കൊല്ലം : ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോദന ഇല്ലാത്തത് മൂലം മായം ചേർത്ത ഭക്ഷ്യ വസ്തുക്കളുടെ
വിപണിയിലെത്തുന്നതായി പരാതി ഉയരുന്നു. ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം മറയാക്കി വിടുകൾ കേന്ദ്രീകരിച്ച് ലൈസൻസില്ലാതെയും കേടുകൂടാതെയും സൂക്ഷിക്കാൻ മായം കലർത്തിയകേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷൻ നിർബന്ധമാണ് എന്നാൽ പല സ്ഥാപനങ്ങൾക്കും ഇതില്ല.
കേക്ക്, വൈൻ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി യൂണിറ്റ്, ചില്ലറ വിൽപ്പന ശാല, മാർക്കറ്റുകൾ, വഴിയോര ഭക്ഷണശാലകൾ, കേറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും
പരിശോധന നടത്തണം ശേഖരിക്കുന്ന സാമ്പിളുകൾ ലാബിലേക്ക് അയച്ചു ഗുണനിലവാരം ഉറപ്പാക്കണമെന്നിരിക്കെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് യാതൊരു മുൻകരുതലും എടുത്തിട്ടില്ല.ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ അഞ്ച് ലക്ഷം പിഴയീടാക്കാം.ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ മൂന്നു ലക്ഷം രൂപയും,സുരക്ഷാ ലൈസൻസ്, രജിസ്ട്രേഷനില്ലാത്ത സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും ആറുമാസം തടവുമാണ് ശിഷ കേക്കുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ പരമാവധി ചേർക്കാവുന്നത് 10 കിലോഗ്രാം ഉത്പന്നത്തിൽ 10 ഗ്രാം മാത്രമാണ് എന്നാൽ അധിക ലാഭത്തിനായി കച്ചവടക്കാർ എല്ലാം ദുരുപയോഗം ചെയ്യുകയാണ്.ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കൾ കണ്ടെത്തിയാൽ ആറു മാസം മുതൽ ജീവപര്യന്തം തടവ് കിട്ടും. കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ നിയമപരമാണെന്ന് ഉത്പാദകർ ഉറപ്പ് വരുത്തണം. ഉപഭോക്താക്കൾ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങൾ ഉള്ളതും കാലാവധി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷണ സാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചെറുതും വലുതുമായ എല്ലാ കച്ചവടക്കാരും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷൻ, ലൈസൻസ് എടുക്കേണ്ടതാണ് പക്ഷേ ഇതെല്ലാം സീസൺ
കച്ചവടക്കാർ അട്ടി മറിയ്ക്കുകയാണ്. ഇതെല്ലാം കൊണ്ട് തന്നെ
ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം, വിതരണം, എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
No comments:
Post a Comment