Monday, 24 May 2021

ഇ -സഞ്ജീവിനി ടെലി മെഡിസിൻ സേവനങ്ങൾക്ക് നേരെ മുഖം തിരിച്ചു ജനങ്ങൾ സ്വയം ചികിത്സ തേടുന്നു.

ഇ -സഞ്ജീവിനി 
ടെലി മെഡിസിൻ സേവനങ്ങൾക്ക് നേരെ മുഖം തിരിച്ചു ജനങ്ങൾ സ്വയം ചികിത്സ തേടുന്നു.
കൊല്ലം: ഇ -സഞ്ജീവിനി 
ടെലി മെഡിസിൻ പദ്ധതി
യ്ക്ക് നേരെ മുഖം തിരിച്ച് സ്വയം ചികിത്സയിലേക്ക് ജനങ്ങൾ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
കൊവിഡ് തീവ്രവ്യാപനത്തിലേക്ക് നീങ്ങുമ്പോൾ  മികച്ച വൈദ്യസഹായം നൽകാൻ സർക്കാർ തലത്തിൽ നടപ്പിലാക്കിയ 
ടെലി മെഡിസിൻ പദ്ധതിയെ ആശ്രയിക്കാതെ സാധാരണക്കാരായ ജനങ്ങൾ  സ്വയം ചികിത്സയിലേക്കും മെഡിക്കൽ സ്റ്റോറുകളെയും ആശ്രയിക്കുന്നത്.
ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി അതുവഴിയുണ്ടാവുന്ന രോഗപ്പക‌ർച്ചയും തടയുക എന്ന ലക്ഷ്യം കൂടി വെച്ചാണ് ടെലി മെഡിസിൻ ആവുന്നത്ര വ്യാപിപ്പിക്കാൻ ലോക്ക് ഡൗണിന്റെ ആദ്യഘട്ടം മുതലേ 
ശ്രമമുണ്ടായത് 
പക്ഷേ, ജനങ്ങൾക്ക് എന്തോ ഇതിനോട് ഒരു വിശ്വാസക്കുറവ് പോലെയാണ് എന്ന് ആരോഗ്യപ്രവർത്തകർ സാഷ്യപ്പെടുത്തുന്നു.കൊറോണയുടെ രണ്ടാം വരവിൽ 
സമ്പൂർണ ലോക്ക് ഡൗണിന്റെ കടുപ്പിച്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ജനങ്ങൾക്കിടയിൽ സ്വയം ചികിത്സയാണ് കൂടുതലായും 
 കാണുന്നത് എന്ന് ഡോക്ടർമാർ സൂചിപ്പിക്കുന്നു.
കൊല്ലം ജില്ലയിലെ സ‌ർക്കാർ ആശുപത്രികളിലെന്ന പോലെ സ്വകാര്യ ആശുപത്രികളിലും നിരവധി ആളുകളാണ് എത്തുന്നത് മാത്രമല്ല, ടെലി മെഡിസിൻ സംവിധാനത്തെ കുറിച്ച് അറിവുണ്ടായിട്ടും രോഗകാര്യങ്ങൾ പറഞ്ഞ് മരുന്നിനായി മെഡിക്കൽ ഷോപ്പുകളെ അഭയം തേടുന്നവ‌രുടെ എണ്ണവും കൂടുതലാണ്.
ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നു മരുന്ന് നൽകരുതെന്ന പോലെ അവിടെ നിന്നു തരുന്ന മരുന്ന് വാങ്ങി കഴിക്കരുതെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് ആവർത്തിക്കുന്നുണ്ട്. ഇതൊന്നും ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്നത് 
ശീലമാക്കിയവരുടെ ചെവിയിൽ കയറുന്നേയില്ല. ഒരു തവണ മെഡിക്കൽ ഷോപ്പുകാർ
രോഗലക്ഷണം പറഞ്ഞു 
കൊടുക്കുന്ന മരുന്ന്  വീണ്ടും ലക്ഷണം നോക്കി  പിന്നീട് സ്വയം ചികിത്സയ്ക്ക് കഴിക്കുന്നവരും ഉണ്ട്. ഡോക്ടർമാർ ടെലി മെഡിസിൻ സംവിധാനത്തെ പൂർണമായും പിന്താങ്ങുമ്പോൾ ജനങ്ങൾ പൊതുവെ പുറം തിരിഞ്ഞു നിൽക്കുന്നതാണ് പ്രശ്നമെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു
 ആന്റി ബയോട്ടിക് വരെ സ്വയം ചികിത്സയ്ക്ക് ഉപയോഗിക്കുന്നവർ ഉണ്ട്.
തൊണ്ടവേദന പോലുള്ള പ്രശ്നങ്ങൾക്കു നൽകുന്ന ആന്റിബയോട്ടിക് മരുന്നുകൾ വരെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം വാങ്ങി കഴിക്കുന്നവരുണ്ട് പനി, തലവേദന തുടങ്ങിയവയ്ക്ക് പാരസെറ്റമോൾ മരുന്ന് തരാതരം ഉപയോഗിക്കുന്നവർ ഏറെയാണെന്ന് പല മെഡിക്കൽ ഷോപ്പുകാരും രഹസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട് ചുമ , തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ ഏതു ആന്റിബയോട്ടിക് എന്നൊന്നും നോക്കുന്നില്ല ആരെങ്കിലും ഉപദേശിക്കുന്നതിനനുസരിച്ച് വാങ്ങിക്കഴിക്കുകയാണ് കൊവിഡ് വ്യാപനം തുടങ്ങിയതോടെ പ്രതിരോധശേഷി ഉറപ്പാക്കാൻ വൈറ്റമിൻ സി, കാത്സ്യം, മൾട്ടി വിറ്റമിൻ ഗുളികകൾ തുടങ്ങി വിറ്റമിൻ സപ്ലിമെന്റുകൾ സ്വയം വാങ്ങിക്കഴിക്കുന്നവരും കുറവല്ല.
സ്വകാര്യ ആശുപത്രികളും ഇപ്പോൾ ടെലി മെഡിസിൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു സാധാരണ രോഗങ്ങൾക്കുള്ള ഓൺ ലൈൻ ജനറൽ ഒപി സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഒപി യും ഇപ്പോൾ ലഭ്യമാണ് ദിവസവും മുപ്പതോളം ഡോക്ടർമാർ ജില്ലയിൽ മാത്രം ഷിഫ്റ്റ്‌ അനുസരിച്ചു പ്രവർത്തിക്കുന്നുണ്ട് കൂടാതെ സന്നദ്ധസംഘടനകളും തദേശസ്വയംഭരണസ്ഥാപനങ്ങളും
പ്രൈമറി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരും 
ടെലിമെഡിസിൻ സേവനങ്ങളുമായി സേവനവഴിയിലാണ്. ജനങ്ങൾ പരമാവധി ടെലിമെഡിസിൻ സേവനങ്ങൾ ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

