Thursday, 12 December 2024

സമൂഹ വിവാഹത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


സമൂഹ വിവാഹത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 2025 മാർച്ച് 2ന് നടക്കുന്ന സമൂഹ വിവാഹത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവാഹം നിശ്ചയിക്കപ്പെട്ടിട്ടുള്ളതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വധൂവരന്മാരെയാണ് സമൂഹവിവാഹത്തിലക്ക് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താലിമാല, വിവാഹ വസ്ത്രങ്ങൾ, വിവാഹ സദ്യ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും  ക്ഷേത്ര യോഗം ട്രസ്റ്റ് വഹിക്കുന്നതായിരിക്കും. വെള്ള പേപ്പറിൽ വിശദ വിവരങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയ അപേക്ഷകൾ 2025 ജനുവരി 5ന് മുമ്പായി ക്ഷേത്രയോഗം ട്രസ്റ്റ് ഓഫീസിൽ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447430860,6282906218

No comments:

Post a Comment