ഇല്ലാതാക്കരുത്....ഇ ജലാശയത്തെ
കൊട്ടിയം : വേനൽക്കാലത്തുപോലും ജലസമൃദ്ധമായ ഉമയനല്ലൂർ ചിറ ആഫ്രിക്കൻ പായൽ മൂടി നാല് വശങ്ങളിലും കാടുകയറി നശിക്കുന്നു. ദേശിയപാതയിൽ നിന്നുള്ള ഓടയിലൂടെ ഒഴുക്കിവിടുന്ന മനുഷ്യവിസർജ്യം കലർന്ന മലിനജലവും ഇവിടേക്ക് ഒഴുകിയെത്തുന്നത് മൂലം ചിറയിലെ ജലവും ആർക്കും ഉപയോഗിക്കാനാകാത്ത വിധം മലിനമാണ്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഉമയനലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇ ചിറയ്ക്ക് ഒന്നര ഏക്കറോളം വിസ്തൃതിയുണ്ട്.
ഉമയനല്ലൂർ നാടുവിലക്കര റോഡിൽ ക്ഷേത്രത്തിന് വടക്ക് വശത്തായിട്ടാണ് ജലസമൃദ്ധമായ ഇ ചിറയുള്ളത്.
ഇ ചിറയുടെ ശുചീകരണം നടന്നിട്ട് ഒരു പതിറ്റാണ്ടോളമായി. ഭക്തജനങ്ങളും നാട്ടുകാരും ദേവസ്വം ബോർഡിൽ
നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നാല് സൈഡുകളിലും കല്ല് കൊണ്ട് കെട്ടിയ സംരക്ഷണഭിത്തി കെട്ടിയിട്ടുള്ള
ഇവിടെ കുളത്തിലേക്കിറങ്ങാനായി രണ്ടു ഭാഗത്തായി കൽപ്പടവുകളുണ്ട്.
ഇവയെല്ലാം തകർന്നനിലയിലാണ്. കൂടാതെ കാടുകയറി മൂടി. പാർശ്വഭിത്തിയോടു ചേർന്ന ഭാഗത്തും വള്ളിപ്പടർപ്പുകൾ നിറഞ്ഞു.
ഇ ചിറയിലെ വെള്ളം സമീപ ഏലാകളിലെ കൃഷികൾക്കും
മറ്റ് ആവശ്യങ്ങൾക്കും ഈ ചിറയിലെ വെള്ളത്തെ ആശ്രയിച്ചിരുന്നു.കൃഷിയ്ക്ക് വേണ്ടി പമ്പ് സെറ്റും മറ്റ് സജീകരണങ്ങളും ഇവിടെ ഉണ്ട് ഇതെല്ലാം ഇപ്പോൾ ഉപയോഗ ശൂന്യമായി കുളം ഏറെ ശോച്യാവസ്ഥയിലായതോടെ നാട്ടുകാരും കർഷകരും ദുരിതത്തിലാണ്.
ഇഴജന്തുക്കളുടെ ശല്യമേറെ. കൊതുകുശല്യവും രൂക്ഷമാണ്.ഒപ്പം തന്നെ നാല് സൈഡിലെയും
പാർശ്വഭിത്തികളും ജീർണിച്ച നിലയിലാണ്. കൂടാതെ മലിനജലവും ഇവിടേക്ക് ഒഴുക്കി വിടുന്നുണ്ട്.
ഉമയനല്ലൂർ ജംഗഷനിൽ നിന്നും ഓടായിലൂടെ ഒഴുകി വരുന്ന
മാലിന്യം നിറഞ്ഞു വരുന്ന ഓട പഞ്ചായത്ത് ഇടപെട്ട് അടയ്ക്കണമെന്നും nàട്ടുകാർ ആവശ്യപ്പെടുന്നു.ഒപ്പം തന്നെ
അടിയന്തിരമായി ചിറ നവീകരണപ്രവർത്തനങ്ങൾ നടത്തി ശുചീകരിച്ചു കൊണ്ട് കൃഷിയ്ക്കായി വച്ചിരിക്കുന്ന പമ്പും അറ്റകുറ്റപണികൾ നടത്തി കൃഷിയ്ക്ക് ഉപയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
@ ചിറയുടെ ഭാഗമായുള്ള ഉമയനല്ലൂർ തോടും സംരഷിക്കണം.
ചിറയുടെ വടക്ക് ഭാഗത്ത് കൂടി ഒഴുക്കുന്ന ഉമയനല്ലൂർ തോടും സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.ഉമയനല്ലൂർ കുടിയിരുത്ത് വയലിൽ നിന്നും തുടങ്ങി ചിറയുടെ സമീപത്ത് കൂടി ഉമയനല്ലൂർ ഏലായിലേക്ക് ഒഴുകുന്ന ഉമയനല്ലൂർ തോടും കാട് പിടിച്ചു ഉപയോഗശൂന്യമായി കിടക്കുകയാണ് മഴ സമയത്ത് കുടിയിരുത്ത് വയലിലും ചിറയിലും ജലനിരപ്പ് ഉയർന്നാൽ വെള്ളം ഒഴുകി പോകുന്നതിനും വേനൽ സമയത്ത് ഉമയനല്ലൂർ ഏലായിലേക്ക് വെള്ളം എത്തിച്ചു കൃഷി നടത്തുന്നതിനും ഉപയോഗിക്കാവുന്ന ഇ തോട് പഞ്ചായത്ത് ഇടപെട്ട്
നവീകരിച്ചു സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.പഞ്ചായത്ത്
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ജലാശയങ്ങൾ വൃത്തിയാക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@ നാടിന്റെ നീരുറവ ഉപയോഗപ്രദമാക്കണം - ബിജെപി
ഉമയനല്ലൂർ നിവാസികളുടെ ആശ്രയമായ ഈ ചിറ നവീകരിക്കാൻ നടപടികൾ ദേവസ്വം ബോർഡ്അ ധികൃതർ അടിയന്തരമായി സ്വീകരിക്കണം.( ഉമയനല്ലൂർ ഷാജി,
ബിജെപി ജില്ലാ കമ്മിറ്റി അംഗം)
@ ചിറ സംരഷിക്കാൻ
അടിയന്തിര നടപടിവേണം - ദേവസ്വം ഉപദേശക സമിതി
ചിറയുടെ ശുചീകരണം എത്രയുംവേഗം നടത്തണം. ദേവസ്വം ബോർഡിൽ ഇ ആവശ്യം ഉന്നയിച്ചു കൊണ്ട് അപേക്ഷ കൊടുത്തിട്ടുണ്ട്. മയ്യനാട് പഞ്ചായത്തിലെ പ്രധാന ജലാശയമായ ഉമയനല്ലൂർ ചിറയുടെ സംരക്ഷണം വൈകുന്നത് പരിസരവാസികളെയും ദുരിതത്തിലാക്കുകയാണ്. വേനൽ കടുക്കുന്നതോടെ ഇവിടെ ജലക്ഷാമവും രൂക്ഷമാണ്.(അനിൽകൃഷ്ണൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്)
No comments:
Post a Comment