മൂന്നാറിലെ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഘാടകർക്ക് എതിരെ കേസെടുത്ത് പോലീസ്. മൂന്നാർ സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ച് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്ത വൈദികരും കേസിൽ പ്രതികളാകും. കൂടാതെ ദക്ഷിണ കേരള മഹാഇടവ ബിഷപ്പും സിഎസ് ഐ സഭ മോഡറേറ്ററുമായ എ ധർമ്മരാജ് റസാലവും കേസിൽ പ്രതിയാകും.
കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് വില്ലേജ് ഓഫീസറുടെ പരാതിയിലാണ് കേസ്. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് 480ഓളം വൈദികരാണ് ധ്യാനത്തിൽ പങ്കെടുത്തത്. ധ്യാനത്തിൽ പങ്കെടുത്ത നൂറിലേറെ പുരോഹിതർക്ക് കൊറോണ ബാധിക്കുകയും രണ്ട് പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. അഞ്ച് വൈദികരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 13 മുതൽ 17 വരെയാണ് ധ്യാനം നടന്നത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് 50 പേർക്ക് മാത്രമെ യോഗത്തിൽ പങ്കെടുക്കാനാവൂ. ഇത് ലംഘിച്ചാണ് 500ഓളം വൈദികർ ധ്യാനത്തിൽ പങ്കെടുത്തത്
No comments:
Post a Comment