Thursday, 12 December 2024

തൃക്കരുവ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ചാന്താട്ടം

തൃക്കരുവ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ചാന്താട്ടം 

കൊല്ലം : തൃക്കരുവ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ചാന്താട്ടം ചടങ്ങുകൾ 12ന് തുടങ്ങും.ദാരു ബിംബ പ്രതിഷ്‌ഠയുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ വിഗ്രഹത്തിന് ഉറപ്പും തിളക്കവും കൂട്ടി ദേവീ ചൈതന്യം വർദ്ധിപ്പിക്കുന്നതിനാണ് ചാന്താട്ടാചാരം നടത്തുന്നത്. വടക്കോട്ട് ദർശനത്തോടുകൂടിയുള്ള തൃക്കരുവ ശ്രീ ഭദ്രകാളിക്ഷേത്രത്തിലെ വിഗ്രഹം 
 ദാരു വിഗ്രഹമാണ്. വരിക്കപ്ലാവിലെ തടിയിലാണ് ഇ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഇ വിഗ്രഹത്തിന് ഉറപ്പും തിളക്കവും കൂട്ടുന്നതിനാണ്‌ ചാന്താട്ടം ചടങ്ങുകൾ നടത്തുന്നത്.
തേക്കിൻ കാതൽ, പച്ചക്കർപ്പൂരം, രാമച്ചം, ചന്ദനത്തടി, രക്തചന്ദനം, കസ്‌തൂരി, കുങ്കുമം, ശുദ്ധമായ എള്ളെണ്ണ എന്നീ അഷ്‌ടദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകരീതിയിൽ തയ്യാറാക്കിയെടുക്കുന്ന ദ്രാവകരൂപത്തിലുള്ള മിശ്രിതം നവകുംഭങ്ങളിൽ നിറച്ച് ദേവീമന്ത്രങ്ങളാൽ പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടത്തിൽ മൂലബിംബമായ ദാരു ശില്‌പത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ചാന്താട്ടം ചടങ്ങുകളുടെ ഒന്നാം ദിവസമായ നാളെ ദൈനംദിന ക്ഷേത്രചാരചടങ്ങുകൾക്ക് പുറമേ രാവിലെ 5.30ന് മഹാഗണപതിഹോമം മറ്റ് വിശേഷാൽ പൂജകൾ. 12ന് രാവിലെ 5.30ന് മഹാഗണപതിഹോമം, അനുജഞകലശപൂജ, കളഭപൂജ, ദ്രവ്യകലശപൂജ തുടർന്ന് ചാന്താട്ടം തുടർന്ന് ഗുരുതിപൂജ, 12ന് അന്നദാനം.
ഭക്തർക്ക് ചാന്താട്ട വഴിപാട് നേർച്ചയായി നടത്താനും സാനിക്കും. ദേവസ്വം തന്ത്രി തുറവൂർ ഉണ്ണികൃഷ്‌ണൻ, ദേവസ്വം മേൽശാന്തി തൃക്കരുവ സുകുമാരൻ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ തൃക്കരുവ കുറ്റിയഴികം ദേവസ്വം കമ്മിറ്റി വർക്കിംഗ പ്രസിഡന്റുമാരായ മങ്ങാട് സുബിൻ നാരായൺ, ജി.ഗിരീഷ് കുമാർ, ദേവസ്വം സെക്രട്ടറിമാരായ ഡോ.കെ.വി.ഷാജി, ഡി.എസ്.സജീവ്, ജോയിന്റ്റ് സെക്രട്ടറി പി.എൻ.ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment