Tuesday, 4 May 2021

നഗരസഭയുടെ അനാസ്ഥ മരിച്ചവരെ കയറ്റാതെ പരവൂരിലെവാതകശ്മശാനം

നഗരസഭയുടെ അനാസ്ഥ 
മരിച്ചവരെ കയറ്റാതെ പരവൂരിലെ
വാതകശ്മശാനം

പരവൂർ : ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷമായിട്ടും പരവൂർ  വാതകശ്മശാനം പ്രവർത്തനരഹിതം.
ശാന്തിതീരം എന്ന് പേരിട്ടിരിക്കുന്ന ഇവിടെ വളരെക്കുറച്ചു മൃതദേഹങ്ങൾമാത്രമാണ് ഇവിടെ സംസ്കരിച്ചത്. ശ്മശാനത്തിന്റെ ബോർഡിലെ പേരും മാഞ്ഞുപോയി.
സാങ്കേതികത്തകരാർമൂലമാണ് പ്രവർത്തനം മുടങ്ങിയത് എന്നാണ് അധികൃതർ പറയുന്നു.ലക്ഷങ്ങൾ മുടക്കി ചെയ്ത വാതകശ്മശാനത്തിന്റെ 
ഇ സാങ്കേതികത്തകരാർ പരിഹരിക്കാൻ മുൻസിപ്പാലിറ്റി ശ്രമിച്ചതും ഇല്ല.
മൃതദേഹം ആദ്യഘട്ടത്തിൽത്തന്നെ പൂർണമായും സംസ്കരിക്കപ്പെടാത്തതാണ് പോരായ്മയായത്. ഇത് ബന്ധുക്കൾക്കും മാനസികവിഷമമുണ്ടാക്കിയിരുന്നു. പോളയത്തോട്, മുളങ്കാടകം ശ്മശാനങ്ങളിലേക്കാണ് ഇപ്പോഴും മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്. സംസ്കരിക്കാൻ സ്വന്തമായി ഭൂമിയില്ലാത്തവരാണ് ഏറെ വലയുന്നത്.
 അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കാനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകണം. ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയില്ലെങ്കിൽ സംസ്കരിക്കേണ്ട ഉത്തരവാദിത്വവും നഗരസഭയുടേതാണ്. ഇതിന് കോർപ്പറേഷന്റെ അനുമതിയും ആവശ്യമാണ് ഇ മൃതദേഹങ്ങൾ എല്ലാം ആംബുലൻസിൽ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുമ്പോൾ അതിന്റെ ചിലവും മുൻസിപ്പാലിറ്റിയാണ് വഹിക്കുന്നത്.

2015-ലാണ് പരവൂർ പേരാൽ വാർഡിൽ 65 സെന്റ് ഭൂമിയിൽ വാതകശ്മശാനം ആരംഭിച്ചത്. 22.50 ലക്ഷം രൂപയാണ് ചെലവായത്. എന്നാൽ സാങ്കേതികത്തകരാറും അശാസ്ത്രീയമായി മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചതും നിരവധി പ്രതിഷേധങ്ങൾക്കിടയാക്കി.മുൻ ഭരണസമിതി 
കഴിഞ്ഞവർഷം ഏഴരലക്ഷം രൂപയോളം ശ്മശാനത്തിന്റെ അറ്റകുറ്റപ്പണിക്ക്‌ വകയിരുത്തിയിട്ടുണ്ട്.
പണികൾ പുരോഗമിക്കുന്നതായും രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാകുമെന്നും അധികൃതർ പറയുന്നു.
@ അറ്റകുറ്റപണികൾ തീർത്ത് വാതകശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കണം

ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷമായിട്ടും പരവൂർ  വാതകശ്മശാനം പ്രവർത്തനരഹിതമാണ് ഇത് മൂലം വസ്തുക്കൾ കുറവുള്ള ഒരു വലിയ വിഭാഗം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ ജനങ്ങൾ കൊല്ലത്ത് ആണ് മൃതദേഹങ്ങൾ കൊണ്ട് പോകുന്നത് ഇത് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അടിയന്തിരമായി അറ്റകുറ്റപണികൾ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണം.

സ്വർണ്ണമ്മ സുരേഷ് (ബിജെപി പാർലമെന്ററി പാർട്ടി ലീഡർ)







No comments:

Post a Comment