Monday, 17 May 2021

വൈദ്യുതിയില്ല ജനങ്ങൾക്ക് തീരാദുരിതം

കൊല്ലം: വൈദ്യുതിയില്ല ഉൾനാടൻ ഗ്രാമങ്ങളും തീരദേശ മേഖലകളും കിഴക്കൻ മലയോര മേഖലകളും ഒറ്റപ്പെട്ടു. നാല് ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നൂറ് കണക്കിന് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു ആയിരത്തിലധികം സ്ഥലങ്ങളിൽ മരങ്ങൾ വീണ് കമ്പികൾ പൊട്ടി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇപ്പോഴും തുടരുന്ന കാറ്റിലും മഴയിലും കെ എസ് ഇ ബിയ്ക്ക് ഉണ്ടായിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും ഇനിയും വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ല. പലർക്കും മൊബൈലിലും മറ്റും ചാർജ് ഇല്ലാത്തത് മൂലം കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി പോലും ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ്. റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണാണ് പലയിടങ്ങളിലും കമ്പികൾ തകർന്നത് പാരിപ്പള്ളിയിൽ റബ്ബർ മരം വൈദ്യുതി ലൈനിൽ വീണു ഷോക്കേറ്റ് ഒരാൾ മരിക്കുകയും ചെയ്തു. മരങ്ങൾ വീണ് ആണ് കൂടുതൽ സ്ഥലങ്ങളിലും കമ്പികൾ പൊട്ടിയതും പോസ്റ്റുകൾ ഒടിഞ്ഞു വീണതും. തീരദേശമേഖലയിൽ പല സ്ഥലങ്ങളിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക്  എത്താൻ കഴിഞ്ഞിട്ടില്ല. ഉൾനാടൻ പ്രദേശങ്ങളിൽ പലയിടത്തും  വൈദ്യുതിബന്ധം ശരിയാക്കിയെങ്കിലും ഇന്നലത്തെ കാറ്റിൽ വീണ്ടും തകരാറിലായി. ഓരോ സെഷനീലും ചെറുതും വലുതുമായ നൂറ് കണക്കിന് സ്ഥലങ്ങളിലാണ് അറ്റകുറ്റപണികൾ നടത്തേണ്ടത് അതിന് വേണ്ട ഉദ്യോഗസ്ഥരും ലൈൻമാൻമാരും
വർക്കർമാരും ഇല്ലതാനും കൂടുതലും കരാർപണിക്കാരെയാണ് ആശ്രയിക്കുന്നത് അത് കൊണ്ട്  തന്നെ നഷ്ടങ്ങളുടെ കണക്ക് കൂടുന്നു.ഒപ്പം തന്നെ മെറ്റീരിയിലുകളുടെ ഷാമവും കെ എസ് ഇ ബി യുടെ നഷ്ടത്തിന്റെ ആഴം കൂട്ടുന്നു.
@ ചാത്തന്നൂർ ഇലക്‌ട്രിക്കൽ ഡിവിഷന്റെ പരിധിയിൽ 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

ഡിവിഷന്റെ പരിധിയിലെ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, മയ്യനാട്, കണ്ണനല്ലൂർ, പരവൂർ, പൂതക്കുളം എന്നീ സെക്‌ഷൻ മേഖലകളിലാണ് നാശനഷ്ടമുണ്ടായത്. 76 സാധാരണ ഇലക്‌ട്രിക് പോസ്റ്റുകളും പത്തോളം 11 കെ.വി.പോസ്റ്റുകളും വൃക്ഷങ്ങൾ വീണ് ഒടിഞ്ഞു. നാനൂറോളം സ്ഥലങ്ങളിലാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. 370 ഇടങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾവീഴുകയും ചെയ്തു.

വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുമ്പോഴും കാറ്റും മഴയും ശക്തമായി തുടരുന്നത് തടസ്സമാകുന്നുണ്ട്. വൈദ്യുതി തകരാറുകൾ സംബന്ധിച്ചുള്ള പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പരിലേക്കോ 9496001912 എന്ന വാട്സാപ്പ് നമ്പരിലേക്കോ അതത് സെക്‌ഷൻ ഓഫീസുകളിലേക്കോ അറിയിക്കണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു


No comments:

Post a Comment