Wednesday, 26 May 2021

സർക്കാർ ആശുപത്രികളിൽ നശിക്കുന്നത്‌: കോടികളുടെ ഉപകരണങ്ങൾ

സർക്കാർ ആശുപത്രികളിൽ 
നശിക്കുന്നത്‌: കോടികളുടെ ഉപകരണങ്ങൾ

കൊല്ലം : പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളെല്ലാം 
കോവിഡ്‌ ആശുപത്രികളാക്കി 
 മാറ്റിയതോടെ ഉപയോഗശൂന്യമായി നശിക്കുന്നത്‌ കോടികൾമുടക്കി വാങ്ങിയ ഉപകരണങ്ങൾ. സർക്കാർ ആശുപത്രികളിലെ 
ചികിത്സാസൗകര്യങ്ങൾ പരിമിതപ്പെടുത്തിയതോടെ ആയിരക്കണക്കിനുപേരാണ്‌
ദിവസവും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്‌. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പല സെക്ഷനിലെയും ഉപകരണങ്ങൾ ഇത് വരെയും ഉപയോഗിച്ചിട്ട് പോലുമില്ല. പലതും ഉത്ഘാടനം നടത്തി മൂടി വച്ചതാണ്. ജില്ലയിലെ ആദ്യ കോവിഡ് ചികിത്സാ കേന്ദ്രമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ്. കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയതോടെ കിടത്തി ചികിത്സ നിലച്ചു ഒ പി മാത്രമായി
അതും ഭാഗികം 
സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനവും നിലച്ചു.
അതോടെ ഇവിടെ ഉപയോഗിച്ച് കൊണ്ടിരുന്ന 
ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചു പുതിയതായി എത്തിയ ഉപകരണങ്ങളുടെ പ്രവർത്തനം തുടങ്ങിയതുമില്ല.
കൊല്ലം ജില്ലാ ആശുപത്രിയിൽ
ജനപ്രതിനിധികളുടെയും ജില്ലാപഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും ഫണ്ട്‌ ഉപയോഗിച്ച്‌ വിവിധ ചികിത്സാവിഭാഗങ്ങളിലേക്ക്‌ കോടിക്കണക്കിന്‌ രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്‌
എന്നാൽ കോവിഡ്‌ ചികിത്സയ്ക്കുവേണ്ടി സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഇവിടെനിന്ന്‌ മാറ്റിയതോടെ ഈ ഉപകരണങ്ങളെല്ലാം നശിക്കുകയാണ്‌. ഇതെല്ലാം മെയിന്റനയിൻസ് ചെയ്യാണമെങ്കിൽ തന്നെ ലക്ഷങ്ങൾ ചിലവാക്കാണം എന്ന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

