Monday, 16 December 2024

വരുമാനത്തിൽ വൻവർദ്ധന ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ഹാർബറുകൾ വീർപ്പുമുട്ടുന്നു.

കൊല്ലം:   വരുമാനത്തിൽ വൻവർദ്ധന ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ഹാർബറുകൾ വീർപ്പുമുട്ടുന്നു. നൂറ് കണക്കിന് വള്ളങ്ങളിൽ
ആയിര കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഇവിടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ നാളിത് വരെ സർക്കാർ സംവിധാനത്തിനായിട്ടില്ല. പരമ്പരാഗത മത്സ്യ തൊഴിലാളികൾ ആശ്രയിക്കുന്ന  കൊല്ലം കടപ്പുറത്ത്  വാടി, ഫോർട്ട്  എന്നീ രണ്ട് ലേലപ്പുരകളാണുള്ളത്. ജോനകപ്പുറത്ത് നേരത്തെ ലേലപ്പര ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴില്ല. ഹാർബറുകളിലെ ലേല പുരകളിലെ സ്ഥലപരിമിതി മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. ഇതുകാരണം ഒരു വള്ളത്തിലെ മീനുകൾ മുഴുവൻ ലേ ലേലം ചെയ്ത് മാറ്റി തീർത്താൽ മാത്രമേ അടുത്ത ബോട്ടിന് ലേലപ്പുരയിൽ അടുപ്പിക്കാനാകൂ. മാത്രവുമല്ല സ്ഥലപരിമിതി കാരണം മീനുകൾ ചരുവങ്ങളിലേക്ക് മാറ്റി ക്രമീകരിക്കുന്നതിനും സമയമെടുക്കുന്നു. ധാരാളം മീനുകൾ ലഭിക്കുന്ന അവസരങ്ങളിൽ മത്സ്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ കൂൾ ചേമ്പർ ഇവിടെ ഇല്ല. ഇതു കാരണം മത്സ്യത്തൊഴിലാളികൾക്ക് മീനുകൾ വിലകുറച്ചു വിൽക്കേണ്ട അവസ്ഥയിലാക്കുന്നു. ഇത് സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ഹാർബറിനുള്ളിലെ സ്ഥലപരിമിതി കാരണം ചരക്ക് വാഹനങ്ങൾക്ക് യഥാവിധി ഹാർബറിനുള്ളിൽ പ്രവേശിക്കുവാനും പാർക്ക് ചെയ്യുവാനും പലപ്പോഴും അവസരം കിട്ടാറില്ല. ഈ വാഹനങ്ങൾ തീരദേശ 
റോഡിലാണ്  പലപ്പോഴും പാർക്ക് ചെയ്യുന്നത്. ഇത് അവധി ദിവസങ്ങളിലടക്കം സഞ്ചാരികൾ കൂടുതൽ കൊല്ലം ബീച്ചിൽ എത്തുന്ന ദിവസങ്ങളിൽ ഉണ്ടാകുന്ന ദുരിതം ചില്ലറയല്ല.  നഗരഹൃദയത്തിൽ മൽത്സ്യ തൊഴിലാളികുടുംബങ്ങൾ ഇത്രയും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തിലധികമായി. ഇവർക്ക് സൈര്യമായി ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കാൻ അധികൃതർക്കായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയർന്നുവരുന്നത്.

