പരവൂർ : കേന്ദ്ര സർക്കാരിന്റെ അമ്യത് പദ്ധതിയുടെ തിളക്കത്തിൽ പരവൂർ നഗരസഭ
നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള അമൃത് പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് ബി.ജെ പി പാർലമെന്ററി പാർട്ടി ലീഡർ സ്വർണ്ണമ്മസുരേഷ് അറിയിച്ചു.നഗരസഭയിലെ കുടിവെള്ള ഷാമം പരിഹരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതി വഴി മൂവായിരത്തോളം കുടിവെള്ള കണക്‌ഷനുകളാണ് ഇതുവരെ നൽകിയത്. 15 ൽ താഴെ കണക്‌ഷനുകളാണ് ഇനി നൽകാനുള്ളത്. വിതരണക്കുഴലുകൾ സ്ഥാപിക്കാനായി കുഴിച്ച റോഡുകളുടെ ടാർ ചെയ്യുന്ന നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ട്. 26
റോഡുകളാണ് ടാർ ചെയ്യാനുള്ളത്. നഗരസഭയിൽ 42.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതകളിലൂടെയാണ് വിതരണക്കുഴലുകൾ സ്ഥാപിച്ചത്.
പദ്ധതിയുടെ അവസാനഘട്ടത്തിൽ നടത്തിയ സർവേയിലാണ് ആറുകിലോമീറ്റർ കൂടി വിതരണക്കുഴൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. തീരപ്രദേശങ്ങൾ ഉൾപ്പെടെയാണ് അവസാനഘട്ടത്തിൽ പൈപ്പ്ലൈൻ സ്ഥാപിച്ചത്.
പുക്കുളം ജലസംഭരണിയിലെ ചോർച്ച മാറ്റുന്നതിൻ്റെ ഭാഗമായി നവീകരണവും നടത്തി. ചാത്തന്നൂർ - പരവൂർ പാത കുഴിക്കുന്നതിനു പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുമതി ലഭിക്കുന്നതിനുണ്ടായ കാലതാമസം പദ്ധതിയെ ബാധിച്ചു.
പാത പുനർനിർമിക്കുന്നതിനുള്ള നഷ്ടപരിഹാരത്തുകയെ ചൊല്ലിയാണ് തർക്കമുണ്ടായത്. റെയിൽവേയുടെ അനുമതിക്കും കാത്തിരിക്കേണ്ടിവന്നു.
16.32 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. 2.50 കോടി രൂപയാണ് മരാമത്തുവകുപ്പിന് നൽകിയത്. 4,100 ഗുണഭോക്താക്കളെയാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് കണക്‌ഷൻ വേണ്ടെന്ന് പലരും അറിയിക്കുകയായിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ തീരപ്രദേശങ്ങളിലെയും ഉയർന്നപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്ന് സ്വർണ്ണമ്മ സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.
No comments:
Post a Comment