കൊട്ടിയം : ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ് കത്തി നശിച്ചു ഒഴിവായത് വൻ ദുരന്തം.കുണ്ടറ നാന്തിരിയ്ക്കൽ ട്രിനിറ്റി ലൈസിയം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ KL 2 BR5096 എയ്സർ വാനാണ് കത്തിയമർന്നത്
കുട്ടികളെയെല്ലാം വീടുകളിൽ ഇറക്കി മടങ്ങുന്നതിനിടെ ആണ് അപകടം
ഉണ്ടായത് ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.വൈകുന്നേരം
നാലര മണിയോടെയാണ്
കുണ്ടറ - കണ്ണനല്ലൂർ റോഡിൽ കണ്ണനല്ലൂർ വടക്കേമുക്ക് പെട്രോൾ പമ്പിന് സമീപമാണ് കണ്ണനല്ലൂരിൽ നിന്നും കുണ്ടറ ഭാഗത്തേക്ക്
പോയ ബസാണ് അപകടത്തിൽപ്പെട്ടത്
തീപിടുത്തമുണ്ടായത്. ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ഒരു ആയയും -ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഡ്രൈവർ ബസ്
റോഡരികിൽ
നിർത്തി ഇവർ പുറത്തിറങ്ങി.
കുട്ടിയെ പുറത്തിറക്കിയ ഉടൻ വാഹനം അഗ്നിഗോളമായി കത്തിയമർന്നു..ഇന്നലെ വൈകിട്ട് നാലരയോടെ കൊട്ടിയം - കുണ്ടറ റോഡിൽ കണ്ണനല്ലൂർ പാലമുക്കിന് സമീപത്തായിരുന്നു അപകടം. സ്കൂൾ വിട്ട ശേഷം നല്ലില, നെടുമ്പന ഭാഗങ്ങളിൽ കുട്ടികളെ ഇറക്കിയ ശേഷം കണ്ണനല്ലൂർ പാലമുക്ക് തിരിഞ്ഞ് കണ്ണനല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂൾ വാൻ. കണ്ണനല്ലൂരിലും കൊട്ടിയത്തും ഇറങ്ങാനുള്ള രണ്ട് വിദ്യാർഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.നല്ലില റോഡിൽ നിന്നും പാലമുക്കിലെത്തിയ വാഹനം കണ്ണനല്ലൂർ ഭാഗത്തേക്ക് തിരിഞ്ഞപ്പോഴാണ് വാഹനത്തിൻ്റെ അടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുന്നത്.ഉടൻതന്നെ ഡ്രൈവർ സുനിൽ വാഹനം റോഡരികിലേക്ക് ഒതുക്കി നിറുത്തി കുട്ടികളെ പുറത്തിറക്കി. നാട്ടുകാർ ഓടിക്കൂടി തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ആളിപ്പടരുകയായിരുന്നു. നിമിഷ നേരം കൊണ്ട് വാഹനമാകെ അഗ്നി പടർന്നു.തീ ആളിപടർന്നതോടെ മുകളിൽ കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനുകളിലേയ്ക്കും തീ പടർന്നു കയറി.
കെ എസ് ഇ ബി അധികൃതർ എത്തി
വൈദ്യുതി ബന്ധം വിeശ്ചദിച്ച് കൂടുതൽ അപകടം ഒഴിവാക്കി.
അപകടസമയത്ത് രണ്ട് സ്കൂൾ വിദ്യാർഥികളും ആയയും ഡ്രൈവറുമായിരുന്നു
കുണ്ടറയിൽ നിന്നും കടപ്പാക്കടയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീയണയ്ക്കുകയായിരുന്നു.അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തി നശിച്ചിരുന്നു.തീപിടുത്തത്തിൻ്റെ കാരണം -ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള കാരണം അന്വേഷിക്കുന്നുണ്ട്.അപകടത്തെ തുടർന്ന് കൊട്ടിയം - കുണ്ടറ റോഡിൽ മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടു. പാലമുക്കിലും _ വടക്കേ മുക്കിലും നാട്ടുകാർ വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു.
@ ഡ്രൈവർ സുനിലിന്റെ മനോധൈര്യം ജീവൻ രക്ഷിക്കാൻ കാരണമായി
ഓടി കൊണ്ടിരുന്ന വാഹനത്തിൽ
No comments:
Post a Comment