Sunday, 30 May 2021

കോയിപ്പാട് വരികുളം ഏലായിലെ വെള്ളപൊക്കത്തിന് പരിഹാരം ഉണ്ടാക്കണം -ബി. ബി. ഗോപകുമാർ

കോയിപ്പാട് വരികുളം ഏലായിലെ വെള്ളപൊക്കത്തിന് പരിഹാരം ഉണ്ടാക്കണം -ബി. ബി. ഗോപകുമാർ 

ചാത്തന്നൂർ: കോയിപ്പാട് 
വരികുളം ഏലാതോട് പൂർവ്വ
സ്ഥിതിയിലാക്കി 
ഇത്തിക്കരയാറ്റിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കി വരികുളം ഏലായിൽ മഴകാലത്ത് ഉണ്ടാകുന്ന വെള്ളപൊക്കത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു. ഒരു ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളം പൊങ്ങി ഏലായുടെ പരിസരത്ത് താമസിക്കുന്നവർ ദുരിതമനുഭവിക്കുകയാണ്. എല്ലാ മഴകാലത്തും ഇവിടുത്തെ താമസക്കാർ 
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നത് ഒഴിവാക്കി വെള്ളപൊക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം.
കോയിപ്പാട് സ്കൂളിൽ പ്രവർത്തിക്കുന്ന 
 ദുരിതാശ്വാസ ക്യാബും വെള്ളം ഉയരുന്ന 
വരികുളം ഏലായും വീടുകളും സന്ദർശിച്ചു
ദുരിതബാധിതർക്ക് ആശ്വാസമേകി ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണപിള്ള, കോയിപ്പാട് ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് അനിൽ, സെക്രട്ടറി മോഹൻദാസ്, മഹിളാമോർച്ച നേതാവ് മോനിഷഅരുൺ, കവിരാജ് 
എന്നിവർ ജില്ലാ ജില്ലാ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ:കോയിപ്പാട് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ സന്ദർശിക്കുന്നു.



No comments:

Post a Comment