ചാത്തന്നൂരിൽ സംഘപരിവാർ പ്രവർത്തകരെ വേട്ടയാടാൻ സിപിഎം
വർത്തകരെയും ബിജെപിയുടെ
ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ബിജെപിയുടെ നേതാക്കളെയും
പ്രവർത്തകരെയും അനുഭാവികളെയും വേട്ടയാടാൻ സിപിഎം നീക്കം. നിയമസഭ
തിരഞ്ഞെടുപ്പിൽ
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപിയുടെ മുന്നേറ്റത്തിൽ പരിഭ്രാന്തിപൂണ്ട ഇടത് മുന്നണി നേതൃത്വമാണ് രാക്ഷ്ട്രിയ മര്യാദകൾ എല്ലാം മാറ്റി വച്ച് കൊണ്ട് നീക്കം നടത്തുന്നത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപി 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്തിയതോടെയാണ്
രാക്ഷ്ട്രിയപരമായി സംഘപരിവാർ പ്രസ്ഥാനങ്ങളെ
നേരിടാൻ കഴിയില്ലായെന്ന ബോധം വന്നതോടെയാണ് അസത്യപ്രചരണങ്ങളും മറ്റ് വഴികളും തേടുന്നത്. അതിന് മുന്നോടിയായി ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റിനെ ആക്ഷേപിച്ചു കൊണ്ട് ദേശാഭിമാനി പത്രത്തിൽ അസത്യ വാർത്തകൾ പ്രസദ്ധീകരിക്കുകയും ചെയ്തത് അതിന് പിന്നാലെ ഇടത് പക്ഷം ഭരിക്കുന്ന പൂതക്കുളം പഞ്ചായത്തിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് തടയിടുകയും പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം രാക്ഷ്ട്രിയപരമായി ദുരുപയോഗം ചെയ്യുകയും ചെയ്തു കൊണ്ട് മാതൃകപരമായി പ്രവർത്തനo നടത്തി വന്ന സേവാഭാരതിയുടെ പ്രവർത്തനം നിർത്തി കൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിയ്ക്കുകയും ചെയ്തത്.വാർഡിലെ ആവശ്യങ്ങളുമായി സമീപിച്ച
പട്ടികജാതി വിഭാഗത്തിൽപെട്ട ബിജെപിയുടെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തിനെ സെക്രട്ടറി പരസ്യമായി ജാതി പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തിരുന്നു അതിന് പിന്നാലെ പൂതക്കുളത്തെ രണ്ട് വനിത മെമ്പർമാരുടെയും ഫോണിലേക്ക് രാത്രിയിൽ അശ്ലീല സംഭാഷണങ്ങളുമായുള്ള ഫോൺകോളുകളുമായി വൃത്തികെട്ട രാക്ഷ്ട്രിയത്തിനും സിപിഎം തുടക്കം കുറിയ്ക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതിയ്ക്ക് പൊതു സമൂഹത്തിനുള്ളിൽ കിട്ടിയ അംഗീകാരമാണ് സിപിഎംനെയും ജി. എസ്. ജയലാൽ എം എൽ എയെയും വെറളി പിടിപ്പിക്കുന്നത്. ഒപ്പം തന്നെ
നിയോജക മണ്ഡലത്തിലെ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ ഇടത് മുന്നണിയെ അസ്വസ്ഥമാക്കുമ്പോൾ പരിവാർ പ്രസ്ഥാനങ്ങളുടെ
പ്രധാന നേതാക്കളെയും പ്രവർത്തകരെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ലക്ഷ്യമിട്ട് മാനസികമായും രാക്ഷ്ട്രിയപരമായും തകർക്കാൻ നീക്കം തുടങ്ങിയിരിക്കുന്നത്. ഇതിനായി സംഘപരിവാർ പ്രവർത്തകരുടെ പേര് വിവര ശേഖരണമാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റികൾ മുഖേന ആരംഭിച്ചിരിക്കുന്നത്.
No comments:
Post a Comment