വാഹനാഭ്യാസം വർദ്ധിക്കുന്നുത് നാട്ടുകാർക്ക് ഭീഷണിയാകുന്നു.
നമ്പറില്ലാത്ത ബൈക്കുകളിലും കാറുകളിലുമാണ് യുവാക്കളുടെ മത്സരയോട്ടം തലങ്ങും വിലങ്ങും ബൈക്കുകൾ ഉയർന്ന സൗണ്ടിൽ ചീറി പായുന്നത് ജനങ്ങൾക്ക് ഭീക്ഷണിയാകുന്നു. ടൂറിസം കേന്ദ്രങ്ങളിൽ ആളൊഴിയുന്ന സമയത്താണ് അഭ്യാസം കൂടുതലും. പരവൂർ ഠൗൺ മേഖലയിൽ
പകൽ സമയങ്ങളിലും തീരദേശ റോഡിൽ രാത്രിയുമാണ് അപകടകരമായ രീതിയിൽ വാഹനാഭ്യാസം അരങ്ങേറുന്നത്. പൊലീസിനെ കണ്ടാൽ ഇക്കൂട്ടർ അമിതവേഗത്തിൽ ചീറിപ്പായുന്നത് മറ്റു വാഹന യാത്രക്കാർക്കും ഭീഷണിയാണ്.
വാഹനാഭ്യാസങ്ങൾക്കെത്തുന്ന പല ഇരുചക്ര വാഹനങ്ങൾക്കും കൃത്യമായി നമ്പർ പ്ലേറ്റോ രേഖകളോ ഉണ്ടാവാറില്ല. ഇത്തരക്കാരെ പിടികൂടുമ്പോൾ പലർക്കും ലൈസൻസ് പോലും ഉണ്ടാവാറില്ല. കൂടുതലും പ്രായപൂർത്തിയാകാത്തവരാണ് ഇരുചക്ര വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുന്നത്. പരവൂർ തെക്കും ഭാഗം - കാപ്പിൽ റോഡിൽ പലയിടത്തും തെരുവുവിളക്ക് ഇല്ലാത്തതും ഭീഷണിയാണ്. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവർക്കും മത്സര ഓട്ടത്തിനെത്തുന്നവർ ഭീഷണിയാണ്. നിയമ വിരുദ്ധമായ ലൈറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ചു മ്യൂസിക്കിൻ്റെ അകമ്പടിയോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്യുന്നതിനാണ് അഭ്യാസങ്ങൾ കൂടുതലും ഇരുചക്രവാഹനങ്ങൾക്ക് പുറമെ കാറുകളിലും മത്സരയോട്ടത്തിനായി ആളുകൾ എത്താറുണ്ട്. വർക്കല- കാപ്പിൽ റോഡിൽ അമിത വേഗത മൂലം അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.കാപ്പിൽ ബീച്ച് റോഡ്, തെക്കുംഭാഗം -പൊഴിക്കര റോഡ്, പൊഴിക്കര -മുക്കം -മയ്യനാട് തീരദേശ റോഡ് പൊലീസ് ഇവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സി സി ടി വി സ്ഥാപിക്കുകയും വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്നും ആവശ്യമുണ്ട്. വിദ്യാലയങ്ങൾക്ക് മുന്നിലും ഇരുചക്രവാഹനങ്ങളിൽ ഷോ കാണിക്കാനെത്തുന്നവരുടെ ശല്യം കൂടുതലാണ്. പരവൂർ
എസ് എൻ വി ഗേൾസ് ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിനിയെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ചു പരിക്കേറ്റത് അടുത്തിടെയാണ്. വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന ഭാഗങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കണമെന്നാണ്
ജനങ്ങളുടെ ആവശ്യം. അവധി ദിനങ്ങളിലാണ് അഭ്യാസപ്രകടനക്കാർ കൂടുതലായും എത്തുന്നത് പുലർച്ചയും രാത്രികളിലുമാണ് മത്സരസംഘങ്ങൾ ഏറെയും നിരത്തിലിറങ്ങുന്നത്. പരവൂർ - പാരിപ്പള്ളി - പരവൂർ റോഡിലും മത്സരം പതിവാണ്. വാഹനങ്ങളിൽ കോളജിലെത്തുന്ന വിദ്യാർഥികളുടെ അഭ്യാസങ്ങൾ വേറെയും ഉണ്ട്.
പരിശോധനയെ മറികടക്കാൻ ഇടറോഡുകളിലേക്ക് വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്.
പൊലീസ്, മോട്ടോർ വാഹന വകുപ്പുകളെ നോക്കുകുത്തിയാക്കിയാണ് ഈ മരണക്കളി നിരവധി അപകടങ്ങളാണ് ഇവിടങ്ങളിൽ നടക്കുന്നത്. അമിതവേഗം കാരണം പിടികൂടാനാകുന്നില്ലെന്ന് പൊലീസ് പറയുന്നു. ട്രാഫിക് നിരീക്ഷണ കാമറ സംവിധാനം ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്നാണ് പരാതി.അമിതവേഗത്തിൽ ഓടിക്കുന്ന ബൈക്കുകൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ജില്ല എൻഫോഴ്സ്മെൻ്റ് വിഭാഗം നേരത്തേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ അതില്ല. പുലർച്ചയും രാത്രികളിലും മിന്നൽ പരിശോധനകൾ ശക്തമാക്കണമെന്നാണ് ആവശ്യം. ബൈക്ക് റേസ് നടത്തി അപകടം വരുത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ നിയമപ്രകാരം കഴിയുമെങ്കിലും സമ്മർദത്തിനുവഴങ്ങി നടപടികൾ ലഘുകരിക്കുന്നുവെന്നാണ് ജനങ്ങളുടെ പരാതി.
No comments:
Post a Comment