 @ മാലിന്യകൂമ്പാരത്തിന് നടുവിൽ ഇവരുടെ ജീവിതം ദുരിതപൂർണ്ണo 

 കടൽ തീരം കാടുകയറി ഇവിടെ വിഷപാമ്പുകളുടെ താവളമായി. മാലിന്യ കുബാരമായി മാറി മത്സ്യതൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികൾ പടരുന്നു നടപടിയെടുക്കാതെ  കൊല്ലം  കോർപ്പറേഷനും ജില്ലാ ഭരണകുടവും. ജില്ലയിലെ വാണിജ്യ മേഖലയിൽ പ്രധാന പങ്ക്  വഹിക്കുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ജില്ലാ ഭരണ കുടവും കൊല്ലം കോർപ്പറേഷനും പൂർണ്ണമായും പരാജയപ്പെട്ടതിന്റെ മുഖ്യ തെളിവാണ് തീരദേശത്ത് കാണുന്ന മാലിന്യ കൂബാരം. 
നഗരസഭ മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. മഴക്കാലമായതോടെ അഴുക്കുചാലിലെ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് റോഡിലാണ് മഴമാറിയാൽ ചീഞ്ഞളിഞ്ഞ മാലിന്യത്തിൽ നിന്നു ഉയരുന്ന ദുർഗന്ധം രൂക്ഷമാണ്.  ബീച്ച് ഉൾപ്പടെയുള്ള കടൽ തീരത്തും തീരദേശ റോഡിലും  ടൺ കണക്കിന്  പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മാസങ്ങളായി  കുന്നുകൂടി കിടക്കുകയാണ്. കടൽത്തീരത്തോട് ചേർന്ന ഭാഗങ്ങളിൽ പ്ലാസ്‌റ്റിക് മാലിന്യ കുന്നുകൾ രൂപപ്പെട്ടിരിക്കുകയാണ്. പ്ലാസ്‌റ്റിക് കവറുകളിൽ ഭക്ഷണാവശിഷ്‌ടങ്ങളും വീടുകളിലെ ജൈവമാലിന്യവും കെട്ടി ഉപേക്ഷിക്കുന്നതിനാൽ മണ്ണിനോട് ചേരാതെ അഴുകി ഈച്ചയും കൊതുകും പെരുകുന്ന അവസ്‌ഥയുണ്ട്. വഴിയോരങ്ങളിലേക്ക് ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കൂടുതലും രാത്രികാലങ്ങളിലാണ്. വാഹനങ്ങളിൽ എത്തുന്ന ആളുകൾ കെട്ടുകളാക്കി കൊണ്ടുവരുന്ന മാലിന്യം വഴിവക്കിലേക്ക് വലിച്ചെറിഞ്ഞു പോകുന്നു. റോഡുകൾക്ക് സമീപം ഇത്തരത്തിൽ മാലിന്യ കൂമ്പാരങ്ങൾ ദിനംപ്രതി ഉയർന്നു വരികയാണ്. ഭക്ഷണ സാധനങ്ങളുടെ അവശിഷ്ട‌ങ്ങൾ ഉൾപ്പെടെയാണ് ഇവിടെ വലിച്ചെറിയുന്നത് ഇത് മൂലം ജനങ്ങൾക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്‌ഥ.  പകർച്ചവ്യാധി പടർന്നത് മൂലം ഭൂരിപക്ഷം മത്സ്യ തൊഴിലാളികളും ആശുപത്രികളിൽ ചികിത്സയിലാണ്. തെരുവുനായ്ക്കളുടെ സാന്നിധ്യവും വർധിക്കുന്നതായി നാട്ടുകാർ പറയുന്നു. .

ഫോട്ടോ: മത്സ്യ ബന്ധന തീരത്തിനു സമീപം വലിയ മാലിന്യ കുമ്പാരം.

@  ശൗചാലയങ്ങളില്ല മലമൂത്ര വിസർജനം കടൽ തീരത്ത് 

സബൂർണ്ണ വെളിയിട വിസർജ്യ ജില്ലയെന്ന ഖ്യാതിയുള്ള  കൊല്ലം ജില്ലയിൽ 
ജോലിയ്ക്കായി ഹാർബറിൽ എത്തുന്ന മത്സ്യ തൊഴിലാളികൾ മലമൂത്ര വിസർജനം നടത്തുന്നത് കടൽ തീരത്ത് തന്നെയാണ്.നാലോ അഞ്ചോ 
ശൗചാലയമാണുള്ളത്. അടച്ചുറപ്പില്ല, വാതിലുകളുമില്ല. 
വർഷങ്ങളായി ചോർന്നൊലിക്കുകയാണ് 
അകത്തൊരാൾ കയറിയാൽ പുറത്തൊരാൾ കാവൽ നിൽക്കണം. സമയാസമയം 
പണംഒടുക്കാത്തതിനാൽ മിക്ക  വൈദ്യുതിയും വിച്ഛേദിച്ചു.
അറ്റകുറ്റപ്പണികൾ നടത്താറില്ല. ചുവരുകളെല്ലാം വിണ്ടുകീറി. ചാറ്റൽമഴ വന്നാൽപ്പോലും വെള്ളംകെട്ടും. ഹാർബറിലെ ടോയ്ലെറ്റുകൾ പലപ്പോഴും പ്രവർത്തനക്ഷമമല്ലാത്തതും ഇവിടെ എത്തുന്നവരെ സാരമായി ബാധിക്കാറുണ്ട്.

@ ഫിഷർമെൻ കോളനി നിവാസികളുടെ ജീവിതം അഴുക്കുചാലിൽ. 

മാറിമാറി നഗരസഭയിൽ അധികാരത്തിലെത്തുന്ന ഭരണാധികാരികളുടെ നാണമില്ലായ്മയാണ് ഈ അംഗനവാടിയും ഫിഷർമെൻ കോളനിയും ചൂണ്ടികാണിക്കുന്നത്.





No comments:

Post a Comment