Tuesday, 24 December 2024

ചിറക്കര പഞ്ചായത്ത്‌ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റിന് എതിരെ കോൺഗ്രസ്‌ - സി പി എം പാർട്ടികൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു രംഗത്ത്.

ചിറക്കരയിൽ യു ഡി എഫ് പ്രസിഡന്റിനെതിരെ കോൺഗ്രസ്‌ അംഗങ്ങൾ രംഗത്ത് ഭരണം പ്രതിസന്ധിയിൽ.

ചാത്തന്നൂർ : യു ഡി എഫ് ഭരിക്കുന്ന 
ചിറക്കര പഞ്ചായത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കോൺഗ്രസ്‌ അംഗങ്ങൾ രംഗത്ത് വന്നത് ഭരണപ്രതിസന്ധിയ്ക്ക് കാരണമാകുന്നു.
പഞ്ചായത്ത്‌ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റിന് എതിരെ കോൺഗ്രസ്‌ മെമ്പർമാർ 
അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു 
കൊണ്ടാണ് രംഗത്ത് വന്നത്.
തെരുവ് വിളക്കുകളുടെ മെയിന്റൻസ് ചെയ്യുന്നതിന് ഫണ്ടില്ലാത്തതും ലൈസൻസ് ഇല്ലാത്ത ക്രഷർ യൂണിറ്റിന് പഞ്ചായത്ത്‌ കമ്മിറ്റി അറിയാതെ ലൈസൻസ് കൊടുത്തതും.രണ്ട് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള താത്കാലിക നിയമനവും ക്രഷർ യൂണിറ്റുകളുടെയും 
 റിസോർടുകളുടെയും ചെറുകിട വ്യവസായ സ്ഥാപങ്ങളുടെയും ലൈസൻസ് കൊടുക്കുന്നത് തടഞ്ഞു കൊണ്ട് ഉദ്യോഗസ്ഥരുമായി ചേർന്നു കൊണ്ട്  ലക്ഷങ്ങൾ പിരിച്ചെടുക്കുന്ന പ്രസിഡന്റിന്റെ അഴിമതി അവസാനിപ്പിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ്‌ അംഗങ്ങൾ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നത്.
നിലവിൽ തൊഴിൽ സബ്‌സിഡിയിൽ അഴിമതി നടത്തി വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് 
പഞ്ചായത്ത് പ്രസിഡന്റ്‌ സജില സ്വയം  വിളക്ക് അഴിമതി എന്നിവയിൽ ലക്ഷങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുകയാണ്.സിപിഎമ്മിൽ നിന്നും പുറത്ത് വന്ന് കോൺഗ്രസ്‌ പിന്തുണയോടെ പ്രസിഡന്റ്‌ ആ സജില ഇപ്പോൾ സിപിഎം നേതൃത്വവുമായി അടുത്ത് കൊണ്ട് സിപിഎമ്മിൽ തിരികെ പോകാനുള്ള നീക്കമാണ് നടത്തുന്നത് എന്ന് കോൺഗ്രസ്‌ മെമ്പർമാർ ആരോപിക്കുന്നു.സംസ്ഥാനത്തു പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്ന പഞ്ചായത്ത് ഇന്നു 
600-)o സ്ഥാനത്ത് ആണ് അഴിമതികൊണ്ട് ജനം പൊറുതി മുട്ടി പഞ്ചായത്തിൽ ഉദ്യോഗസ്ഥരില്ല പഞ്ചായത്ത്‌ ജീപ്പ് ദുരുപയോഗം ചെയ്തു കൊണ്ട് പ്രസിഡന്റ്‌ വാഹനത്തിൽ കറങ്ങുകയാണ് ചെയ്യുന്നത് എന്ന് കോൺഗ്രസ്‌ അംഗംങ്ങൾ ആരോപിക്കുന്നു.
@ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്ക്കണം - ബിജെപി 

പഞ്ചായത്ത്‌ കമ്മിറ്റിയെ നോക്ക് കുത്തിയാക്കി തീരുമാനങ്ങൾ എടുക്കുകയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നത് തടഞ്ഞുവയ്ക്കുകയും 
ലൈസൻസ് കൊടുക്കാൻ യോഗ്യതയില്ലാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുകയും 
പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിയ്ക്കുകയും ചെയ്യുന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജില രാജിവയ്ക്കണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എൽ. രാഗിണി ആവശ്യപ്പെട്ടു.പഞ്ചായത്ത്‌ ലൈസൻസ് ഇല്ലാതെ അമ്പതോളം വ്യവസായ സ്ഥാപനങ്ങളാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്.ഇവരിൽ നിന്നെല്ലാം ഉദ്യോഗസ്ഥരും പ്രസിഡന്റും ചേർന്ന് മാസപടി വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് അറുതി വരുത്താൻ ഭരണക്കാർ തയ്യാറാകണം ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എൽ. രാഗിണി പറഞ്ഞു.
 

No comments:

Post a Comment