@ പാരിപ്പള്ളി മീനമ്പലത്ത് കഴിഞ്ഞ വ്യാഴാഴ്ച  16വയസുള്ള പെൺകുട്ടി മരണമടഞ്ഞത് സ്വയം ചികിത്സയുടെ അവസാനത്തെതാണ്. വ്യാഴാഴ്ച ഉച്ചക്ക് 
വയർ വേദനയെന്ന് പറഞ്പ്പോൾ മെഡിക്കൽ സ്റ്റോറിൽ നിന്നും വയർവേദനയ്ക്കുള്ള ഗുളിക വാങ്ങി നൽകുവായിരുന്നു. തുടർന്ന് സന്ധ്യയോടെ രക്തം ഛർദിച്ചു മരിക്കുകയായിരുന്നു ആ പെൺകുട്ടി അടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉണ്ടായിട്ടും ചികിത്സ തേടാനോ ഡോക്ടർമാരുമായി ബന്ധപ്പെടാനോ ഇവർ കൂട്ടാക്കിയില്ല ഗുരുതര അസുഖം ആയിട്ടും ഡോക്ടർമാരുടെ സേവനം തേടുന്നതിന് പകരം സ്വയം ചികിത്സയുടെ അവസാനം കുട്ടി മരിക്കുകയായിരുന്നു.

രാജ്യത്തെ ആദ്യത്തെ ദേശീയഓൺലൈൻ ഒ പി യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്.


