ഇരകൾ വീട്ടമ്മമാർ
ചാത്തന്നൂർ : പാരമ്പര്യ വൈദ്യന്മാരെന്ന വ്യാജേനെ വീടുകൾ വാടകയ്ക്ക് എടുത്ത് വൈദ്യശാല നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ആയുർവേദ ചികിത്സയുടെയും അറബിക് വൈദ്യം സുബക്കി വൈദ്യം എന്നീ പേരുകളിലാണ് അനധികൃത വൈദ്യശാലകൾ പ്രവർത്തിക്കുന്നത്.
നാഡി പിടിച്ച് പരിശോധിച്ച് രോഗനിർണയം നടത്തി തട്ടിപ്പ് നടത്തുന്ന വൈദ്യൻമാരും നാഡി വൈദ്യം എന്ന പേരിൽ ഉണ്ട്. തമിഴ്നാട്ടിൽ നിന്ന് വരുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.
ഇവരെ സഹായിക്കാൻ മലയാളി ഏജന്റുമാരുമുണ്ട്. അറബിക് വൈദ്യന്മാർക്കാണ് ഏജന്റുമാർ കൂടുതൽ ഏജന്റുമാരുടെ സഹായത്തോടെയാണ് ഇ മുറിവൈദ്യന്മാർ രോഗികളെ സമീപിക്കുന്നത്. ചെപ്പടി വിദ്യകളിലൂടെ വീട്ടമ്മമാരുടെ വിശ്വാസം നേടിയെടുക്കുന്ന ഇവർ നാഡി പിടിച്ച് രോഗനിർണയം നടത്തും. തുടർന്ന് മരുന്നുകളും നൽകും. ഔഷധശാലകളിൽ നിന്ന് കിട്ടുന്ന മരുന്നുകൾ ലേബൽ മാറ്റി വില കൂട്ടി നൽകുകയാണ് രീതിയെന്ന് പറയപ്പെടുന്നു.
നിരന്തര ചികിത്സ കൊണ്ട് രോഗം മാറാത്തവരെയാണ് വൈദ്യൻമാർ ലക്ഷ്യം വെയ്ക്കുന്നത്. രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ ഏജന്റുമാർ മുഖേനെ അറിഞ്ഞ് നാഡിമിടിപ്പ് പരിശോധിച്ച് വിശ്വസിപ്പിക്കുന്നു. തുടർന്നാണ് ചികിത്സ അരങ്ങേറുക. രണ്ടായിരവും മൂവായിരവും രൂപയുടെ മരുന്നുകളാണ് രോഗികൾക്ക് നൽകുന്നത്. രോഗശമനം ലഭിക്കാത്തവർ വൈദ്യൻമാരെ തുടർന്ന്
വിളിച്ചാൽ നമ്പർ നിലവിലില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. പലരും ഇങ്ങനെ കബളിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്.
നാഡീപരിശോധനയിലൂടെ രോഗനിർണയം നടത്തി രോഗശമനം വരുത്തുന്ന യഥാർത്ഥ വൈദ്യന്മാരുടെ വിശ്വാസ്യതയാണ് വ്യാജവൈദ്യൻമാർ തകർക്കുന്നത്.
No comments:
Post a Comment