കൊല്ലം: കോവിഡ് കേരളത്തിന്റെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റി മറിച്ചതോടെ വിദ്യാഭ്യാസത്തിന് പുതു സാധ്യതകൾ തേടണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോൾ
കോവിഡ് പരിചിതമാക്കിയ ഓൺലൈൻ ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിൽ നിന്നും അകലുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ പരീക്ഷ പോലും എഴുതാനാവാതെ സ്കൂൾ വിട്ട വിദ്യാർത്ഥികൾ പിന്നെ സ്കൂളിന്റെ പടി കണ്ടിട്ടില്ല. സ്കൂൾ കാണാതെ ഒരു വർഷം പിന്നിടുമ്പോഴും അനശ്ചിതത്വം നീളുകയാണ്.
കോവിഡിന്റെ രണ്ടാം
വ്യാപനത്തിന്റെ സാഹചര്യത്തിൽ പുതിയ അധ്യയനവർഷത്തിന്റെ തുടക്കം ഓൺലൈനിൽതന്നെ ആരംഭിക്കാനുള്ള സംവിധാനങ്ങളുമായി വിദ്യാഭ്യാസവകുപ്പ് നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് നിലവിലുള്ള അടച്ചിടലിനെ തുടർന്ന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി കുട്ടികൾക്ക് സ്കൂളിൽ എത്താതെ തന്നെ പ്രവേശനം നേടാനും വിടുതലിനുമുള്ള സൗകര്യം ഏർപ്പെടുത്തി കൊണ്ട് പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിക്കുയാണ്.
ക്ലാസ് കയറ്റത്തിനുള്ള നടപടികൾ പൂർത്തിയായി
ജൂൺ ഒന്നുമുതൽതന്നെ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള നീക്കം എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ ക്ലാസ് കാണാനായി ടി വി., കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ് തുടങ്ങിയവയുടെ ലഭ്യതയെക്കുറിച്ച് പ്രഥമാധ്യാപകർ നടപടികൾ തുടങ്ങി കഴിഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസരീതിയിൽ നിന്നും മാറ്റി കോവിഡ് മാന:ദണ്ടങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചു കൊണ്ടും അധ്യാപകർ നേരിട്ട് വിദ്യാഭ്യാസം കൊടുക്കുന്നതിനെ കുറിച്ചു ആലോചിക്കണമെന്നാണ് ഭൂരിപക്ഷ രക്ഷിതാക്കളുടെയും അഭിപ്രായം.
@ വിദ്യാർത്ഥികൾക്ക് സുപരിചിതമായ ഓൺലൈൻ വിദ്യാഭ്യാസം
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും
അന്യവും അപരിചിതവുമായിരുന്ന ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിചയപ്പെടുത്തിയത് കോവിഡ് എന്ന മഹാമേരിയാണ്. ഒരു അധ്യായന വർഷം
കോവിഡിനൊപ്പം കടന്നുപോയി വരുന്ന അധ്യയന വർഷവും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുന്ന സൂചനകൾ വന്ന് കഴിഞ്ഞു.
കഴിഞ്ഞ അധ്യായന വർഷത്തിൽ
സ്കൂളിന്റെ
ഓഫീസുകളും ക്ലാസ്റൂമുകളും വീടുകൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ ഇതിന് വഴിയിട്ട ഓൺലൈൻ സംവിധാനങ്ങളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവിതത്തിന്റെ ഭാഗമായി. സാങ്കേതിക തടസ്സങ്ങളും അജ്ഞതയും പഠനത്തിന്
തടസ്സമൊരുക്കിയെങ്കിലും ഭൂരിഭാഗംപേരും ഓൺലൈനിന്റെ ഭാഗമായി മാറി. ക്ലാസ്റൂം സോഫ്റ്റ്വേറുകളുടെ സാങ്കേതിക നൂലാമാലകൾ ഇപ്പോൾ കുട്ടികൾക്കാണ് ഏറെ പരിചിതം.
