Wednesday, 26 May 2021

ജി. എസ്. ജയലാൽ എം എൽ എയ്ക്ക് ബിജെപിയുടെ മറുപടി.

ജി. എസ്. ജയലാൽ എം എൽ എയ്ക്ക് ബിജെപിയുടെ മറുപടി.

ദേശാഭിമാനിപത്രത്തിൽ വന്ന ഇ വാർത്ത താങ്കൾ പോസ്റ്റ്‌ ചെയ്തതായി കാണാനിടയായി അർത്ഥമില്ലാത്ത കള്ള
ത്തരം മാത്രം അടിച്ചുവിട്ട വാർത്ത 
ചാത്തന്നൂർ എം എൽ എ ജി എസ് ജയലാലിന്റെ ഔദ്യോഗിക പേജിലാണ്
പോസ്റ്റ്‌ ചെയ്തത്. ഒരു കാര്യം നിങ്ങളെ ആദ്യമേ ഓർമ്മിപ്പിക്കുകയാണ് താങ്കൾ ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ എം എൽ എ ആണ് സിപിഐയുടെ മാത്രം എം എൽ എ അല്ല.എം എൽ എ എന്ന നിലയിൽ സ്വന്തം പേജിൽ പോസ്റ്റ്‌ ചെയ്യുന്നത് സത്യസന്ധമായിരിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് രാക്ഷ്ട്രിയപരമായി അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാകാം തിരഞ്ഞെടുപ്പ് കഴിയുബോൾ അത് മനസിൽ വച്ച് പെരുമാറുന്ന തരംതാണ രാക്ഷ്ട്രിയക്കാരെ പോലെ താങ്കൾ അധ:പതിയ്ക്കരുത്. ദേശാഭിമാനി ദിനപത്രത്തിന്റെ ചാത്തന്നൂർ ലേഖകന്റെ പക്വതയില്ലാത്ത തരംതാണ പിതൃശൂന്യമായ വാർത്ത താങ്കളുടെ പബ്ലിക് പ്രഫൈൽ ആയ മുഖപുസ്തകപേജിൽ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ഓർക്കണമായിരുന്നു താങ്കൾ ഒരു ജനപ്രതിനിധിയാണെന്ന യാഥാർത്യം താങ്കളുടെ ഭാര്യവീടിന്റെ വിളിപാടകലെ നടന്ന ഒരു സംഭവത്തിന്റെ യാഥാർഥ്യം എന്താണെന്ന് അറിയുവാനുള്ള സാമാന്യ മര്യാദ താങ്കൾ കാണിക്കണമായിരുന്നു. താങ്കൾക്ക് ബി. ബി. ഗോപകുമാർ എന്ന വ്യക്തിയോട് വിരോധമുണ്ടാകാം 2011ൽ ബിജെപി നേടിയ 3032വോട്ടിൽ നിന്നും 2021ൽ 42900വോട്ട് നേടി നിയോജക മണ്ഡലത്തിൽ മുന്നേറ്റം നടത്തിയത് താങ്കളിൽ അസഹിഷ്ണുത ഉണ്ടായിട്ടുണ്ടാകാം. അതായിരിക്കും
ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുവാൻ താങ്കളെ പ്രേരിപ്പിച്ച ഘടകം. ഒപ്പം താങ്കളോട് പറയുവാൻ ഉള്ളത് താങ്കൾ വന്ന വഴി മറക്കരുത്. താങ്കൾ പിതാവിന്റെ അഡ്രസിൽ രാക്ഷ്ട്രീയത്തിലെത്തി സിപിഐയിലൂടെ ജനപ്രതിനിധിയായ ആളാണ്. താങ്കൾ സിപിഐ മണ്ഡലം സെക്രട്ടറി ആയിരിക്കുമ്പോൾ അന്ന് ചാത്തന്നൂർ എം എൽ എ ആയിരുന്ന എൻ. അനിരുദ്ധന്റെ ചാവർകോട് ഉള്ള 
വസ്തു താങ്കളെ വിൽക്കാൻ ഏൽപ്പിച്ചതും ആ വസ്തു ഫ്ലോട്ട് തിരിച്ചു വിറ്റതിലൂടെ താങ്കൾ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതും സാധാരണ കുടുംബം ആയിരുന്ന താങ്കളുടെ കുടുംബം സാമ്പത്തികമായി രക്ഷപെട്ടതും ഒടുവിൽ താങ്കളെ സഹായിച്ച മുൻ എം എൽ എയുടെ തലയിൽ ചവിട്ടി കയറിയതും ഇ നാട്ടിലെങ്ങും പാട്ടാണ്. ഇടത് പക്ഷത്തിന്റെ ബാനറിലാണ്കഴിഞ്ഞ പത്ത് വർഷം എം എൽ എ ആയതും വീണ്ടും അഞ്ചു വർഷത്തേക്ക് എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടതും സ്വന്തം നിലയിൽ മത്സരിച്ചാൽ നിങ്ങൾ ഒരിക്കലും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എം എൽ എ എന്നല്ല ഒരു ഗ്രാമപഞ്ചായത്ത്‌ അംഗം പോലും ആകില്ല വീണ്ടും ജനങ്ങൾ തന്ന അവസരം ഒരു അഹങ്കാരമായി കണ്ടു കൊണ്ടാണ് താങ്കൾ മുന്നോട്ട് പോകുന്നത് എന്നാണ് താങ്കളുടെ മുഖപുസ്തക പോസ്റ്റിൽ നിന്നും മുഖപുസ്തക ലൈവിൽ നിന്നും വ്യക്തമാക്കുന്നത്. താങ്കളെ പാർട്ടിയിൽ നിന്നും നടപടിയെടുത്ത് പുറത്താക്കിയത് സിപിഐ ആണ് ബിജെപി അല്ല. സഹകരണ മേഖലയിൽ സിപിഐ നിയന്ത്രണത്തിലുള്ള സി. അചുത മേനോൻ സ്മാരക സഹകരണ ആശുപത്രി താങ്കളും പാർട്ടിയും ചേർന്ന് 
