ചാത്തന്നൂർ: മകളുടെ വിവാഹത്തോടനു ബന്ധിച്ച് രണ്ട് നിർധന കുടുംബങ്ങൾക്കു സൗജന്യമായി ഭൂമി നൽകി മാതൃകയാവുകയാണ്
തിരുവനന്തപുരം എയർപോർട്ട് റിട്ട. ജോയിന്റ് ജനറൽ മാനേജരും എയർ ട്രാഫിക് കൺട്രോളറുമായിരുന്ന ആദിച്ചനല്ലൂർ മധു മന്ദിരത്തിൽ ജി.മധുസൂദനൻ, കൊല്ലം എസ്എൻ പബ്ലിക് സ്കൂൾ അധ്യാപിക ആർ.തങ്കം എന്നിവർ. മകൾ ഡോ. അഞ്ജലിയുടെ വിവാഹത്തിനു മുന്നോടിയായി ഭൂരഹിതർക്കു ഭൂമി നൽകിയത്.
കഴിഞ്ഞ ദിവസം നടത്തിയ വിവാഹ സൽക്കാര ചടങ്ങിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലെ രണ്ട്
കുടുംബങ്ങൾക്ക് ഭൂമി സംബന്ധിച്ച രേഖകൾ കൈമാറിയത്.
ചേർത്തല എഴുപുന്ന സ്വദേശി കെ.കെ.വിഷ്ണുവാണ് വരൻ. വിഷ്ണുവിന്റെയും അഞ്ജലിയുടെയും വിവാഹം ഗുരുവായൂരിൽ നടക്കും.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ശ്യാം പ്രവീൺ, രഞ്ചു ശ്രീലാൽ, വരൻ വിഷ്ണു, ആദിച്ചനല്ലൂർ റൂറൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പാപ്പച്ചൻ, സെക്രട്ടറി ജി. വിദ്യാസാഗർ, സീനിയർ സിറ്റിസൻ ക്ലബ് രക്ഷാധികാരി പി.അനിലാൽ, പ്രസിഡന്റ് ജോയ്സൻ, ചാത്തന്നൂർ ക്ലബ് മുഖ്യരക്ഷാധികാരി റിട്ട. പ്രഫ. ചെറിയാൻ, സെക്രട്ടറി കണ്ണൻ തുടങ്ങിയവർ ഭൂമി കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ :ഭൂമി സംബന്ധിച്ച രേഖകൾ കൈമാറുന്നു.
No comments:
Post a Comment