അങ്കണവാടി കെട്ടിടം നിർമ്മാണപ്രവർത്തനത്തിന്റെ പേരിൽ ഉപേക്ഷിച്ചു കുരുന്നുകളുടെ പഠനം വാടകകെട്ടിടത്തിൽ .
ചാത്തന്നൂർ : കുരുന്നുകൾ പഠിക്കുന്ന അങ്കണവാടി കെട്ടിടം നിർമ്മാണപ്രവർത്തനത്തിന്റെ പേരിൽ ഉപേക്ഷിച്ചിട്ട് മൂന്ന് വർഷത്തിലധികമായി.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വയലികട വാർഡിലെ 45-)o നമ്പർ അങ്കണവാടി കെട്ടിടമാണ് ഫണ്ട് അനുവധിച്ചു ഉത്ഘാടന മാമാങ്കo നടത്തിയിട്ടും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ അനാസ്ഥ മൂലം പുതുക്കി പണിയാതെ ഉപേക്ഷിച്ചിരിക്കുന്നത്.
2018 ൽ കെട്ടിടം ഉപയോഗയോഗ്യമല്ലായെന്ന് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ എന്ജനിയറിങ് വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പഞ്ചായത്തിലെ അഞ്ചു അങ്കണവാടി കെട്ടിടങ്ങൾ പുതുക്കി പണിയാൻ തീരുമാനം എടുക്കുകയും. വയലിക്കട വാർഡിലെ അങ്കണവാടിയ്ക്ക്
12.5ലക്ഷം രൂപ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി അനുവധിക്കുകയും ജി എസ് ജയലാൽ എം എൽ എ നിർമ്മാണ ഉത്ഘാടനം മാമാങ്കമായി നടത്തുകയും ചെയ്തത്. ഒപ്പം ഫണ്ട് അനുവദിച്ച നാല്
കെട്ടിടങ്ങളും നിർമ്മാണം പൂർത്തിയാക്കി ഉത്ഘാടനം കാത്ത് കഴിയുമ്പോഴും വയലികട വാർഡിലെ ഇ അങ്കണവാടി കെട്ടിടത്തിൽ നാളിതുവരെ യാതൊരു നിർമ്മാണപ്രവർത്തനവും നടന്നതുമില്ല ബ്ലോക്ക് പഞ്ചായത്ത്അനുവദിച്ച ഫണ്ട്
തിരിച്ചെടുക്കുകയും ചെയ്തു.ഇപ്പോൾ
അങ്കണവാടി പ്രവർത്തിക്കുന്നത് വാടകകെട്ടിടത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും അങ്കണവാടി വർക്കാർമാർ മുഖേന നടത്തേണ്ട മറ്റ് സർക്കാർ പദ്ധതികളും നടത്തേണ്ടത് ഇ അങ്കണവാടി മുഖേനയാണ് ഇപ്പോൾ എല്ലാ പ്രവർത്തനങ്ങളും താളം തെറ്റിയ അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ അനാസ്ഥമൂലം നിർമ്മാണപ്രവർത്തനo നടത്താതെ
അങ്കണവാടികെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കാതെ പോയത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻ ഗ്രാമപഞ്ചായത്ത് അംഗം നിർമ്മാണപ്രവർത്തനത്തിന് പൈസ അനുവദിച്ചു സർക്കാർ വക നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും
നിർമ്മാണപ്രവർത്തനം നടത്തിയില്ല. ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് അംഗവും തിരിഞ്ഞു നോക്കിയിട്ടില്ല.
ഇത്തിക്കര ഐ സി ഡി എസിന്റ അധീനതയിലുള്ള അങ്കണവാടിയാണിത്. അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പ്രദേശവാസികൾ നിരവധി പരാതി നൽകിയിട്ടുണ്ട് എന്നിട്ടും അവഗണനയാണ് ഫലം.
@ ലക്ഷം വീട് കോളനിയടക്കം നൂറ് കണക്കിന് സാധാരണകാർ തിങ്ങി പാർക്കുന്ന പ്രാദേശമായ ഇവിടെ
അങ്കണവാടി അനിവാര്യമാണ്.
നിർമ്മാണപ്രവർത്തനം ആരംഭിച്ചാൽ
മുൻപ് അനുവദിച്ച തുക
ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വീണ്ടും ഫണ്ട് അനുവദിക്കുകയും മാതൃക അങ്കണവാടി ആക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കാൻ തയ്യാറാണ്.
എ. ദസ്തക്കീർ ( ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം)
@ രണ്ട് വർഷത്തിലധികമായി അങ്കണവാടി കെട്ടിടം പുതുക്കി പണിയാൻ ഫണ്ട് അനുവദിച്ചിട്ട്. യഥാസമയം നിർമ്മാണപ്രവർത്തനം നടതാത്തത് മൂലം ഫണ്ട് ലാപ്സ് ആയി പോയി. ഇ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഒപ്പം ഫണ്ട് അനുവദിച്ച കെട്ടിടങ്ങളുടെയെല്ലാം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. അങ്കണവാടിയുടെ നിർമ്മാണപ്രവർത്തനം യഥാസമയം നടക്കാതെ പോയത് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ വീഴ്ചയാണ്
അടിയന്തിരമായി ഫണ്ട് അനുവദിച്ചു കൊണ്ട് നിർമ്മാണപ്രവർത്തനം ആരംഭിച്ചു കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണം.
രാജീവ് (ബിജെപി പഞ്ചായത്ത് സമിതി അംഗം)
ഫോട്ടോ:പൊളിഞ്ഞു വീഴാറായി നിൽക്കുന്ന അങ്കണവാടി കെട്ടിടം
No comments:
Post a Comment