Thursday, 20 May 2021

ലോക്ക് ഡൗണിന്റെ മറവിൽ വ്യാജമദ്യവില്പന വ്യാപകമായി ജില്ലയിൽ മദ്യദുരന്തത്തിന് സാധ്യത

ലോക്ക് ഡൗണിന്റെ മറവിൽ വ്യാജമദ്യവില്പന വ്യാപകമായി ജില്ലയിൽ മദ്യദുരന്തത്തിന് സാധ്യത.

കൊല്ലം: ഗ്രാമപ്രാദേശങ്ങളിലും തീരദേശ മേഖലയിലും അനധികൃത മദ്യവില്പനക്കാർ പിടിമുറുക്കുമ്പോൾ ജില്ലയിൽ മദ്യദുരന്തത്തിന് സാധ്യത.ഹൈടെക് സംവിധാനത്തിൽ വ്യവസായ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാറ്റ്നടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിക്കുന്നു. വീര്യംകൂട്ടുന്നതിന് കൊടും വിഷത്തിന് തുല്യമായ കീടനാശിനികളാണ്ഉപയോഗിക്കുന്നത്  ശരീരത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വൻതോതിലുള്ള ചാരായനിർമാണമാണ് പലയിടത്തും നടക്കുന്നത്. വിഷമദ്യദുരന്തത്തിന് പോലും കാരണമാകുന്ന നിലയിലേക്കാണ് ചാരായവില്പന വ്യാപകമാവുന്നത്.വീര്യം കൂട്ടുന്നതിനായി തമിഴ്നാട്ടിൽ നിന്ന് ചെങ്കോട്ട അതിർത്തി വഴി കടത്തിക്കൊണ്ടുവരുന്ന  പലയിനം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്.വാറ്റ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന കീടനാശിനികളുടെ കുപ്പികളും മറ്റും ഇതിന് തെളിവാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.കേരളത്തിലെ വളക്കടകളിൽനിന്ന് കീടനാശിനി ലഭിക്കാൻ നിയന്ത്രണമുള്ളതിനാലാണ് വാറ്റുകാർ തമിഴ്നാട്ടിൽ നിന്നും കടത്തി കൊണ്ട് വരുന്നത്. പരവൂരിലെ തീരദേശ മേഖലയിൽ നിന്നും പ്രതിദിനം 250 ലിറ്ററിലേറെ ചാരായം ജില്ലയുടെ പല ഭാഗങ്ങളിലേക്കും കടത്തിക്കൊണ്ടുപോകുന്നതായി പറയുന്നു.വർക്കലയിലേക്കാണ്കൂ ടുതൽ കടത്തുന്നത്. ഒരു ലിറ്ററിന് 2000 -2500 രൂപയ്ക്കാണ് ചാരായവില്പന.മൊത്ത ഏജൻറുമാർക്ക് 1750 രൂപയ്ക്ക് ലഭിക്കും. 

ജില്ലയുടെ അതിർത്തി പ്രാദേശങ്ങളിലും മലയോര മേഖലയിലും അതിർത്തിവനത്തിലും ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലുമുള്ള രഹസ്യകേന്ദ്രങ്ങളിലും ചെറുതും വലുതുമായ വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.എക്സൈസ് അധികൃതർക്ക് എത്തിച്ചേരാൻ ഏറെ പ്രയാസമുള്ള പ്രദേശമാണ് അതിർത്തിമേഖല. അധികൃതർ റെയ്ഡിന് എത്താൻ സാധ്യതയുള്ള വഴികളിൽ മൊബൈൽഫോണുകളുമായി ഏജൻറുമാരെ നിർത്തിയാണ് ചാരായലോബി പ്രവർത്തിക്കുന്നത്.മടത്തറയിലെ വനമേഖലയിൽ മാത്രം നൂറ് കണക്കിന് വാറ്റ് കേന്ദ്രങ്ങളുണ്ട് എന്ന് ഉദ്യോഗസ്ഥർ പറയുന്നു ഇവിടെ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രതേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് എത്തിക്കുന്നത്. ഇത് കൂടാതെ തമിഴ് നാട്ടിൽ നിന്നും പച്ചക്കറി ചരക്ക് വാഹനങ്ങൾ വഴി  വൻതോതിൽ വിദേശമദ്യവും  എത്തുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ ഭഷ്യ സാധനങ്ങൾ കൊണ്ട് വരുന്ന വാഹനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധന മദ്യകടത്തുകാർക്ക്സ ഹായകരമാവുന്നുണ്ട്. അടിയന്തിരമായി പോലീസും എക്സൈസും സംയുക്തമായി പരിശോധനയും വ്യാപകമായി റെയ്ഡും നടത്തി വ്യാജമദ്യലോബിയ്ക്ക് തടയിട്ടില്ലെങ്കിൽ ജില്ല മറ്റൊരു മദ്യദുരന്തത്തിന് സാക്ഷ്യം വഹിക്കും.


 





No comments:

Post a Comment