പാരിപ്പള്ളി - കിഴക്കനേല
റോഡ് തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ
ചാത്തന്നൂർ : പാരിപ്പള്ളി - കിഴക്കനേല
റോഡ് തകർന്നടിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ.പൂർണ്ണമായും തകർന്നടിഞ്ഞ റോഡ്
മഴക്കാലമായതോടെ റോഡിൽ കുഴികൾ നിറഞ്ഞു വെള്ളക്കെട്ട് ആയതോടെ
കാൽ നടയാത്ര പോലും ദുസഹമായി മാറി. പാരിപ്പള്ളി - മടത്തറ റോഡിൽ കുളമട ജംങ്ഷൻവരെയും, കുളമട എൽ പി എസ് ജംഗ്ഷൻ മുതൽ കിഴക്കനേല
കെട്ടിടം മുക്ക് വരെയുമാണ് ജനങ്ങളെ ദുരിതത്തിലാക്കികൊണ്ട് റോഡ് തകർന്ന് കിടക്കുന്നത്.
പാരിപ്പള്ളി മുതൽ കുളമട
വരെ പൊതു മരാമത്ത് വകുപ്പിന്റെ
ചാത്തന്നൂർ അസി:എൻജിനീയർ
ഓഫീസിന് കീഴിലും.
കിഴക്കനേല എൽ പി സ്കൂൾ ജംങ്ഷൻ മുതൽ പൊതു മരാമത്ത് വകുപ്പിന്റെ ചടയമംഗലം അസി:എൻജിനീയർ
ഓഫീസിന് കീഴിലുമാണ്.
പൊതുമരാമത്ത് വകുപ്പിന്റെ
രണ്ട് ഓഫീസുകളിലും, ഉന്നത അധികൃതർക്കും,
ജനപ്രതിനിധികൾക്കും നേരിട്ടും, ടെലിഫോൺ വഴിയും നിരവധി പരാതികൾ നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്തതിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാർ. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മടത്തറ, കടയ്ക്കൽ, ചടയമംഗലം, പള്ളിക്കൽ, മടവൂർ , കിളിമാനൂർ
ഭാഗങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങൾ
ഉൾപ്പെടെ ദിനംപ്രതി ആയിര കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്.
കുളമട കലുങ്ക് ജംങ്ഷനിലും കെട്ടിടം മുക്ക് വളവിലുമാണ് ഇരുചക്ര വാഹനയാത്രികർ ഉൾപ്പെടെ ഏറ്റവും കൂടുതൽ പേർ അപകടങ്ങളിൽ പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ റോഡിലെ വൻ കുഴികളെല്ലാം വെള്ളകെട്ടുകളായിമാറി. പകൽ സമയം പോലും കുഴികൾ തിരിച്ചറിയാൻ പറ്റാതെ വീണ് നിരവധി പേർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്.
കുളമട കലുങ്ക് ജംഗ്ഷനിൽ റോഡിന് കുറുകെ വെള്ളം ഒഴുകുന്നതും ഓടയില്ലാത്തതുമാണ് വെള്ളം കെട്ടി നിന്ന് റോഡ് തകരുന്നത്തിന് കാരണമെന്നും,
ജവഹർ ജംങ്ഷൻ മുതൽ കലുങ്ക് ജംഗ്ഷൻ വരെയും , കുളമട ജംഗ്ഷൻ മുതൽ കലുങ്ക് ജംഗ്ഷൻ വരെയും ഓട നിർമ്മിച്ച് കലുങ്ക് ഉയരം കൂട്ടിയാൽ മാത്രമേ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയൂവെന്നും
അധികൃതർ പറയുന്നു.
പാരിപ്പള്ളി മുതൽ കുളമട ജംഗ്ഷൻ വരെ റോഡ് അറ്റകുറ്റപ്പണികൾക്ക് അടങ്കൽ തുക കണക്കാക്കി ടെൻഡർ ചെയ്തെങ്കിലും കരാറുകാർ ആരും തന്നെ കരാർ എടുത്തിരുന്നില്ല. ഇപ്പോൾ റീ ടെൻഡർ നടത്തുകയും നാല് ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക് കരാർ നൽകിയിട്ടുണ്ടെന്നും, അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത്
ഉദ്യോഗസ്ഥർ പറഞ്ഞു.
ഫോട്ടോ : പാരിപ്പള്ളി മടത്തറ
റോഡിൽ കുളമട കലുങ്ക്
ജംങ്ഷനിൽ റോഡ് അപകട ഭീക്ഷണി ഉയർത്തും വിധം തകർന്ന് കിടക്കുന്നു.
No comments:
Post a Comment