Sunday, 30 May 2021

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം സേവാപ്രവർത്തനങ്ങൾക്ക് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം സേവാപ്രവർത്തനങ്ങൾക്ക് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി 

ചാത്തന്നൂർ : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്നലെ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ സേവാപ്രവർത്തനങ്ങളും കൊവിഡ് ആശ്വാസപ്രവർത്തനങ്ങളും നടത്തി തുടക്കം കുറിച്ചു.
 ബിജെപിയുടെ ജില്ലാ തല ഉത്ഘാടനം ചാത്തന്നൂരിൽ അണുനശീകരണ പ്രവർത്തനം നടത്തി 
ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ഉത്ഘാടനം ചെയ്തു. ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മീനാട് പ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സന്തോഷ്‌, ബീനരാജൻ, സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി. അനിത്ത്, സുജികുമാർ എന്നിവർ നേത്രത്വം നൽകി.

@ മീനാട് കിഴക്ക് നടന്ന സേവാപ്രവർത്തനം ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ പച്ചക്കറികിറ്റ് വിതരണം ചെയ്തു ഉത്ഘാടനം നടത്തി.
അഞ്ഞൂറോളം വീടുകളിൽ
മലക്കറി കിറ്റുകൾ നൽകി 
ഗ്രാമപഞ്ചായത്ത്‌ അംഗം ശരത്ചന്ദ്രൻ, ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മീനാട് പ്രസാദ്, രാമചന്ദ്രൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി,

@ പരവൂർ പൂതക്കുളത്ത് ഒന്നാം വാർഡ് കോട്ടുവൻകോണത്ത് 
ബി ജെ പിയുടെ നേത്രത്വത്തിൽ നടന്ന ഭഷ്യധാന്യ കിറ്റ് വിതരണം ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ഉത്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത്‌ അംഗം രാഖി,ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ സുജിത്, സെക്രട്ടറി ഷില്ലോക്ക്, ശിവൻ പാലോട്ട് കാവ് എന്നിവർ നേത്രത്വം നൽകി.

@ ചാത്തന്നൂർ
പഞ്ചായത്തിലെ 
 സിവിൽ സ്റ്റേഷൻ വാർഡിൽ നടന്ന സേവാപ്രവർത്തങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ഉത്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത്‌ അംഗം സന്തോഷ്‌, ബിഎംഎസ് മേഖല സെക്രട്ടറി ചാത്തന്നൂർ വിനോദ് എന്നിവർ നേത്രത്വം നൽകി.



ബിജെപി പ്രവർത്തകർ നിയോജകമണ്ഡലത്തിലെ 
നൂറോളം  കേന്ദ്രങ്ങളിൽ
കൊവിഡ് ആശ്വാസപ്രവർത്തനം നടത്തി. ദേശീയ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം രാജ്യത്ത് ഒരു ലക്ഷം ​ഗ്രാമങ്ങളിലാണ് പാർട്ടി സേവാപ്രവർത്തനം നടത്തുന്നത്. സേവാഹി സംഘടൻ(സേവനമാണ് സംഘടന) എന്ന ആശയം ഉയർത്തിയാണ് ബിജെപി പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിൽ പങ്കുചേർ ന്നത് വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകളും ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണവും മറ്റും നൽകി കൊവിഡ് രോ​ഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക,ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക  ഭക്ഷണവിതരണം, ആംബുലൻസ് സർവീസ്, മരുന്ന് വിതരണം, കൊവിഡ് 
പ്രതിരോധ സാമ​ഗ്രികളുടെ വിതരണം, ശുചീകരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ നിയോജകമണ്ഡലത്തിലെ 
എല്ലാ  പഞ്ചായത്ത്‌ ബൂത്ത്‌ തലങ്ങളിൽ നടന്നു വരികയാണ്.
 നേരത്തെ തന്നെ ബിജെപിയുടെ കൊവിഡ് ഹെൽപ്പ് ഡെസ്ക്കുകൾ പഞ്ചായത്ത്‌ ബൂത്ത്‌ തലത്തിൽ ആരംഭിച്ചിരുന്നുവെന്ന് ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്ത്‌ അറിയിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ ചവറയിൽ നീണ്ടകര പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സേവാപ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് കുണ്ടറ വെള്ളിമണ്ണിലും സേവാപ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. ജില്ലാ തല ഉത്ഘാടനം നടന്ന ചാത്തന്നൂരിൽ ചാത്തന്നൂർ മാർക്കറ്റ്, സബ് ട്രഷറി, പഞ്ചായത്ത്‌ ഓഫിസ്, കൊറോണ ബാധിച്ച വീടുകൾ 
അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ
അണു നശികരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മീനാട് പ്രസാദ് അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സന്തോഷ്, ബീനരാജൻ, സഹകരണസെൽ ജില്ലാ കൺവീനർ എസ്.വി.അനിത്, സുജികുമാർ എന്നിവർ നേതൃത്വം നൽകി. മീനാട് കിഴക്ക് നടന്ന സേവാപ്രവർത്തനം ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ കിറ്റ് വിതരണം ചെയ്തു ഉത്ഘാടനം നടത്തി.
അഞ്ഞൂറോളം വീടുകളിൽ
മലക്കറി കിറ്റുകൾ നൽകി 
ഗ്രാമപഞ്ചായത്ത്‌ അംഗം ശരത്ചന്ദ്രൻ, ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മീനാട് പ്രസാദ്, രാമചന്ദ്രൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി, പരവൂർ പൂതക്കുളത്ത് ഒന്നാം വാർഡ് കോട്ടുവൻകോണത്ത് 
ബി ജെ പിയുടെ നേത്രത്വത്തിൽ നടന്ന ഭഷ്യധാന്യ കിറ്റ് വിതരണം ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ഉത്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത്‌ അംഗം രാഖി,ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ സുജിത്, സെക്രട്ടറി ഷില്ലോക്ക്, ശിവൻ പാലോട്ട് കാവ് എന്നിവർ നേത്രത്വം നൽകി.ചാത്തന്നൂർ
പഞ്ചായത്തിലെ 
 സിവിൽ സ്റ്റേഷൻ വാർഡിൽ നടന്ന സേവാപ്രവർത്തങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ഉത്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത്‌ അംഗം സന്തോഷ്‌, ബിഎംഎസ് മേഖല സെക്രട്ടറി ചാത്തന്നൂർ വിനോദ് എന്നിവർ നേത്രത്വം നൽകി.

No comments:

Post a Comment