്റെയും 
പരിശ്രമത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. 11.30ന് രക്ഷാപ്രവർത്തകർക്ക് ആശ്വാസമേകി 
സുധീറിന്റെ കൈ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മെറ്റലും ചെളിയും മാറ്റി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മൃതദേഹം കണ്ടെത്തി വെളിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 
കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെയാണ്
 സുധീര്‍ കിണറ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാനായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
.കിണറില്‍ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീര്‍ അടക്കമുള്ള തൊഴിലാളികള്‍. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.രാത്രിയില്‍ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ സി ബി ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു 
കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയര്‍ഫോഴ്‌സും നടത്തിയത്.
മൂന്ന് വലിയ ജെ സി ബി കളും ഒരു ചെറിയ ജെ സി യും ഉപയോഗിച്ച് ഉണ്ണാതെയും ഉറങ്ങാതെയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ 
നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലായിരുന്നു.
 അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും
എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കി കിണറിനടിയിലേക്ക് വഴിയുണ്ടാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


No comments:

Post a Comment