Thursday, 20 May 2021

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു.

ചാത്തന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്
എസ് സുദീപ  ഉദ്ഘാടനം ചെയ്തു.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും, ആംബുലൻസ് സർവീസ്, മരുന്നുകളുടെ ലഭ്യത, കോവിഡ് ടെസ്റ്റുകളുടെ വിവരം, ബെഡ് ഒഴിവുള്ള ഹോസ്പിറ്റലുകളുടെ വിവരങ്ങൾ, വാഹന സൗകര്യങ്ങൾ  തുടങ്ങി എല്ലാവിധ ഇൻഫർമേഷനുകൾക്കും ഹെൽപ്പ് ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതാണ്. ഒരു ജനപ്രതിനിധി, പഞ്ചായത്ത് ജീവനക്കാരൻ, ആർ ആർ ടി 
വാളൻറ്റിയർ, റിപ്പോർട്ട് ചെയ്യപ്പെട്ട സർക്കാർ ജീവനക്കാരൻ ഉൽപ്പടെ അംഗങ്ങൾ കോ ഓർഡിനേഷനായി ഓരോ ദിവസവും ഹെൽപ്പ് ഡെസ്ക്കിൽ ഉണ്ടാകും.വൈസ് പ്രസിഡന്റ്‌  എസ് സത്യപാലൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, സെക്രട്ടറി ബിജു ശിവദാസൻ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംസാരിച്ചു
ഫോട്ടോ:കല്ലുവാതുക്കൽ പഞ്ചായത്തിൽ ആരംഭിച്ച ഹെല്പ് ഡെസ്ക് പ്രസിഡന്റ്‌ എസ്. സുദീപ ഉത്ഘാടനം ചെയ്യുന്നു.

 .  

No comments:

Post a Comment