സ്റ്റോപ്പ് മെമ്മോ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് താലൂക്ക്
താഹസീൽദാരുടെയും
സെക്ടർ മജിസ്ട്രെട്ടിന്റെയും ചാത്തന്നൂർ എ സി പിയുടെയും നേതൃത്വത്തിൽ കൊവിഡ് മാനദണ്ടങ്ങൾ എല്ലാം കാറ്റിൽ പറത്തി വൻ പോലിസ് സന്നാഹത്തിൽ എത്തി സ്റ്റോപ്പ് മെമ്മോ നൽകി കൊണ്ട് നിർത്തലാക്കിയത് തുടർന്ന് രാക്ഷ്ട്രീയ സ്വയം സേവക സംഘം
നഗർ സഹകാര്യവാഹ് അനൂപും
സേവാഭാരതി സേവാപ്രമുഖ് സന്തോഷും സ്റ്റോപ്പ് മെമ്മോ വാങ്ങി ഒന്നര മാസത്തോളം നീണ്ടു നിന്ന ഹെല്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയായിരുന്നു..
കഴിഞ്ഞ 8-)o തീയതിയാണ്
സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്
പൂതക്കുളം പഞ്ചായത്ത് സെക്രട്ടറി പരവൂർ സി ഐയ്ക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പരവൂർ സി ഐ സ്ഥലതെത്തി സേവാപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
അതിന്റെ പിന്നാലെ കഴിഞ്ഞ 11ന്
കൊറോണ പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ആരോപിച്ചു കൊണ്ട് പഞ്ചായത്തും സേവാപ്രവർത്തകർക്ക് പാസ് ഇല്ലെന്ന് ആരോപിച്ചു കൊണ്ട് പരവൂർ സി ഐയും ഹെല്പ് ഡെസ്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകിയിരുന്നു വളരെ ആസൂത്രിതമായി സേവാഭാരതി ഓഫിസിൽ എത്തിയാണ് നോട്ടീസ് നൽകിയത്.ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച സ്റ്റോപ്പ് മെമ്മോ നൽകി പ്രവർത്തനം നിർത്തിവെപ്പിച്ചത്.
കോവിഡ് രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സന്നദ്ധസംഘടനകൾക്ക് അനുവാദമില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വക സ്റ്റോപ്പ് മെമ്മോയിൽ പറഞ്ഞിരിക്കുന്നത്
പഞ്ചായത്ത് നടത്തുന്ന സർക്കാർ സംവിധാനത്തിൽ കൂടി മാത്രമേ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ അനുവാദിക്കുകയുള്ളൂവെന്നും സേവാഭാരതിയുടെ പേര് ഉപയോഗിക്കാൻ അനുവാദമില്ലെന്നും
സ്റ്റോപ്പ് മെമ്മോയിലും നോട്ടീസിലും പറയുന്നുണ്ട്. കൊവിഡിന്റ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ സർക്കാർ സംവിധാനം ഉണരും മുൻപേ ജനങ്ങൾക്ക് വേണ്ടി മുന്നിട്ട് ഇറങ്ങിയത് സേവാഭാരതിയാണ് ആദ്യം പൂതക്കുളം പഞ്ചായത്തിന് വേണ്ടി ഹെല്പ് ഡെസ്ക് രൂപീകരിക്കുകയും തുടർന്ന് വാർഡുകൾ തോറും കൊവിഡ് പ്രതിരോധ ഹെല്പ് ഡെസ്ക് രൂപീകരിച്ചു കൊണ്ട് കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കാരം നടത്തുകയും, ആശുപത്രികളിൽ എത്തിക്കുകയും,കൊറോണ രോഗികളെ പാർപ്പിക്കുന്ന കേന്ദ്രങ്ങൾ വൃത്തിയാക്കിയതും രോഗികൾക്ക് സഹായമായി ഭഷ്യധാന്യ കിറ്റുകൾ എത്തിച്ചതും സേവാഭാരതിയാണ്
മാതൃകപരമായ സേവന പ്രവർത്തനങ്ങൾ നടത്തി വരവേയാണ് സെക്രട്ടറി ഹെല്പ് ഡെസ്കുകൾ നിർത്തണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പോലീസിൽ പരാതി നൽകിയത്. തുടർന്ന് സേവാഭാരതി പ്രവർത്തകർ സെക്രട്ടറിയ്ക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു ജനങ്ങളുടെ ഇടയിൽ യാതൊരു പരിശോധനയും നടത്താതെ സേവാഭാരതി ജനങ്ങൾക്ക് നൽകിയ സേവാപ്രവർത്തങ്ങൾ എല്ലാം അവഗണിച്ചു കൊണ്ടാണ് ഇപ്പോൾ ഹെല്പ് ഡെസ്കുകൾ അടച്ചുപൂട്ടുന്നത്. ഇതിനെതീരെ ശക്തമായ ജനകീയ പ്രതിക്ഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
@ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പൂതക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. സ്റ്റോപ്പ് മെമ്മോ നൽകിയതിന് ശേഷം
കൂടുതൽ ആൾക്കാർ സേവാഭാരതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ മുന്നോട്ട് വന്നത് ഇതിന്റെ സൂചനയാണ്. പൂതക്കുളം പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂൾ സി എഫ് എൽ ടി സി ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
100ബെഡ് സജീകരിച്ചു കൊണ്ടാണ് സേവാഭാരതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്
@ പൂതക്കുളം പഞ്ചായത്തിൽ
കൊവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കാരം നടത്തുകയും അവർക്ക് മക്കളുടെയും മരുമക്കളുടെയും സ്ഥാനത്ത് നിന്ന് അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്തു കൊണ്ട് മാതൃകപരമായ പ്രവർത്തനം നടത്തിയ സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത് ഒരിക്കലും അംഗീകരിക്കാനാകില്ല.
@ സേവാഭാരതിയുടെ പ്രവർത്തനം ജനകീയമായിരുന്നു ദിവസവും നൂറ് കണക്കിന് സഹായഭ്യാർതനയാണ് ഹെല്പ് ഡെസ്കിലേക്ക് എത്തി കൊണ്ടിരുന്നത്.
പൂതക്കുളം പഞ്ചായത്തിൽ
സർക്കാർ സംവിധാനം ഉണരും മുൻപ് കൊറോണ രോഗികൾക്ക് ആശ്വാസമായി സേവാഭാരതി മാറി
കൊവിഡ് രോഗികളുടെ വീടുകളിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത് മുതൽ കൊവിഡ് നെഗറ്റീവ് ആവുമ്പോൾ നടത്തുന്ന അണു നശീകരണവും നടത്തി.രോഗം ബാധിച്ച കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയ സേവാഭാരതിയുടെ സേവനപ്രവർത്തനങ്ങൾ അതുല്യമാണ്
No comments:
Post a Comment