കൊട്ടിയം :കൂട്ടുകാരൊടൊപ്പം കടലിലിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു. പഴയാറ്റിൻകുഴി കയ്യാലക്കൽ തൊടിയിൽ പുരയിടത്തിൽ സനോഫറിന്റെയും ഷാഹിദയുടെയും ഏക മകനായ മുഹമ്മദ് ഷാൻ (ഷാ മോൻ) 16 ആണ് മരിച്ചത്.തട്ടാമലയിലുള്ള ഇരവിപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് പരീക്ഷയെഴുതി റിസൽറ്റ് കാത്തിരിക്കുകയായിരുന്നു.ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ താന്നിയിലായിരുന്നു സംഭവം.ആറു സുഹൃത്തുക്കൾക്കൊപ്പം താന്നിയിലെത്തിയ മുഹമ്മദ് ഷാനും സംഘത്തിലുണ്ടായിരുന്ന രണ്ടു പേരും കടലിൽഇറങ്ങുകയായിരുന്നു.ഇവരിൽമുഹമ്മദ്ഷാൻതിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മുഹമ്മദ് ഷാനെ കണ്ടെത്തി പൊലീസ് വാഹനത്തിൽ കൊല്ലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.വ്യാഴാഴ്ച പോസ്റ്റ്മോമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ചിത്രം: മുഹമ്മദ് ഷാൻ
No comments:
Post a Comment