Friday, 13 December 2024

സി പി എം ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങുബോൾ

കൊല്ലം: സി പി എം ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങുബോൾ കൊല്ലത്ത് സി പി എം സംഘടന സംവിധാനം പൊളിഞ്ഞു കിടക്കുന്നുവെന്ന രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സംഘടന റിപ്പോർട്ടിൽ തന്നെ ജില്ലാ സെക്രട്ടറി സ്വയം വിമർശനമുയർത്തിയപ്പോൾ പാർട്ടി നേതൃത്വത്തിനെ പ്രതി കുട്ടിലാക്കി ചർച്ചയിൽ പങ്കെടുത്ത സുപ്രദാന ചുമതലയുള്ള പ്രതിനിധികൾ സംസാരിച്ചത്  ജില്ലാ
നേതൃത്വത്തിന് നാണക്കേടായി. സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും വിമർശിച്ച സംഘടനാ റിപ്പോർട്ടും ജില്ലാ കമ്മിറ്റിയുടെ പാളിച്ചകൾ ചൂണ്ടികാണിച്ച സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള നിഴൽ യുദ്ധം പ്രകടമായ സമ്മേളനം പഴയ വി.എസ്. പക്ഷത്തിന്റെ ശക്തി പ്രകടനം കൂടിയായി. സമ്മേളനത്തിന്റെ ആദ്യവസാനം വരെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയ വിമർശനങ്ങൾ മുഖവിലയ്ക്ക് എടുക്കാതെ അവഗണിക്കുന്ന സമീപനമായിരുന്നു.
ജില്ലയിലെ ശക്തികേന്ദ്രങ്ങളായ കടയ്ക്കൽ, ചിതറ, പുനലൂർ തുടങ്ങിയ ഏരിയയിൽ നിന്നും എത്തിയ പ്രതിനിധികൾ ജില്ലാ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായ ഭാക്ഷയിൽ വിമർശിക്കുകയും സംഘടനാ സംവിധാനത്തെ ചോദ്യം ചെയ്യുകയും ചെയ്തത് പാർട്ടി നേതൃത്വത്തിന് തിരിച്ചടിയായി പാർട്ടിയെ മറന്ന ഭരണ നേതൃത്വമാണ്  സംസ്ഥാനം ഭരിക്കുന്നത് എന്ന് പുതിയതായി തിരഞ്ഞെടുത്ത് വന്ന ഏരിയ സെക്രട്ടറി ചൂണ്ടികാണിച്ചപ്പോൾ സെക്രട്ടറിയാണ് എന്നുള്ള സൂചനയാണ് ഡയസിൽ നിന്നും ഉണ്ടായത്. സെക്രട്ടറിയായാൽ വിവർശിച്ചു കൂടെ എന്ന് തിരിച്ചുള്ള ചോദ്യം ഒരു പ്രതിനിധിയിൽ ഉണ്ടായതും ഡയസിൽ ഇരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന് നാണക്കേട് ഉണ്ടാക്കി. മന്ത്രി 
കെ. എൻ. ബാലഗോപാലിനെ മറ്റൊരു ബാലകൃഷ്ണപിള്ള ആവരുത് എന്നാണ് ഒരു പ്രതിനിധി വിമർശനത്തിൽ പറഞ്ഞത്  ഐഷപോറ്റിയെ പാർട്ടിയ്ക്ക് വെളിയിൽ കളഞ്ഞപ്പോൾ സമാധാനമായില്ലേ സഖാവേ എന്നുള്ള ചോദ്യം ചാത്തന്നൂർ നിന്നുള്ള പ്രതിനിധി ചോദിച്ചത് നാണക്കേട് ആയി. ചിലർക്ക് എല്ലാവരെയും പുകച്ചു വെളിയിൽ കളയാൻ ആണ് ചിലർക്ക്താ ത്പര്യമെന്ന് പറഞ്ഞു കൊണ്ടാണ് ഒരു പ്രതിനിധി തുടങ്ങിയത് ബാലഗോപാൽ സഖാവിനെ എണ്ണ തേൽപ്പിക്കാൻ ആണ് ഇവിടെ ചിലർക്ക് ഉത്സാഹമെന്ന് ഒരു പ്രതിനിധി പറഞ്ഞു.

No comments:

Post a Comment