Friday, 28 May 2021

പരവൂർ പോലിസ് സ്റ്റേഷനിൽ സിപിഎം അതിക്രമം

പരവൂർ പോലിസ് സ്റ്റേഷനിൽ സിപിഎം അതിക്രമം

@ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു സിപിഎം നേതാക്കളും പ്രവർത്തകരും.

പരവൂർ: പരവൂർ പോലിസ് സ്റ്റേഷനിൽ സിപിഎം അതിക്രമം സി ഐയ്ക്ക് നേരെ കയ്യേറ്റശ്രമം. 
ലോക്കൽ സെക്രട്ടറിയടക്കമുള്ള 
നേതാക്കൾ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു
സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് 
ഇന്നലെ രാവിലെ പതിവ് പരിശോധനയ്ക്കിടയിൽ പാരിപ്പള്ളി - പരവൂർ റോഡിൽ  
ഒല്ലാൽ റെയിൽവേ ഗെറ്റിന് സമീപം വച്ച് ബൈക്കിൽ എത്തിയ ഡി 
വൈ എഫ് ഐ പ്രവർത്തകനെ സത്യവാങ്ങ്മൂലം ഇല്ലാത്തതിന് 
പോലിസ് അറസ്റ്റ് ചെയ്യുകയുണ്ടായി പോലീസിനെ നേരെ കയർത്ത് സംസാരിച്ച പ്രവർത്തകനെ 
പോലിസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞു പോലിസ് സ്റ്റേഷനിൽ എത്തിയ സിപിഎം ലോക്കൽ സെക്രട്ടറിയും പ്രവർത്തകരും 
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു കൊണ്ട് പോലിസ് സ്റ്റേഷനുള്ളിലേക്ക്അ തിക്രമിച്ചു കയറി ഐ എസ് എച് ഒ യ്ക്ക് നേരെ തട്ടികയറുകയും കേട്ടാലറയ്ക്കുന്ന ഭാഷകൾ ഉപയോഗിച്ച് ചീത്തവിളിക്കുകയായിരുന്നു തുടർന്ന് സംയമനം പാലിച്ച പോലിസ് ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരം തേടുമ്പോൾ സിപിഎംന്റെ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ അൻപതോളം പ്രവർത്തകർ പോലിസ് സ്റ്റേഷൻ വളയുകയും നേതാക്കന്മാർ സ്റ്റേഷനിലേക്ക് തള്ളി കയറുകയും ചെയ്തു തുടർന്ന് ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിൽ കൂടുതൽ പോലിസ് സംഘമെത്തി സ്ഥിതിഗതികൾ ശാന്തമാക്കി സിപിഎം നേതാക്കളുമായി ചർച്ച ചെയ്തു പ്രശ്നപരിഹാരം ഉണ്ടാക്കുകയായിരുന്നു തുടർന്ന് നേതാക്കളുടെ പേരിൽ പോലീസ് കേസെടുത്തു.

@ സിപിഎം പ്രവർത്തകർ 
പോലിസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയിട്ടും നിസാരവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം ശക്തമാകുകയാണ്.
പോലിസ്. ഡി വൈ എഫ് ഐ പ്രവർത്തകന് പെറ്റി ചുമത്തിയെന്ന ഒറ്റ കാരണത്താൽ 
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു അൻപതിലധികം പ്രവർത്തകർ പോലിസ് സ്റ്റേഷന് ചുറ്റും തടിച്ചു കൂടുകയും നേതാക്കൾ അടക്കമുള്ളവർ പോലിസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും സി. ഐയ്ക്ക് നേരെ തട്ടികയറുകയും പോലീസിന്റെ കൃത്യനിർവഹണ്ണം തടസപ്പെടുത്തിയിട്ടും നിസാരവകുപ്പുകൾ ചുമത്തി പ്രതികളെ ജാമ്യത്തിൽ വിടുകയായിരുന്നു.ഗുരുതരമായ കൊവിഡ് പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടും പരവൂരിൽ ദിനംപ്രതി രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിലാണ് സ്വയം പരിഹാസ്യമാകുന്ന പോലീസിന്റെ നടപടി. കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകന് നിസ്സാരമായ പിഴയാണ് ചുമത്തിയതും ഭരണത്തിന്റെ മറവിൽ സിപിഎംന്റെ ധാരഷ്ട്യത്തിന് മുന്നിൽ പോലിസ് ഉദ്യോഗസ്ഥർക്ക് നിയമം പോലും നടപ്പാക്കാൻ പറ്റില്ലയെന്ന് പരവൂർ സംഭവം തെളിയിക്കുന്നു.

പരവൂർ: ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ അനുമതിയും അംഗീകാരവുമില്ലാതെ കൊവിഡ് സന്നദ്ധ പ്രവർത്തകരെന്ന പേരിൽ ലോക്ക് ഡൗൺ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പരവൂരിൽ ഇന്നലെ പോലീസുകാരൻ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൈയിൽ ഡി വൈ എഫ്  കാർ കൊടുത്ത വാളണ്ടിയർ കാർഡ്ആയിരുന്നു
 അനധികൃതമായി വളണ്ടിയർ കാർഡ് ധരിച്ചും വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ചും നടക്കുന്നവരെ കുറിച്ച് നിരവധി 
പരാതികൾ ലഭിച്ചിട്ടുണ്ട് എന്ന് പോലിസ് ഉദ്യോഗസ്ഥർ പറയുന്നു.
ശരിയായ പരിശീലനം ലഭിക്കാതെ ഇത്തരത്തിൽ രംഗത്തിറങ്ങുന്നവർ ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുന്നുണ്ട് സന്നദ്ധ സേവനത്തിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള റാപിഡ് റെസ്‌പോൺസ് ടീമുകളെ എല്ലാ മേഖലകളിലും ചുമതലപ്പെടുത്തിയിട്ടുണ്ട് ആരോഗ്യ വകുപ്പിന്റെ സംഘങ്ങളും പൊലീസും സേവനത്തിനായി രംഗത്തുണ്ട് പൊതുജനങ്ങൾ ഇവരെയാണ് സമീപിക്കേണ്ടത് വളണ്ടിയർമാരെന്ന മട്ടിൽ ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും അനധികൃതമായി സ്റ്റിക്കർ പതിച്ച് ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.

No comments:

Post a Comment