കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ
@ ജന്മഭൂമിവാർത്ത തുണയായി പൊതുശ്മശാനം 20 ന് പ്രവർത്തനം തുടങ്ങും @സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -ചെയർപേഴ്സൺ പരവൂർ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ പ്രതിരോധപ്രവർത്തനങ്ങൾക്കായി നഗരസഭ 35 ലക്ഷം രൂപ വകയിരുത്തി. നഗരസഭയുടെ തനത്ഫണ്ടിൽനിന്നാണ് തുക നീക്കിവച്ചത്. മരുന്ന്, ഉപകരണങ്ങൾ, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയ്ക്കായി പൊഴിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിനും നെടുങ്ങോലം താലൂക്ക് ആശുപത്രിക്കും 20 ലക്ഷം രൂപയാണ് ചെലവാക്കുന്നത്. നഗരസഭയുടെ നേരിട്ടുള്ള നടപടികൾക്ക് 15 ലക്ഷം രൂപയാണ് നീക്കിവച്ചത്. താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള കിടക്കകൾ 30 ആക്കി ഉയർത്തും. എല്ലാകിടക്കകളിലും കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും ഒരുക്കും. അറ്റകുറ്റപ്പണി നടത്തിയ നഗരസഭയുടെ ശ്മശാനം 20 ന് പ്രവർത്തനം തുടങ്ങും.
@ വിളിപ്പുറത്ത് ഓടിയെത്താൻ ആംബുലൻസും ഓട്ടോറിക്ഷകളും :പരവൂർ നഗരസഭയിലെ കോവിഡ് രോഗികൾക്കായി നഗരസഭ ഓഫീസിനുമുന്നിൽ ആംബുലൻസും അഞ്ച് ഓട്ടോറിക്ഷകളും തയ്യാറായിട്ടുണ്ട്. രോഗികൾക്ക് പരിശോധന, വാക്സിനേഷൻ, ആശുപത്രിസന്ദർശനം എന്നിവയ്ക്കാണ് ഓട്ടോറിക്ഷകൾ സഹായത്തിനെത്തുന്നത്. സൂപ്രണ്ടിന്റെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും മേൽനോട്ടത്തിൽ മുഴുവൻസമയ ഹെൽപ്പ് െഡസ്ക് പ്രവർത്തനം തുടങ്ങി. അവശരായ രോഗികൾക്കും ആഹാരം പാകംചെയ്തുകഴിക്കാനാവാത്തവർക്കും ഭക്ഷണവിതരണവും നടത്തുന്നുണ്ട്. ഓരോവാർഡിലെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല നഗരസഭ ഉദ്യോഗസ്ഥർക്ക് നൽകി. ഇതിന്റെ ഏകോപനത്തിന് രണ്ട് റവന്യൂ ഇൻസ്പെക്ടർമാരെയും നിയോഗിച്ചതായി നഗരസഭാധ്യക്ഷ പി.ശ്രീജ, ഉപാധ്യക്ഷൻ സഫറുള്ള, സ്ഥിരംസമിതി അധ്യക്ഷ ഗീത മാങ്ങാട്ടുകുന്ന്, എ.ടി.സോജി എന്നിവർ അറിയിച്ചു.
@ സേവാഭാരതിയുടെ പ്രതിരോധപ്രവർത്തനങ്ങൾ മാതൃകയാണ് : ചെയർപേഴ്സൺ ശ്രീജ പരവൂരിൽ ആദ്യം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് സേവാഭാരതിയാണ് എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കണ്ട് കൊണ്ട് സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയാണെന് പരവൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീജ ജന്മഭൂമിയോട് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നഗരസഭയിൽ സേവാഭാരതി പ്രവർത്തകർ വിളിച്ചാൽ വിളിപ്പുറത്താണ് എന്നും അവർ പറഞ്ഞു. എന്നിരുന്നാലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന സന്നദ്ധപ്രവർത്തകർ നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു. നിരവധി സന്നദ്ധസംഘടനകളും പരവൂരിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട്. ഇതിന്റെ ഏകോപനത്തിനായാണ് പേര് രജിസ്റ്റർ ചെയ്യുന്നത്. വാർഡുതലപ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ സഹകരണവും നഗരസഭാധ്യക്ഷ പി.ശ്രീജ ആവശ്യപ്പെട്ടു.
@ ജന്മഭൂമി വാർത്ത തുണയായി പരവൂരിൽ പൊതുശ്മശാനം 20 ന് പ്രവർത്തനം തുടങ്ങും. നിർമ്മാണം പൂർത്തിയായി കിടക്കുന്ന
പൊതുശ്മശാനത്തെ കുറിച്ച് ജന്മഭൂമി വാർത്ത പ്രസദ്ധീകരിച്ചിരുന്നു. ഇത് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സ്വർണ്ണമ്മസുരേഷ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു ഇതിനെ തുടർന്ന് ആണ് നടപടി മുൻസിപ്പാലിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സ്വർണ്ണമ്മസുരേഷ് പറഞ്ഞു.
No comments:
Post a Comment