ചാത്തന്നൂർ. കൈതകുഴി നെഹ്റു മെമ്മോറിയൽ സ്കൂൾ നിർത്താൻ നീക്കം പ്രതിക്ഷേധവുമായി രക്ഷാകർത്താക്കളും അധ്യാപകരും.
അൺഎയ്ഡഡ് സ്കൂളായ ഇതിന്റെ
പ്രവർത്തനം മതിയാക്കുന്നതായി
മാനേജ്മെൻ്റ് പത്രപരസ്യത്തിലൂടെ
അറിയിച്ചതിനെത്തുടർന്ന് പരിഭ്രാന്തരായി അദ്ധ്യാപകരും നൂറിലേറെ രക്ഷിതാക്കളും സ്കൂളിലെത്തിയത് സംഘർഷത്തിൻ്റെ വക്കോളമെത്തി. ഇന്നലെ രാവിലെ പത്തുമണിയോടെ ആദിച്ചനല്ലൂർ കൈതക്കുഴിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു സംഭവം. സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും വിദ്യാർത്ഥികൾ ടി.സി വാങ്ങി മറ്റു സ്കൂളുകളിലേയ്ക്കു പോകണമെന്നും കാട്ടി സ്കൂൾ മാനേജ്മെൻ്റ് ഇന്നലെ ചില പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായി എത്തിയ രക്ഷിതാക്കളോടും അദ്ധ്യാപകരോടും മാനേജ്മെൻ്റ് പ്രതിനിധികൾ ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് പി ടി എ..ഭാരവാഹികൾ പറഞ്ഞു.. സംഭവം സംഘർഷത്തിലേയ്ക്കു നീങ്ങിയതോടെ ചാത്തന്നൂർ പൊലീസ് എസ്എച്ച്.ഒ അനീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി രണ്ടുപക്ഷത്തേയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പൊലീസ് ആക്ട് 144 പ്രകാരം കേസെടുക്കുമെന്ന് ഉച്ചഭാഷിണിയിലൂടെ പൊലീസ് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ സാമൂഹ്യഅകലം പാലിക്കാൻ തയ്യാറായത്.
തുടർന്ന് രക്ഷകർത്താക്കളുടെ പ്രതിനിധികളായി 10 പേരും അദ്ധ്യാപകപ്രതിനിധികളും സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സുബിൻപോൾ, ചാത്തന്നൂർ എ.ഇ.ഒ. ഷൈനി ഹബീബ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ പൊലീസിൻറെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തുകയായിരുന്നു.
സ്കൂൾ വർഷങ്ങളായി നഷ്ടത്തിലാണെന്നും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വിധം ബാദ്ധ്യതയിലാണെന്നും മാനേജ്മെൻ്റ് അറിയിച്ചു. എന്നാൽ കൊവിഡ് ബാധിച്ച കാലയളവിലും മാനേജ്മെൻ്റ് എൺപതുശതമാനം ഫീസും പിരിച്ചെടുത്തതായി രക്ഷിതാക്കൾ പറഞ്ഞു. ഇക്കാലയളവിൽ അദ്ധ്യാപകർക്ക് 50 ശതമാനം വരെ ശമ്പളമേ നൽകിയിട്ടുള്ളൂവെന്ന് അദ്ധ്യാപകരും പറഞ്ഞു. കഴിഞ്ഞ ആഴ്ചവരെ കുട്ടികളെ സ്കൂളിൽ ചേർത്തതായും ഇവരിൽ നിന്ന് വാങ്ങിയ തുകയ്ക്ക് താൽക്കാലിക രസീത് പോലും നൽകിയിട്ടില്ലെന്നും ആരോപണമുയർന്നു.
ചർച്ചകൾക്കൊടുവിൽ ഈ അദ്ധ്യയന വർഷത്തിൽ സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സുബിൻപോൾ പറഞ്ഞു. സർക്കാർ അംഗീകാരത്തോടെ പ്രർത്തിക്കുന്ന സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് ഒരു വർഷം മുമ്പ് അനുമതി വാങ്ങേണ്ടതുണ്ടെന്നും ഇവിടെ അത്തരത്തിൽ അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിരിഞ്ഞുകിട്ടാനുണ്ടെന്ന് മാനേജ്മെൻ്റ് പറയുന്ന ഫീസ് കുടിശ്ശിക പി ടി എ ഇടപെട്ട് പിരിച്ചെടുക്കാൻ സഹായിക്കണം. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്ന ഫീസ് ഉപയോഗിച്ച് അദ്ധ്യാപക - അദ്ധ്യാപകേതര ജീവനക്കാരുടെ ശമ്പളം നൽകണം. ഒടുവിൽ, സ്കൂൾ നടത്താൻ മാനേജ്മെൻ്റിന് താൽപര്യമില്ലെങ്കിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തുനടത്താൻ തയ്യാറാണെന്നും അല്ലെങ്കിൽ പുതിയ ഭരണസമിതിയെ ഏൽപ്പിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. അത് വേണ്ടെന്നും സ്കൂൾ തുടർന്ന് നടത്താമെന്നും മാനേജ്മെൻ്റ് സമ്മതിക്കുകയും ചെയ്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂൾ അടച്ചു പൂട്ടാനുള്ള സ്കൂൾ മാനേജന്റിന്റെ തീരുമാനം പുന പരിശോധിക്കണമെന്ന് രക്ഷാകർത്താക്കളും അധ്യാപകരും ഒന്നടങ്കം ആവശ്യപ്പെടുന്നു.
1965 ൽ സ്ഥാപിതമായ ഈ സ്കൂളിൽ നിന്നും നിരവധി വിദ്യാർഥികൾ ഉന്നത തലങ്ങളിൽ വരെ എത്തിയിട്ടുണ്ട് നൂറു കണക്കിന് വിദ്യാർത്ഥികളുടെയും അൻപതോളം വരുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും ഭാവി തുലാസിലാക്കുന്ന ഈ തീരുമാനം പുനർ പരിശോധിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈതക്കുഴി നെഹ്റു മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജ്മെന്റ് നീതി പുലർത്തുക- ആദിച്ചനല്ലൂർ പഞ്ചായത്ത്
കൈതക്കുഴി നെഹ്റു മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു പൂട്ടാനുള്ള സ്കൂൾ മാനേജ്മെന്റ് തീരുമാനം നീതികരിക്കാനുള്ള നടപടി അല്ലെന്നു ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല.എം പറഞ്ഞു ലാഭാകരമല്ല എന്ന പേരുപറഞ്ഞു കൊണ്ട് നൂറു കണക്കിന് വിദ്യാർത്ഥികളുടെ പഠനം പകുതി വഴിയിൽ ഉപേക്ഷിക്കാനുള്ള തീരുമാനവും അമ്പതോളം വരുന്ന അധ്യാപക അനധ്യാപകരുടെ ഭാവി തുലാസിലാക്കുന്ന സ്കൂൾ മാനേജ്മെന്റ് തീരുമാനം നീതികരിക്കാവുന്നതല്ലെന്നും സ്കൂൾ മാനേജ്മെന്റ്മായുള്ള ചർച്ചയിൽ അഭിപ്രായം രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സാജൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഏലി യാമ്മ ജോൺസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനീഷ നിസ്സാം, വാർഡ് മെമ്പർ മാരായ ഷാജി ലൂക്കോസ്,ഹരികുമാർ എന്നിവർ സന്നിഹിതരായിരുന്നു
No comments:
Post a Comment