അതേ. രാജ്യം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളിലൊരാളായ, തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് 'ജനപക്ഷ പിന്തുണ' എന്ന വജ്രായുധം കൊണ്ട് മധുരമായി പകരം വീട്ടിയ ‘അഭിനയകുലപതി’യുടെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യുവിന്റെ പാരമ്പര്യം തന്നെയാണ് ഹെവിയാണ് 🔥 - പക്ഷേ നിരവധി താരപുത്രൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിൽ, അവർക്കിടയിലേക്കായി അഭിമന്യു തിലകൻ കയറി വരുമ്പോൾ ആ പാരമ്പര്യം മാത്രം പോരായിരുന്നു കൈമുതലായി. ഒരൊറ്റ സിനിമയിലൂടെ തന്നെ താരപുത്രൻമാർക്കിടയിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ പറ്റിയ അവസരം കൂടി വേണമായിരുന്നു. അഭിനയ പാരമ്പര്യം കൊണ്ട് അയാളതങ്ങേയറ്റം അർഹിക്കുന്നുമുണ്ടായിരുന്നു. അതാണയാൾക്ക് ‘മാർക്കോ‘ നൽകിയത്. ഹനീഫ് അദേനിയും 🔥
മാർക്കോയിൽ ഉണ്ണി മുകുന്ദന്റെയാ ലുക്കും സ്വാഗും വൻ തോതിൽ ചർച്ച ചെയ്തെങ്കിൽ അതിനോളം തന്നെ എടുത്തു പറയേണം അഭിമാന്യുവിന്റെ പേരും പിന്നെയാ ലുക്കും സ്വാഗും. തുടക്കം മുതൽ അവസാനത്തോളം തന്നെ അഭിമന്യു തീ പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ഒപ്പമുള്ള സീനിയർ ആർട്ടിസ്റ്റുകൾക്കിടയിൽ, ലവലേശം പരുങ്ങലില്ലാതെ നെഞ്ച് വിരിച്ചു നിൽക്കുകയും തലയുയർത്തിയ ആത്മവിശ്വാസത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
ആറ്റിട്യൂഡ് 🔥🔥 - അതാണ് പ്രധാനം.
വൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ , ഇന്ത്യയെ ഒട്ടാകെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങൾ കൊണ്ട് തീർത്ത മാർക്കോയുടെയാ ഞെട്ടിക്കുന്ന വിജയം തന്നെയാണ് അഭിമന്യുവിന്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗും.
അതാണ് ഞാൻ പറഞ്ഞത്, താരപുത്രൻമാർക്കിടയിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ മാത്രം പോന്നൊരു ഓപ്പണിംഗ് അയാൾക്ക് കിട്ടി കഴിഞ്ഞിരിക്കുന്നു.
തിലകന്റെ പാത പിന്തുടര്ന്ന് മൂന്നാമത്തെ തലമുറയും സിനിമയിലെത്തുമ്പോൾ ‘അവസരം’ കൊണ്ട് ലഭിച്ചത് ഏറ്റവും ഉയർന്ന ഒന്ന് തന്നെയാണ്. ഇനി ലഭിക്കേണ്ടത് എല്ലാത്തരം ഭാവങ്ങളെയും ഉൾകൊള്ളാനാകുന്ന കഥാപാത്രങ്ങളാണ്. ഇനി കൂടുതൽ തെളിഞ്ഞു വരേണ്ടത് എല്ലാത്തരം ഭാവങ്ങളുമാണ്.
"നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ" എന്ന വിഖ്യാത ഡയലോഗ് പറഞ്ഞു പ്രേക്ഷകരുടെ നെഞ്ചു വേദനിപ്പിച്ച മുത്തച്ഛന്റെ കൊച്ചു മകനല്ലേ.
No comments:
Post a Comment