Sunday, 16 May 2021

കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ഉറച്ച ചുവടുകളുമായി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്

കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ഉറച്ച ചുവടുകളുമായി കല്ലുവാതുക്കൽ 
ഗ്രാമ പഞ്ചായത്ത്

ചാത്തന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു കൊണ്ട് കൃത്യമായ പ്രവർത്തനങ്ങളുമായി പഞ്ചായത്ത്‌ മുന്നോട്ട് പോകുകയാണ്.
ഗ്രാമപഞ്ചായത്ത് പരിധിയിൽ 
രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗ മുക്തിനേടുന്നവരുടെയും വിവരങ്ങൾ ഓരോവാർഡിലെയും ആരോഗ്യ പ്രവർത്തകർക്ക്
കൃത്യസമയത്ത്
ലഭ്യമാക്കുന്നുണ്ട് വാർഡുകളിൽ ജാ ഗ്രതാസമിതി, ക്ലസ്റ്റർ മോണിട്ടറിംഗ് സമിതി എന്നിവയ്ക്ക് പുറമേ ഏ ഴംഗ കൊവിഡ്ബ്രിഗേഡും പ്രവർത്തിക്കുന്നുണ്ട്. മൈക്രോ കണ്ടയിൻമെന്റ് 
 സോണുകളിൽ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ എത്തി ക്കുന്നതിന്പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ കേന്ദ്രീകൃത സംഭരണശാല ആരംഭിച്ചു. ഇവിടെ ജനകീയ ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്.
 രണ്ടാമത്തെ ഡോസ് വാക്സിനെടുക്കുന്നവർക്കായി ഓരോ വാർഡിലും 70 പേർക്ക് വീതം രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട് 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ രണ്ട് ആംബുലൻസുകളുടെയും ആറ് ഇതര വാഹനങ്ങളുടെയും സൗജന്യസേവനം ഉറപ്പാക്കി. ഹെൽപ്പ് ഡെസ്ക് പഞ്ചായത്തോഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ്ഡെസ്കിലൂടെ എല്ലാ വിവരങ്ങളും ജനങ്ങൾക്ക്ലഭ്യമാക്കുന്നുണ്ട്. കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 
ഡൊമിസൈൽ കോവിഡ് കെയർ സെന്റർ ആരംഭിച്ചു കഴിഞ്ഞു.
കല്ലുവാതുക്കൽ ഗ്രാമ
പഞ്ചായത്തിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്ത രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്കുവേണ്ടിയാണ് ഡൊമിസൈൽ കോവിഡ് കെയർ സെന്റർ ആരംഭിച്ചത്.
കല്ലുവാതുക്കൽ വില്ലേജ് ഓഫിസിന് സമീപമുളള കടമാൻ തോട്ടത്തെ ബാങ്കിoഗ് പരിശീലന കേന്ദ്രമാണ്  ഇതിനായി സജ്ജീകരിച്ചത്.
50 കിടക്കകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് തുടർന്ന് 120രോഗികളെ ചികിത്സിക്കാവുന്ന തലത്തിലേക്ക് കാര്യങ്ങൾ ഉയർത്തും.
 മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന സമിതിയായിരിക്കും ഇവിടേക്ക് രോഗികൾക്ക് പ്രവേശനം നൽകുന്നത്. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്തുതലത്തിൽ ടാസ്‌ക് ഫോഴ്‌സും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈനും ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങൾ, രോഗികൾ, ഭിന്നശേഷിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കുള്ള കോവിഡ് ടെസ്റ്റുകൾ നടത്തും. ആർ ടി പി സി ആർ ടെസ്റ്റ് എണ്ണം വർധിപ്പിക്കും. ആന്റിജൻ ടെസ്റ്റിനായി മൊബൈൽ സ്‌ക്വാഡുകൾ ഏർപ്പെടുത്തും. ബ്രേക്ക് ദ ചെയിൻ കർശനമായി നടപ്പിലാക്കും. കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തിലെ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും.
 പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ്പ്രസിഡന്റ് എസ്. സത്യപാലൻ, സെക്രട്ടറി ബിജുശിവദാസൻ എന്നിവർ അറിയിച്ചു.



No comments:

Post a Comment