Thursday, 19 December 2024

ചിറക്കര പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ച്

അറ്റകുറ്റപണിയില്ല ചിറക്കര പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചു.

ചാത്തന്നൂർ : അറ്റകുറ്റപണിയില്ല ചിറക്കര പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചു. ഗ്രാമപ്രദേശമായ ചിറക്കരയിൽ തെരുവ് വിളക്കുകൾ കത്താതായതോടെ 
 രാത്രി യാത്രികർ ബുദ്ധിമുട്ടിലായി. ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതി. സന്ധ്യയായാൽ
മാലിന്യ നിക്ഷേപവും കൂടി ഒപ്പം 
തെരുവ് നായ ശല്യവും വർദ്ധിച്ചു  തെരുവ് നായകളും ഇഴ ജന്തുക്കളും റോഡ് കയ്യടക്കും. കാൽനടയായി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വർഷം തോറും ലക്ഷങ്ങളാണ് തെരുവ് വിളക്കുകളുടെപരിപാലനത്തിനു
ചിറക്കര പഞ്ചായത്ത്ചെലവഴിക്കുന്നത്. 
കഴിഞ്ഞ സാമ്പത്തിക വർഷം 12ലക്ഷം രൂപയും ഇ സാമ്പത്തിക വർഷം 8ലക്ഷത്തോളം രൂപയുമാണ് തെരുവ് വിളക്ക് പരിപാലനത്തിനായി മാറ്റി വച്ചത്.2025 മാർച് മാസം വരെ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള തുകയാണ് 8ലക്ഷം രൂപയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
 ഇ സാമ്പത്തിക വർഷത്തെ 
 തെരുവ് വിളക്കുകൾ പരിപാലിക്കുന്നതിനായുള്ള 
 പദ്ധതിക്ക് നീക്കിവച്ച തുക പൂർണമായി വിനിയോഗിച്ചുവെന്നാണ് പഞ്ചായത്ത്‌ മെമ്പർമാരും കരാർ കമ്പനിയും പറയുന്നത്. നിലവിൽ ഉണ്ടായിരുന്ന രണ്ടായിരം ട്യുബ് ലൈറ്റുകൾ മാറ്റി എൽ ഇ ഡി ബൾബുകൾ ആക്കിയത് വഴി ഫണ്ട് പൂർണ്ണമായും വിനിയോഗിച്ച് കഴിഞ്ഞുവെന്നാണ് കണക്ക്. ഇത്തരത്തിൽ മാറ്റിയ എൽ ഇ ഡി ബൾബുകൾ ഇപ്പോൾ പകുതിയും കണ്ണടച്ചതോടെ ജനങ്ങൾ ഇരുട്ടിലുമായി.
പ്രവർത്തി നടത്തി
മാസം മൂന്ന് തികയും മുൻപേ മിക്ക വാർഡുകളിലെയും പകുതിയിലേറെ തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായി എന്നാണ് ജനങ്ങൾ പറയുന്നത്.
ഓരോ വാർഡിലും പുതിയത് സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും സംബന്ധിച്ച് വാർഡ് അംഗങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കരാറുകാരനു പണം നൽകും. അംഗങ്ങൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പണം നൽകിയതോടെ സെപ്റ്റംബറിൽ തന്നെ പദ്ധതിക്ക് മാറ്റിവച്ച പണം മുഴുവൻ ചെലവഴിച്ചു.ഓരോ വാർഡിലും കേടായ വിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്താതെ തെളിയാത്ത വിളക്കുകൾ പൂർണമായി മാറ്റി പുതിയത് സ്ഥാപിച്ചതാണ് പണം പെട്ടെന്ന് ചെലവാക്കാനുള്ള
കാരണം. പഞ്ചായത്ത് പരിധിയിൽ രണ്ടായിരത്തോളം ലൈറ്റുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയിലേറെയും ഇപ്പോൾ പ്രവർത്തനക്ഷമമല്ല.

@ അഴിമതി ആരോപണവുമായി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ രംഗത്ത് 

ട്യുബ് ലൈറ്റ് മാറ്റി എൽ ഇ ഡി ബൾബ് സ്ഥാപിച്ചത് വഴി ലക്ഷങ്ങളുടെ തിരിമറി നടന്നതായി ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനെ ചൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നും വിമർശനം ഉയർന്നിരുന്നു.ക്വളിറ്റി കുറഞ്ഞ 
എൽ ഇ ഡി ബൾബ് ആണ് ഇപ്പോൾ തെരുവ് വിളക്കിന് ഉപയോഗിച്ചിരിക്കുന്നത് എന്ന് അംഗങ്ങൾ ആരോപിക്കുന്നു.നിലവിൽ 
തെരുവ് വിളക്കുകളുടെ 
അറ്റകുറ്റപണികൾ നടത്തുന്നതിന് ഫണ്ടില്ലാതെ വന്നതോടെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും പ്രതിസന്ധിയിലായി.






No comments:

Post a Comment