Thursday, 19 December 2024

എൻ. കെ. പ്രേമചന്ദ്രൻ. എം.പിയുടെ ഇരട്ടതാപ്പ് ഇത്തിക്കര ആക്ഷൻ കൗൺസിൽ ഭാരവാഹികൾ രാജിവച്ചു

എൻ. കെ. പ്രേമചന്ദ്രൻ. എം.പിയുടെ ഇരട്ടതാപ്പ് ഇത്തിക്കര ആക്ഷൻ കൗൺസിൽ ഭാരവാഹികൾ രാജിവച്ചു 

ചാത്തന്നൂർ : ഇത്തിക്കര സബ് വേ വേണമെന്ന ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ മൈലക്കാട് സന്തോഷ്‌ അടക്കമുള്ള ഭാരവാഹികൾ
പിന്മാറി. എൻ.കെ.പ്രേമചന്ദ്രൻ.എം. പിയുടെയും യു ഡി എഫ് നേതാക്കളുടെ ഇരട്ടതാപ്പിൽ പ്രതിക്ഷേധിച്ചു കൊണ്ടാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ രാജി ഇന്നലെ നടന്ന രാപകൽ സമരത്തിൽ നിന്നും പിന്മാറിയാണ് രാജി വച്ചത്. നിലവിൽ  ഇത്തിക്കരയിൽ നടന്നുവരുന്ന ദേശിയപാത 
നിർമ്മാണവുമായി ബന്ധപ്പെട്ട് ഇത്തിക്കര - ആയൂർ റോഡ് ഇത്തിക്കരയിൽ അവസാനിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഇതിന്റെ ഘടന ഇതുമായി ബന്ധപ്പെട്ട് അടിപ്പാത നിർമ്മിച്ചു നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടാണ്  ആക്ഷൻ കൗൺസിൽ രൂപീകരിച്ചു കൊണ്ട് പൊതുസമൂഹം രാക്ഷ്ട്രീയം നോക്കാതെ സമരത്തിൽ ഇറങ്ങിയത്. നാടിന്റെ ഒരു ആവശ്യം ആയതുകൊണ്ട് രാഷ്ട്രീയം ഒന്നും നോക്കാതെ പലരും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു ദേശിയപാത 
ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ടപ്പോൾ 10 തവണയാണ് നിർമ്മാണം നടക്കുന്ന മേഖലയിലെ എംപിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും ഒന്നിച്ചിരുന്ന് ചർച്ച നടത്തിയിട്ടുള്ളത് ഒരു തവണ പോലും  എംപി ഈ റോഡിനെ കുറിച്ച് ഒരു വാക്കു പോലും ഇതുവരെയും പറഞ്ഞിട്ടില്ല ഒരു ലറ്റർ പോലും നൽകിയിട്ടില്ല എന്ന് ദേശിയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾആരോപിക്കുന്നു.തുടർന്ന് 
ആക്ഷൻകൗൺസിൽ ഭാരവാഹികളുടെ അഭ്യർത്ഥന പ്രകാരം ബിജെപി ജില്ലാ  പ്രസിഡന്റ് ബി. ബി. ഗോപകുമാർ ഇ പ്രശ്നവുമായി ദേശിയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായും 
 ബന്ധപ്പെട്ടപ്പോൾ ഇതിനുവേണ്ടി നീക്കി വെച്ച  ബജറ്റ് ഫണ്ട്  തീർന്നുവെന്നും പാലത്തിന്റെ പണി 80 ശതമാനം തീർന്നുവെന്നും ഇനി അടിപാലത്തിന്റെ നിർമ്മാണ പ്രവർത്തനം നടക്കാൻ ചാൻസ് ഇല്ലെന്നുള്ള അറിയിപ്പ് ദേശിയപാത അധികൃതരുടെ ഭാഗത്ത് നിന്നും  വന്നതോടെ വീണ്ടും സമരവുമായി മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ല എന്നതിനാൽ ആക്ഷൻകൗൺസിലിൽ നിന്നും പിന്മാറുകയാണെന്ന് ചെയർമാൻ മൈലക്കാട് സന്തോഷും ഭാരവാഹികളും അറിയിച്ചു.


No comments:

Post a Comment