ഇ-സഞ്ജീവനിയുടെ ഉപയോഗം ഇങ്ങനെ
മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത് 
വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

@ ആദ്യമായി esanjeevaniopd.in/kerala എന്ന വെബ്സൈറ്റോeSanjeevaniOPD എന്ന ആപ്ലിക്കേഷനോ തുറക്കുക.

@ഇനി മെനു ബാറിൽ പേഷ്യന്റ് രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യണം.

@ രജിസ്ട്രേഷൻ കോളത്തിനുള്ളിൽ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ആ നമ്പറിലേക്ക് ഒരു ഒ ടി പി ലഭിക്കും. ഈ ഒ ടി പി നമ്പർ പ്രസ്തുത കോളത്തിലേക്ക് ടൈപ്പ് ചെയ്യുക.

@ഇപ്പോൾ പേഷ്യന്റ് രജിസ്ട്രേഷൻ കോളം കാണാം. ഇതിലേക്ക് പേരും വയസ്സും മറ്റ് വിവരങ്ങളും നൽകുക.

@മുൻപ് ചികിത്സ നടത്തിയതിന്റെ രേഖകൾ കൈവശമുണ്ടെങ്കിൽ അവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ചൂസ് ഫയൽ എന്ന ഒപ്ഷൻ ആ വിൻഡോയിൽ തന്നെ കാണാം. ഫയലുകൾ അതിലേക്ക് ചേർക്കാം.

@ഇനി ജനറേറ്റ് പേഷ്യന്റ് ഐ.ഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കും.

@പേഷ്യന്റ് ഐ.ഡിക്ക് പകരമായി നിങ്ങളുടെ മൊബൈൽ നമ്പറും ഉപയോഗിക്കാം.

@ടോക്കൺ നമ്പർ നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക.

@ഇപ്പോൾ നിങ്ങൾ കൺസൾട്ടേഷൻ വെയ്റ്റിങ് റൂമിലേക്ക് എത്തും. ഡോക്ടർ സ്റ്റാറ്റസ് ബോക്സിൽ ഡോക്ടർ അവെയ്ലബിൾ ആയാൽ കോൾ നൗ ബട്ടൺ പ്രസ്ചെയ്യുക. അപ്പോൾ ഡോക്ടർ വീഡിയോ കോളിൽ എത്തും.

@കൺസൾട്ടേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ മരുന്ന് കുറിപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാനുള്ള ഒപ്ഷനും ഉണ്ട്. ഇതിനായി അവിടെ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ഒരു ഒ ടി പി ലഭിക്കും. അത് നൽകുക. തുടർന്ന് പ്രിസ്ക്രിപ്ഷൻ സെലക്ട് ചെയ്ത് ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഇത് കാണിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങാം.

@രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം.

@ചികിത്സ പൂർണമായും സൗജന്യമാണ്.

@ഈ സംവിധാനത്തിൽ ഡോക്ടറെ കാണാൻ എന്തെങ്കിലും തടസ്സം നേരിടുകയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ദിശ (1056) നമ്പറിൽ വിളിക്കാം.

ശിശുരോഗം, ഗൈനക്കോളജി, ചർമരോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറൽ മെഡിസിൻ വിഭാഗങ്ങളിലായി ആറ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. ജനറൽ ഒ പി സേവനവുമായി ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ കൊല്ലം ജില്ലയിൽ രണ്ട്സ്ഥിരം ഡോക്ടർമാരും ഓൺലൈനിലുണ്ടാകും. 

 കൊല്ലം ജില്ലാ ആശുപത്രിയിലാണ് ഇ-സഞ്ജീവനി കോൾ സെന്റർ പ്രവർത്തിക്കുന്നത് 

ഇവിടെ വെച്ചാണ് ഡോക്ടർമാർ രോഗികളുമായി സംസാരിക്കുക. സ്വന്തം വീടുകളിൽ വെച്ചും മറ്റ് താലൂക്ക് ആശുപത്രികളിൽ വച്ചും ഡോക്ടർമാർക്ക് സേവനങ്ങൾ നൽകാം. ഓരോരുത്തർക്കും പ്രത്യേക ലോഗിൻ നൽകും.ജില്ലാ ആശുപത്രിയിലെ ഡോ. അശ്വിൻ ആണ്നേതൃത്വം വഹിക്കുന്നത്. 





No comments:

Post a Comment