Tuesday, 4 May 2021

സപ്താഹ ആചാര്യൻ കേരളകുമാർ

സപ്താഹാചാര്യൻ എസ്. കേരളകുമാർ വിടപറഞ്ഞു.
ചാത്തന്നൂർ: കേരളത്തിലെ ക്ഷേത്രങ്ങളിലെ സപ്താഹവേധികളിലെ നിറസാന്നിധ്യമായിരുന്ന സപ്താഹാചാര്യൻ എസ്. കേരളകുമാർ വിടപറഞ്ഞു. ഹൈന്ദവധർമ്മ പ്രചാരകനായി ആയിരകണക്കിന് വേദികളിൽ പ്രഭാഷണം നടത്തി പ്രശസ്തനായ എസ്. കേരളകുമാർ അധ്യാപകനായിരുന്നു നാലരപതിറ്റാണ്ട് നീണ്ട് നിന്ന അധ്യപക ജീവിതത്തിലൂടെ വളരെ വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാണ് മലയാള ഭാഷയിലും വ്യാകരണത്തിലും സംസ്‌കൃതത്തിലും അഗാധപാണ്ടിത്യം ഉണ്ടായിരുന്നു. രാമായണം, മഹാഭാരതം ,ഭഗവത്ഗീത തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി നിരവധി രചനകളും നടത്തിയിട്ടുണ്ട്. അദ്ധ്യാത്മിക മാസികകളിൽ നൂറ് കണക്കിന് ലേഖനങ്ങൾ എഴുതിയ അദ്ദോനം മന്ത്രധ്വനി എന്ന അധ്യാത്മിക മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു. പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ള നടകങ്ങൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. അധ്യാപനായും പ്രഭാഷകനായും സപ്താാഹാചാര്യ നായും കഥാകൃത്ത് ആയും പ്രഭാഷകനായും ഹൈന്ദവ ധർമ്മ പ്രചാരകനായും നിറഞ്ഞു നിന്ന അദ്ദേഹം പാരിപ്പള്ളി കിഴക്കനേല സ്വദേശിയാണ്‌ കേരള പിറവിി ദിനത്തിൽ ജനിച്ചത് കൊണ്ട് അദേഹത്തിൻ്റെ മതാപിതാക്കൾ കേരള കുമാർ  എന്ന പേരിട്ടത് എന്ന പ്രത്യേകതയും ഉണ്ട് കിഴക്കനേല കൈവല്യത്തിൽ പ്രിമളകുമാരിിയാണ് ഭാര്യ, മക്കൾ: കൈരളി ശരത്, കൈലാസ്.മരുമകൻ: ശരത്.
ഫോട്ടോ:കേരളകുമാർ 

No comments:

Post a Comment