Wednesday, 26 May 2021

എക്സൈസ് നിർജീവം പരവൂർ തീരദേശ മേഖലയിൽ വാറ്റ് കേന്ദ്രങ്ങൾ സജീവം

എക്സൈസ് നിർജീവം 
പരവൂർ തീരദേശ മേഖലയിൽ വാറ്റ് കേന്ദ്രങ്ങൾ സജീവം 

പരവൂർ: ലോക്‌ ഡൗൺ മറയാക്കി പരവൂരിൽ വ്യാജമദ്യകച്ചവടം വ്യാപകമായി നിഷ്ക്രീയമായി എക്സൈസ്. പോലിസ് നടത്തുന്ന നാമമാത്ര പരിശോധന മാത്രമാണ് വാറ്റ്കാർക്ക് അല്പമെങ്കിലും ഭീഷണിയായിട്ടുള്ളത്. പരവൂരിന്റെ
തീരപ്രദേശങ്ങളുൾപ്പെടെ കേന്ദ്രീകരിച്ചാണ് വ്യാജമദ്യവും വിൽപ്പനയും നടത്തുന്നത്.
വൻ വാറ്റ് സംഘങ്ങൾ അത്യാധുനിക രീതിയിൽ ചാരായം വാറ്റി 
 വ്യവസായ അടിസ്ഥാനത്തിൽ  വിപണനവും നടത്തുന്നുണ്ട്. തീരപ്രദേശങ്ങൾ കൂടാതെ 
നെടുങ്ങോലം 
മാലാക്കായലിലെ തുരുത്തുകളും കണ്ടൽക്കാടുകളും കേന്ദ്രമാക്കിയും വാറ്റ് സംഘങ്ങൾ സജീവമാണ്.
കൊട്ടിയം ഭാഗത്തുനിന്ന്‌ വഞ്ചികളിൽ ചിത്തംകല്ല് തുരുത്തിലെത്തി മദ്യമുണ്ടാക്കുന്ന സംഘങ്ങളുണ്ട്. വിവരമറിഞ്ഞാലും പോലീസിനും എക്സൈസിനും ഇവിടങ്ങളിലേക്കെത്തുക ദുഷ്കരമാണ്.
വെട്ടിക്കുന്നുവിള, പരവൂർ കായൽത്തീരം, പെരുമ്പുഴ, കൂനയിൽ, പൂത്തൻകുളം, പൂതക്കുളം, കല്ലുംകുന്ന് കായലോരം, എടയാടി ചമ്പാൻചാൽ, തോണിപ്പാറ തുടങ്ങിയ ഭാഗങ്ങളിലും വ്യാജമദ്യവിൽപ്പന നടക്കുന്നുണ്ട്. കാപ്പിൽ ബീച്ചിന് സമീപവും വാറ്റുസംഘം കേന്ദ്രമാക്കുന്നുണ്ട്. കായൽ തീരങ്ങളിൽ പൂട്ടികിടക്കുന്ന കെട്ടിടങ്ങളിൽ വൻ വാറ്റ് സംഘങ്ങൾ തബടിച്ചു വ്യവസായ അടിസ്ഥാനത്തിൽ വാറ്റ് നടത്തുന്നു ഇവിടങ്ങളിൽ നിന്നും ദിവസവും 250ലിറ്റർ വാറ്റ് ചാരായം കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് കൂടാതെ ചില്ലറ വില്പനയും സജീവമാണ്.
 കായൽ തീരങ്ങളിൽ മീൻപിടിക്കാനെന്ന വ്യാജേനയാണ് വാറ്റുചാരായം വാങ്ങുന്നതിന് ആൾക്കാർ എത്തുന്നത്.
പോലിസ് പിടികൂടുന്നത് കുടിവാറ്റുകാരെ പരവൂർ പോലിസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 70 ലിറ്റർ കോട. ഇന്നലെ കായൽ തീരത്ത് നിന്നും 
 വില്പനയ്ക്കായി കൊണ്ട് പോയ ചാരായവുമാണ് പോലിസ് പിടികൂടിയത്
കഴിഞ്ഞദിവസം ഒന്നര ലിറ്റർ ചാരായവുമായി ചീനി കച്ചവടകാരനെ 
 അറസ്റ്റ്‌ ചെയ്തിരുന്നു. ലോക് ഡൗണിന്റെ ഭാഗമായി പോലീസുകാരുടെ ജോലി ഷിഫ്റ്റാക്കിയതും എക്‌സൈസ് നിർജീവമായതും 
പരിശോധനകളെ ബാധിക്കുന്നുണ്ട്. 
 കൂലിപ്പണിക്കാരെയാണ് വാറ്റുസംഘങ്ങൾ ലക്ഷ്യമിടുന്നത്.
ഒരു ലിറ്ററിന് 2000-2500 രൂപയ്ക്കാണ് കച്ചവടം എന്ന് പോലിസ് ഉദ്യോഗസ്ഥർ പറയുന്നു. പോലീസും എക്സൈസും സംയുക്തമായി റെയ്ഡ് നടത്തണമെന്ന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment