ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ സംരക്ഷണമില്ലാതെ നശിക്കുന്ന കുളങ്ങൾ ചെറുകിട ജലസേചന വകുപ്പോ ചിറക്കര പഞ്ചായത്തോ ഏറ്റെടുത്ത് നവീകരിക്കണമെന്ന് കർഷകർ. കാർഷികമേഖല നേരിടുന്ന ജലക്ഷാമത്തിന് ഇത് പരിഹാരമാകുമെന്നും കർഷകർ പറയുന്നു. നൂറ്റാണ്ട് പഴക്കമുള്ളതും ഒരേക്കർ വലുപ്പമുള്ള കുളങ്ങൾ
പഞ്ചായത്തിൽ ഉണ്ട് കൂടുതലും ഏലാകളുടെ സമീപത്താണ്.
നിലവിലുള്ള ജലസേചനപദ്ധതികൾ ആരംഭിക്കുന്നതിനുമുൻപ് അതത് പ്രദേശത്തെ കുളങ്ങളെ ആശ്രയിച്ചായിരുന്നു കൃഷി. കുളങ്ങൾക്കുപുറമേ ചെറുതും വലുതുമായ തേ
തോടുകളും ഉണ്ട്. കൂടാതെ കല്ലട ജലസേചന പദ്ധതിയുടെ ഇടതു കര
കനാലും ഉണ്ട് ഇപ്പോൾ ഇതെല്ലാം സംരക്ഷണമില്ലാത്ത നിലയിലാണ്. പേ
പോളച്ചിറ ഏലായിലെയും മറ്റ് ഏലാകളിലെയും ഒന്നു രണ്ടും വിളകൾക്ക് ഈ കുളങ്ങളിലെയും തോടുകളിലെയും വെള്ളമുപയോഗിച്ച് കൃത്യസമയത്ത് കൃഷിയിറക്കി നൂറുമേനി വിളവെടുത്തിരുന്നു. കുറേക്കാലമായി ഈ ജല
സ്രോതസുകൾ സംരക്ഷണമില്ലാതെ കാട് മൂടി കിടക്കുന്നത് മൂലം
വിളയിറക്കേണ്ട സമയത്ത് വെള്ളംകിട്ടാറില്ല, അതുമൂലം നിലമൊരുക്കൽ, ഞാറുപാകൽ, നടീൽ ഇവയൊക്കെ ചെയ്യേണ്ടസമയത്ത് ചെയ്യാൻ കഴിയാറില്ലെന്നും കർഷകർ പരാതിപ്പെടുന്നു. അടിയന്തിരമായി ജലസ്രോതസുകൾ നവീകരിച്ചു കൊണ്ട് കൃഷിയ്ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണം എന്നാണ് കർഷകരുടെ ആവശ്യം.
No comments:
Post a Comment