22 ലക്ഷം ലിറ്റർ വെള്ളം ഉൾകൊള്ളാൻ ശേഷിയുള്ള ജലസംഭരണിയാണ് ചോരുന്നത്. മയ്യനാട് പഞ്ചായത്തിലേക്കും കോർപ്പറേഷൻ മേഖലകളിലേക്കുമുള്ള കുടിവെള്ളമെത്തുന്നത് ഇ
ജലസംഭരണിയിൽ നിന്നാണ്.
വർഷങ്ങൾ പഴക്കമുള്ള ജലസംഭരണിയ്ക്ക് നിർമ്മാണം കഴിഞ്ഞതിന് ശേഷം നാളിതുവരെ യാതൊരുവിധ നിർമ്മാണപ്രവർത്തികളും നടത്തിയിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു. ഒരു ഏക്കറോളം വരുന്ന വസ്തുവിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ
പരിസരം മുഴുവൻ കാടു പിടിച്ചു ശുചിത്വം ഇല്ലാതെ കിടക്കുകയാണ് ഇവിടം ഇഴജന്തുക്കളുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു.അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ടാങ്കിന്റെ ചോർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുകയും കാലപഴക്കം ചെന്ന ടാങ്ക് പൊളിച്ചു മാറ്റി പുതിയത് പണിയുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടിയന്തിര പരിഹാരം ഉണ്ടാവണം - റൈസിംഗ് കൊട്ടിയം
കാലപഴക്കം ചെന്ന ജലസംഭരണി പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ അറ്റകുറ്റപണി നടത്തി ചോർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുകയോ ചെയ്യണമെന്ന് റൈസിംഗ് കൊട്ടിയം ഭാരവാഹികൾ ആവശ്യപെട്ടു
പ്രസിഡണ്ട് പുല്ലാംകുഴി സന്തോഷ്, ജനറൽ സെക്രട്ടറി റോയൽ സമീർ, ട്രഷറർ രാജേഷ് ആധാരം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു
No comments:
Post a Comment