ഓൺലൈൻ വിദ്യാഭ്യാസം കുടുംബങ്ങളുടെ ജീവിതത്തിലും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ടായി. വീട്ടുമുറിയിലേക്ക് ക്ലാസ്റൂം വന്നപ്പോൾ ചില സ്ഥലങ്ങളിലെങ്കിലും അതിഥികളായി വിദ്യാർത്ഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾ അധ്യാപകർക്ക് മാർക്കിടാൻ ശ്രമിച്ചതും അധ്യയനത്തിന്റെ നിലവാരം നിശ്ചയിക്കാൻ ശ്രമിച്ചതും പ്രശ്നങ്ങൾ ഉണ്ടാക്കി.
മക്കൾ എന്ത് പഠിക്കുന്നു എങ്ങനെ പഠിക്കുന്നുവെന്ന രക്ഷിതാക്കളുടെ ആശങ്കയാണ് ഓൺലൈൻ ക്ലാസുകളിലെ ഇടപെടലിന് കാരണം. വിദ്യാർത്ഥികൾക്കൊപ്പം ക്ലാസുകളിലേക്ക് കടന്നുവന്ന അപ്രതീക്ഷിത അതിഥികളുടെ ഇടപെടലും അധ്യയന നിലവാരം നിശ്ചയിക്കലും അധ്യാപകർക്കും അലോസരമുണ്ടാക്കി. സ്കൂൾ മാനേജ്മെന്റും പി ടി എ യും ചേർന്നാണ് മിക്കയിടത്തും ഈ പ്രതിസന്ധി മറികടന്നത്. സ്വകാര്യ സി ബി എസ് സി സ്കൂളുകൾക്ക് ആണ് കൂടുതലും പ്രശ്നങ്ങൾ ഉണ്ടായത്. രക്ഷാകർത്താക്കൾ
വീടിനുള്ളിലെ സ്വകാര്യത നഷ്ടമാകാതിരിക്കാൻ ഓഫീസ് ജോലികൾ പടിക്ക് പുറത്ത് നിർത്തിയിരുന്നതും പഴങ്കഥയായി.പലർക്കും
ഓഫീസ് ജോലികൾ വീട്ടിലിരുന്നുതന്നെ ചെയ്യേണ്ടിന്നു. ഉദ്യോഗസ്ഥരുടെ വീടുകളിൽ സ്ഥിതി ഇതാണ് എങ്കിൽ സാധാരണക്കാരുടെ വീടുകളിൽ വിദ്യാർത്ഥികൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടാണ് പഠനം മുന്നോട്ട് കൊണ്ട് പോയത്. അത് കൊണ്ട് തന്നെ ഭൂരിപക്ഷം വിദ്യാർത്ഥികളും കേന്ദ്രീകൃതമായ ഡിജിറ്റൽ ക്ലാസുകളെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നത് അധ്യാപകരുടെ ക്ലാസ്സ് തന്നെയാണ്. സാധ്യമായ സാമൂഹ്യ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി അധ്യാപകർ ക്ലാസ്സ് എടുക്കണം കോവിഡ് മാന:ദണ്ടങ്ങൾ പാലിച്ചു കൊണ്ട് നിശ്ചിത വിദ്യാർത്ഥികളെ സ്കൂളിൽ വരുത്തുന്ന രീതിയെ കുറിച്ചും സർക്കാർ ആലോചിക്കണമെന്നാണ് സാധാരണക്കാരായ വിദ്യാർത്ഥികളുടെ ആവശ്യം.
@ ക്ലാസ് മുറി വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മാത്രം ലോകമാണ്. അതിലേക്ക് മറ്റാരെയും കടക്കാൻ അനുവദിക്കാറില്ല. എന്നാൽ, ഓൺലൈനായപ്പോൾ സ്ഥിതിമാറി
കാഴ്ചക്കാരായി രക്ഷിതാക്കളുമെത്തും. അവരുടെ വിലയിരുത്തലുകൾ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കി. അതെല്ലാം രമ്യമായി പരിഹരിക്കാൻകഴിഞ്ഞു. ഓൺലൈൻ പഠനം അധ്യയനത്തിന്റെ ഭാഗമായി. കോവിഡ് മാറിയാലും അതും സമാന്തരമായി തുടരും
No comments:
Post a Comment