പരവൂർ - ചാത്തന്നൂർ റോഡിൽ പൈപ്പ് പൊട്ടൽ തുടർകഥയാകുന്നു.അടിക്കടി
പൈപ്പ് പൊട്ടാൻ തുടങ്ങിയതോടെ ജല അതോറിറ്റിയുടെ അറ്റകുറ്റപണികളും വഴിപാട്
പോലെ നടത്തി തുടങ്ങി. റെയിൽവേ മേൽപ്പാലത്തിനുസമീപം ജലഅതോറിറ്റിയുടെ
പ്രധാന പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്ത് അറ്റകുറ്റ പണികൾ നടത്തിയതിന്
ശേഷം റോഡ് ടാറിംഗ് നാടത്താതെ ഉദ്യോഗസ്ഥർ കാൽനടയാത്ര പോലും മുടക്കി
സൂചന ബോർഡ് സ്ഥാപിച്ചു മടങ്ങുകയായിരുന്നു. പൈപ്പ് അറ്റകുറ്റപ്പണിക്കുശേഷം റോഡ് പഴയ സ്ഥിതിയിലേക്ക് മാറ്റിയിട്ടില്ല കോൺക്രീറ്റും ചെയ്തിട്ടില്ല അതേ സ്ഥലത്ത് തന്നെ വീണ്ടും പൈപ്പ് പൊട്ടി തുടങ്ങി കഴിഞ്ഞ ഒരു മാസത്തിന് മുൻപ്
സ്ഥാപിച്ച ബോർഡ് ഇപ്പോൾ അപകടഭീഷണിയാകുകയാണ്.
റോഡിന്റെ പകുതി ഭാഗത്തായാണ് ബോർഡ് നിൽക്കുന്നത്. ചാത്തന്നൂരിലേക്കും ബൈപ്പാസുകളിലേക്കും പോകുന്ന വാഹനങ്ങൾ എതിരേ വാഹനം വന്നാൽ പോകാൻ പ്രയാസപ്പെടുകയാണ്. ഒല്ലാൽ ബൈപ്പാസ് വന്നുചേരുന്നതും ഇവിടെയാണ്. പാരിപ്പള്ളി, പൂതക്കുളം ഭാഗങ്ങളിൽനിന്നു വരുന്ന ബസുകൾ ചാത്തന്നൂർ റോഡിലേക്ക് പ്രവേശിക്കുന്നതും ഏറെ പ്രയാസപ്പെട്ടാണ്.
രാത്രിയിലാണ് ഏറെ അപകടഭീഷണിയുള്ളത്. അടുത്തെത്തുമ്പോൾ മാത്രമാണ് ബോർഡ് കാണാൻ കഴിയുക. മഴസമയത്തും മറ്റും വാഹനങ്ങൾക്ക് നിയന്ത്രണംവിടാനും സാധ്യതയുണ്ട്. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. ബൈപ്പാസിൽനിന്ന് വാഹനങ്ങൾ വരുമ്പോൾ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. ഒല്ലാൽ റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സമയം ഒല്ലാൽ ബൈപ്പാസിലും തിരക്ക് കൂടുതലാണ്. അടിയന്തിരമായി പൈപ്പ് ലൈനിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി റോഡിന്റെ കോൺക്രീറ്റ് ടാറിംഗ് പണികൾ പൂർത്തിയാക്കി ബോർഡുകൾ മാററി അപകടഭീക്ഷണി ഒഴിവാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ: സൂചന ബോർഡുകൾ.
No comments:
Post a Comment