 ഏറ്റെടുത്ത് നടത്താതെ എന്തിനാണ് സ്വന്തമായി സഹകരണ സംഘo ഉണ്ടാക്കി അഷ്ടമുടി ആശുപത്രി ഏറ്റെടുത്ത് നടത്തിയത്???. ഏത് രീതിയിലാണ് 
അഷ്ടമുടി ആശുപത്രി നിങ്ങളുടെ കൈവശം എത്തിയത് എന്ന് 
എം.ഡിയായ ഡോക്ടർ ജനങ്ങളോട് പറഞ്ഞത് ജനങ്ങൾ എല്ലാം കണ്ടതാണ്. മാത്രമല്ല ദൃശ്യപത്ര മാധ്യമങ്ങളിലൂടെ ജനങ്ങൾ ഇതെല്ലാം കണ്ടതാണ്. ആശുപത്രി വിവാദങ്ങളെ തുടർന്ന് സിപിഐ ആണ് നിങ്ങൾക്കെതീരെ നടപടിയെടുത്തത് അത് 
സ്വയം വിലയിരുത്തി പാർട്ടി നടപടി തിരുത്താൻ നോക്കുന്നതല്ലേ ഉചിതം. ഒരു കാര്യം കൂടി ഓർക്കുക 
ചാത്തന്നൂരിലെ 40%വരുന്ന ജനങ്ങളുടെ പിന്തുണ മാത്രമാണ് നിങ്ങൾക്ക് ഉള്ളത്.
കേരളത്തിലെങ്ങും ഇടത്പക്ഷത്തിന്റെ വോട്ട് കൂടിയിട്ടും പുതിയ വോട്ടർമാരുടെ വർദ്ധനവ് ഉണ്ടായിട്ടും കഴിഞ്ഞ 2016ലെ തിരഞ്ഞെടുപ്പിൽ നിന്നും 8000വോട്ട് കുറയുകയാണ് ഉണ്ടായത്. താങ്കൾക്ക് ഓരോ തിരഞ്ഞെടുപ്പ് കഴിയുബോഴും ഉണ്ടാകുന്ന വോട്ടിന്റെ കുറവ് ചാത്തന്നൂരിലെ ഭൂരിപക്ഷം ജനങ്ങളും താങ്കൾ എം എൽ എ ആകരുത് എന്ന് ആഗ്രഹിച്ചതിന്റെ തെളിവാണ്.താങ്കളുടെ അഹങ്കാരം ധാർഷ്ട്യം കൊണ്ട് മാത്രമാണ് താങ്കളുടെ ബന്ധുക്കൾ ഭൂരിപക്ഷം ഉള്ള സ്വന്തം വാർഡിൽ പോലും ബിജെപി ജയിച്ചത് മാത്രമല്ല ഇ തിരഞ്ഞെടുപ്പിൽ പോലും സ്വന്തം ബൂത്തിൽ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയത് താങ്കളുടെ ജനപിന്തുണയും സ്വീകാര്യതയും കുറയുകയാണ് ഉറച്ച പാർട്ടി വോട്ട് കൊണ്ടും ന്യുനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും ദുർബലനായ കോൺഗ്രസ്‌ സ്ഥാനാർഥിയുമാണ് 
താങ്കൾ ഇക്കുറി ജയിക്കാൻ കാരണം ഒരു പക്ഷെ രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരം ആയിരുന്നുവെങ്കിൽ
താങ്കൾ ഇക്കുറി നിയമസഭ കാണില്ലായിരുന്നു.ഒരു കാര്യം ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.
ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വ്യക്തമായ ആദിപത്യം ഉറപ്പിച്ചു കൊണ്ട് മുന്നേറുകയാണ്.
2011ലെ 3088വോട്ടിൽ നിന്നും 2016-ൽ ബിജെപി മുപ്പത്തി മുവായിരം വോട്ടിലേക്കും 2021ൽ 42000വോട്ടിലേക്കും ബിജെപി പടിപടിയയി ഉയർന്നു പിന്നെ ഞങ്ങളുടെ ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ ബി. ബി. ഗോപകുമാറിനെ കുറിച്ച് കുറ്റം പറയാൻ
താങ്കൾക്ക് ഒരു യോഗ്യതയും ഇല്ല കാരണം താങ്കൾക്ക് ഒരിക്കലും അദ്ദേഹമാകാൻ കഴിയില്ല അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത, അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിന് കിട്ടുന്ന ആദരവ്, പൊതു പ്രവർത്തകൻ എന്ന നിലയിലുള്ള പ്രവർത്തനം ഇതെല്ലാം ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനെ പൊതുസമ്മതനാക്കി മാറ്റുന്നു. ഇനിയും ജനങ്ങൾ വോട്ടിട്ട് ജയിപ്പിച്ചാൽ അദ്ദേഹത്തിന് എം എൽ എ ആകാൻ കഴിയും. നിങ്ങൾക്ക് ഒരിക്കലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി അധ്യാപകനാകാൻ കഴിയില്ല നിങ്ങൾ എത്ര ചെളി വാരി എറിഞ്ഞാലും ജനങ്ങളുടെ മുന്നിൽ അദ്ദേഹം സംശുദ്ധിയുടെയും ആദർശത്തിന്റെയും പ്രതിരൂപമാണ് ഇല്ലാത്ത കഥകളുടെ പേരിൽ അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചാൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ലായെന്ന മുന്നറിയിപ്പും നൽകുന്നു.

No comments:

Post a Comment