Tuesday, 11 May 2021

കൊറോണയുടെ പിടിയിലമർന്ന ചാലിൽ കോളനി

@ കൊറോണയുടെ പിടിയിലമർന്ന പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഊന്നിൻമൂട് വാർഡിലെ 32കുടുംബങ്ങൾ ഉള്ള തലക്കുളം ചാലിൽ 
ലക്ഷം വീട് കോളനിയിൽ ഒരു വീട്ടിൽ നിന്നും രണ്ട് പേര് കൊറോണ ബാധിച്ചു മരിച്ചു. കഴിഞ്ഞു.നിലവിൽ 14 രോഗികളുണ്ട്. നിർവധി പേര് കോറന്റയിനിലാണ്.രോഗത്തിന്റെ തുടക്കത്തിൽ തന്നെ വ്യാപനം നിയന്ത്രിക്കാനോ രോഗികളെ വീടുകളിൽ നിന്നും മാറ്റി പാർപ്പിക്കാനോ പഞ്ചായത്ത്‌ ഭരണകൂടം ശ്രമിക്കാഞ്ഞത് രോഗവ്യാപനത്തിന് കാരണമായി.രോഗികൾ ഉള്ള വീട്ടുകാരും ഇല്ലാത്ത വീട്ടുകാരും കുടിവെള്ളം ഉപയോഗിക്കുന്നതും എല്ലാം ഒരേ കിണർ ഒരേ പൈപ്പ്.14രോഗികൾ ഉണ്ടായിട്ടും യാതൊരുവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടില്ല. ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരികയാണ് ഒരുവട്ടം വന്നവർക്ക് വീണ്ടും വരുന്നു കൂലിപണിക്ക് പോയി അതാത് ദിവസത്തെ അഷ്ടി കണ്ടെത്തുന്ന ഇ കുടുംബങ്ങൾ കൊറോണ വന്നതോടെ പട്ടിണിയായി മാറി. ഏറ്റവും അധികം സംരക്ഷിക്കപ്പെടേണ്ട പട്ടികജാതി വിഭാഗക്കാർ തിങ്ങിപാർക്കുന്ന ഇ കോളനി നിവാസികൾക്ക് 
 പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായവും നാളിതുവരെ ഉണ്ടായിട്ടില്ല ദിനംപ്രതി രോഗികൾ ഉണ്ടായിട്ടും അതിനെ പ്രതോരോധിക്കുന്നതിന് പകരം അവഗണിക്കുന്ന സമീപനമാണ് വാർഡ്‌ മെമ്പറുടെയും പഞ്ചായത്ത്‌ ഭരിക്കുന്നവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത് അടിയന്തിരമായി കൊറോണ ബാധിതരെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചു കൊണ്ട് വിദ്ഗ്ദ ചികിത്സ കൊടുത്തു കോളനിയെ കൊറോണ വിമുക്തമാക്കണമെന്ന് കോളനിവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
ഫോട്ടോ:കോളനിയുടെ അടുത്തടുത്ത വീടുകൾ 

No comments:

Post a Comment