ചാത്തന്നൂർ: എൻ എസ് എസ് താലൂക്ക്
യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗ - വനിതാ സമാജ- സ്വയംസഹായ സംഘങ്ങളുടെ പ്രവർത്തന യോഗം നടത്തി ഭൂതക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക യോഗം യൂണിയൻ പ്രസിഡന്റ്
ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഭരണസമിതി അംഗം എസ്.ശിവപ്രസാദ് കുറുപ്പ് അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, യൂണിയൻ സെക്രട്ടറി വി.ഹരികൃഷ്ണൻ, ആധ്യാത്മിക പഠന കേന്ദ്രം മേഖലാ കോഡിനേറ്റർ അനിൽകുമാർ,ഡോ. ആർ.രാമചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വനിതാ യൂണിയൻ ഭരണ സമിതി അംഗങ്ങളായ റാണി മോഹൻ, താര, എം.എസ്.എസ്. എസ് കോഡിനേറ്റേർ.
ശാലിനി, വിജയ, യോഗത്തിന് യൂണിയൻ ഭരണസമിതി അംഗം ജെ. ശ്രീകുമാർ സ്വാഗതവും, കരയോഗം പ്രസിഡന്റ് സോമചൂഡൻ പിള്ള കൃതജ്ഞതയും പറഞ്ഞു.
No comments:
Post a Comment