പാചകമേഖലയിൽ തീയണഞ്ഞു തൊഴിലാളികളും നടത്തിപ്പുകാരും പട്ടിണിയിലേക്ക്.
കൊവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് ലോക്ക് ഡൗണിന് സമാനമായ ആവസ്‌ഥയിലേക്ക് നാട് നീങ്ങിയാപ്പോൾ
പ്രതിസന്ധിയിലായ വലിയൊരു വിഭാഗമാണ് പാചകമേഖലയിലെ തൊഴിലാളികളും ഉടമകളും
കാറ്ററിംഗ് മേഖലയെന്ന് ഓമനപേരിട്ട് വിളിക്കുന്ന ഇ മേഖല ഒന്നാം ലോക്ക് ഡൗണിൽ നിന്നും കരകയറി വരവേയാണ് അപ്രതീഷിതമായി കൊവിഡിന്റെ രണ്ടാം വരവോടെ
ബുക്കിംഗുകൾ മിക്കതും റദ്ദായി
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്
വിവാഹം ഉൾപ്പെടെയുള്ള
പരിപാടികൾ എല്ലാം
ചടങ്ങുകൾ മാത്രമായതോടെ
അണഞ്ഞുപോയ അടുപ്പിന് മുന്നിൽ ഗതിയില്ലാതെ നിൽക്കുകയാണ്
കാറ്ററിംഗ് കമ്പനി ഉടമകളും തൊഴിലാളികളും
മേയ് മുതൽ ആഗസ്റ്റ് വരെ ലഭിച്ച പരിപാടികളുടെ ബുക്കിംഗ് ഭൂരിഭാഗവും റദ്ദായി. വിവാഹം, വിവാഹ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, പേരിടൽ, യാത്രയയപ്പ് തുടങ്ങി ധാരാളം ബുക്കിംഗ് വന്നിരുന്നു എന്നാൽ ഇവയെല്ലാം റദ്ദായതോടെ അഡ്വാൻസ് തുക തിരിച്ചുനൽകാൻ പൊലും ബുദ്ധിമുട്ടുകയാണ് ഉടമകൾ. ആദ്യ
ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം
വിവാഹം ഉൾപ്പെടെ പരിപാടികൾക്ക് പരമാവധി 200 പേരെ പങ്കെടുപ്പിക്കാമെന്ന് സർക്കാർ നിർദേശിച്ചിരുന്നു ജനജീവിതം സാധാരണ നിലയിലെത്തിയതോടെ ആളുകളുടെ എണ്ണവും കൂടി ഇതോടെ വരുമാനവും ഉയർന്നു മാർച്ച്, ഏപ്രിൽ മാസങ്ങളിലെ യാത്രയയപ്പ് സമ്മേളനങ്ങളും തിരഞ്ഞെടുപ്പും മറ്റ് പരിപാടികളും. മെച്ചപ്പെട്ട വരുമാനം നൽകി എന്നാൽ കൊവിഡിന്റെ രണ്ടാം വരവ് കനത്ത തിരിച്ചടിയായി വരുമാനം നഷ്ടമായതോടെ മുതലാളിമാർക്ക് തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത കൂടിയുണ്ട് പല പാചക തൊഴിലാളികളും എഗ്രിമെന്റ് വ്യവസ്‌ഥയിലാണ് ജോലി ചെയ്യുന്നത് ഇവർക്ക് ശമ്പളം കൊടുക്കണം സ്ഥലങ്ങളുടെ വാടക, ബാങ്ക്ലോൺ അങ്ങനെ കണക്കുകൾ നിരത്തുകയാണ് ഉടമകൾ. അംഗീകൃത യുണിറ്റുകൾ നാമമാത്രമാണ് അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന യുണിറ്റുകളാണ് കൂടുതലും ഇവരുടെയെല്ലാം വരുമാനം പൂർണമായും നിലയ്ക്കുന്ന സ്ഥിതിയായെന്ന് കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കുള്ള 1000 രൂപ ധനസഹായവും ഇവർക്ക് ലഭിച്ചിട്ടില്ല കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പാക്കേജുകളിൽ കാറ്ററിംഗ് മേഖലയെയും പരിഗണിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്, വൈദ്യുതി ബില്ലുകൾക്ക് ന്യായമായ ഇളവുകൾ അനുവദിക്കുക, തൊഴിലാളികൾക്ക് ആനുകൂല്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും സർക്കാരിന് മുന്നിൽ വയ്ക്കുന്നു.
@ ''ഒന്നാംഘട്ട കൊവിഡിൽ നിന്ന് പതുക്കെ കരകയറി വരികയായിരുന്നു രണ്ടാം തരംഗം ശക്തമായതോടെ കനത്ത നഷ്ടത്തിലേക്കാണ് മേഖല പോകുന്നത് 13 ബുക്കിംഗുകൾ റദ്ധാക്കി
ഒപ്പം ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിലായ അവസ്ഥയാണ് ലോൺ മുടങ്ങി കിടക്കുന്നു ആദ്യ ലോക്ക് ഡൗണിൽ നിന്നും ചെറിയ പണികളുമായി കരകയറി വരുമ്പോൾ ആണ് വീണ്ടും പ്രതിസന്ധിയിലേക്ക് പോകുന്നത് മറ്റ് ജോലികൾ നോക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. സജീവ് (എസ്.ബി.കാറ്ററിംഗ് കണ്ണേറ്റ)
ഫോട്ടോ: സജീവ് തന്റെ അടുക്കളയിൽ
No comments:
Post a Comment