Wednesday, 26 May 2021

മീനാടിന് ആശ്രയമായി സേവാഭാരതി

മീനാടിന് ആശ്രയമായി സേവാഭാരതി

ചാത്തന്നൂർ: കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്കും താങ്ങായും തണലായും മീനാട് സേവാഭാരതി. കോവിഡിന്റെ ഒന്നാം വരവിൽ തന്നെ
മീനാട്ജനങ്ങൾക്ക് ആശ്രയമായി മാറിയ സേവാഭാരതിയുടെ ഹെല്പ് ഡെസ്ക് രണ്ടാം വരവിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് മൂന്നു നേരവും ഭക്ഷണമെത്തിക്കുകയും. ആശുപത്രിയിൽ കൊണ്ട് പോകുന്നതും എല്ലാവിധ ചികിത്സയ്ക്കും സഹായമെത്തിക്കുന്നത് സേവാഭാരതിയാണ്. ഇവിടെ കോവിഡ് ബാധിച്ചു മരിച്ച മൂന്ന് പേരുടെയും മൃതദേഹം സംസ്കാരം നടത്തിയതും സേവാഭാരതിയാണ് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ, ആർ എസ് എസ് വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, ഗ്രാമപഞ്ചായത്ത്‌ അംഗം ബീനാരാജൻ, ആർ എസ് എസ് നഗർ സഹകാര്യവാഹ് മീനാട് ഗിരീഷ്, ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ 
മീനാട് പ്രസാദ്, രാഹുൽ, ബൈജു എന്നിവർ സേവാഭാരതിയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഫോട്ടോ:കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സേവാഭാരതി പ്രവർത്തകർ സംസ്‍കാരം നടത്തുന്നു.

No comments:

Post a Comment