@ ജില്ലാ ആശുപത്രി സാധാരണ രോഗികൾക്കായി തുറന്നു കൊടുക്കണം 

പാവങ്ങളുടെയും സാധാരണക്കാരുടെയും ആശ്രയമായിരുന്ന ജില്ലാ ആശുപത്രിയുടെയും പാരിപ്പള്ളി മെഡിക്കൽ കോളേജും കൊറോണ ആശുപത്രികൾ ആയതോടെ സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം കിട്ടി കൊണ്ടിരുന്നവർ സ്വകാര്യ ആശുപത്രികളെയും സഹകരണ ആശുപത്രികളെയും ആശ്രയിച്ചു തുടങ്ങിയത് അതോടെ ഇവിടെ പകൽ കൊള്ളയും ആരംഭിച്ചു.
സ്വകാര്യ പ്രാക്ടീസ്‌ നടത്തുന്ന ചില ഡോക്ടർമാർ രോഗികളെ വീടുകളിലേക്ക്‌ വരുത്തി ചികിത്സ തുടങ്ങി. പ്രായമുള്ളവർ പലരും ചികിത്സ നിർത്തി പാവങ്ങൾ താലൂക്ക് ആശുപത്രികളിൽ അഭയം തേടി നിരവധി പേര് ചികിത്സ കിട്ടാതെ മരിച്ചു എന്നിട്ടും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല.പരിഹാരമെന്നോണം 
 ദിവസവും ആയിരകണക്കിന് രോഗികളുടെ ആശ്രയമായിരുന്ന കൊല്ലം ജില്ലാ ആശുപത്രി സാധാരണ രോഗികൾക്കായി തുറന്ന് കൊടുക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഇപ്പോൾ 
ജില്ലാ ആശുപത്രിയുടെ പേര് തന്നെ കോവിഡ് ആശുപത്രിയെന്നാക്കി മാറ്റിയതോടെ സാധാരണ രോഗചികിത്സയ്ക്കും സ്പെഷ്യലിറ്റിരോഗ ചികിത്സയ്ക്ക് എത്തുന്നവരും 
നെട്ടോട്ടമോടുകയാണ്. ജില്ലയുടെ വിവിധ ആശുപത്രികളിൽ നിന്നും 
മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും എത്തുന്ന 
ഗുരുതരാവസ്ഥയിലുള്ള രോഗികളെ 
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്യേണ്ട സ്ഥിതിയാണിപ്പോൾ. അപകടങ്ങളിൽപ്പെടുന്നവർക്ക്‌ ലഭിേക്കണ്ട അടിയന്തര ചികിത്സയും ബുദ്ധിമുട്ടിലാണ്‌. നിരവധി പേരാണ് സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം കിട്ടാതെയും സമയാസമയം ചികിത്സ കിട്ടാതെയും മരിച്ചത്.അടിയന്തിരമായി കൊല്ലം ജില്ലാ ആശുപത്രിയെ 
കൊറോണ ആശുപത്രിയിൽ നിന്നും ഒഴിവാക്കിയും  ജില്ലാ ആശുപത്രിയിലെ യും 
പാരിപ്പള്ളി മെഡിക്കൽ കോളേജിലെയും സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം പുന:സ്ഥാപിക്കണമെന്ന്നാണ് ജനങ്ങളുടെ ആവശ്യം

@ ജില്ലാ ആശുപത്രിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം 
ജില്ലാ ആശുപത്രിയ്ക്ക് ലക്ഷം 
ഒ പി ടിക്കറ്റിനത്തിലുംമറ്റുമായി പ്രതിമാസം 40 മുതൽ 50 ലക്ഷം രൂപവരെ വരുമാനമാണ്‌ ആശുപത്രിക്കുണ്ടായിരുന്നത്‌. ഇപ്പോൾ 
ഒ പി വിഭാഗം ഉൾപ്പെടെ ഭാഗികമായി പ്രവർത്തിക്കുന്നതിനാൽ ആശുപത്രിക്ക്‌ ലക്ഷങ്ങളുടെ സാമ്പത്തികബാധ്യതയാണ്‌ ഇപ്പോഴുള്ളത്‌.
ദിവസവും മൂവായിരത്തോളം രോഗികളും ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിലെ ദൈനംദിന ചെലവുകൾക്കുള്ള തുകപോലും ഇപ്പോൾ കണ്ടെത്താൻ കഴിയുന്നില്ല. ഇതിനുപുറമേയാണ്‌ കോവിഡ്‌ ബാധിതർക്കുള്ള ഭക്ഷണമടക്കമുള്ളവയ്ക്കുവേണ്ട പണംകൂടി കണ്ടെത്തേണ്ടിവരുന്നത്‌. ഇതെല്ലാം പ്രതിസന്ധി രൂക്ഷമാക്കുകയാണ്‌. കോവിഡ്‌ ചികിത്സാവിഭാഗം മാറ്റണമെന്ന്‌ ആശുപത്രി അധികൃതർ നിരന്തരം ആവശ്യപ്പെടുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. .
കോവിഡ്‌ ചികിത്സയ്ക്കായി ജില്ലാആശുപത്രി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയപ്പോൾത്തന്നെ എതിർപ്പും വ്യാപകമായിരുന്നു. ബദൽ സംവിധാനങ്ങളെക്കുറിച്ച്‌ ആലോചിക്കണമെന്ന്‌ അന്ന്‌ ജില്ലാപഞ്ചായത്ത്‌ ഭരണസമിതി ആവശ്യപ്പെട്ടിരുന്നതുമാണ്‌. എന്നാൽ എതിർപ്പുകളെയെല്ലാം അവഗണിച്ചാണ്‌ കോവിഡ്‌ ചികിത്സ തുടങ്ങിയത്‌. ഇത് മൂലം ചികിത്സകിട്ടാതെ വലയുന്നത്‌ ആയിരങ്ങളാണ്ആശുപത്രിക്ക്‌ ലക്ഷങ്ങളുടെ സാമ്പത്തികബാധ്യതയും ആയി.

No comments:

Post a Comment