Saturday, 7 December 2024

ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ കുറവ്

ചാത്തന്നൂർ : ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ ഉദ്യോഗസ്ഥരില്ല ഭരണസ്തംഭനം ജനങ്ങൾ വലയുന്നു.
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെ പത്ത് മണിയോടെ എത്തുന്ന ആൾക്കാർ ഉദ്യോഗസ്ഥർ ഇല്ലാത്തത് മൂലം ജോലി നഷ്ടപ്പെടുത്തി ദിവസങ്ങളോളം എത്തേണ്ട അവസ്ഥയിലാണ്. നിലവിൽ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമാണ്. ജനങ്ങൾക്ക് കൃത്യമായി പരാതികൾ പരിഹരിക്കാനോ സർട്ടിഫിക്കറ്റുകൾ വാങ്ങിക്കാനോ കഴിയുന്നില്ല 
രണ്ട് ഓവർസിയർ, രണ്ട് യു ഡി ക്ലർക്ക്, ഒരു എൽ ഡി ക്ലർക്ക് എന്നിവരുടെ കുറവുണ്ട്. നിലവിലുള്ള ഉദ്യോഗസ്ഥർ വരുന്നതിന് കൃത്യ സമയവും ഇല്ല മുന്നറിയിപ്പ് ഇല്ലാതെ അവധിയെടുക്കുമെന്ന പരാതിയും ഉണ്ട്.
കെട്ടിട നമ്പർ പതിക്കുന്നതിനും പുതിയ നിർമാണപ്രവൃത്തികൾക്ക് പെർമിറ്റ് നൽകുന്നതിനും ഉദ്യോഗസ്ഥരുടെ അഭാവം തടസ്സം സൃഷ്ടിക്കുന്നു. 
പൊതുമരാമത്ത് 
അസിസ്റ്റന്റ് എൻജിനിയറെ കാണാൻ കിട്ടുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്  ഫസ്റ്റ് ഗ്രേഡ് ഓവർസിയർ. ഭരണമാണ് ഇപ്പോൾ നടക്കുന്നത്.
പഞ്ചായത്തിൽ പ്ലാൻ സെക്‌ഷൻ കൈകാര്യം ചെയ്യുന്ന സീനിയർ ക്ലാർക്ക് ചാർജ് എടുത്ത് ആറു മാസത്തിനുള്ളിൽ സ്ഥലം മാറിപ്പോയി. ബിൽഡിങ് വിഭാഗം കൈകാര്യം ചെയ്യുന്ന ക്ലാർക്ക്മാർ 
വിവിധ കാരണങ്ങളാൽ സ്ഥിരമായി അവധിയിലാണ്.ഇതെല്ലാം കൊണ്ട് തന്നെ  വിവിധ ആവശ്യങ്ങളുമായി പഞ്ചായത്തിലും കൃഷിഭവനിലുമെത്തുന്നവർ വിഷമിക്കുകയാണ്. പഞ്ചായത്തിന്റെ പലപദ്ധതികളും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കൃഷി ഓഫീസിലും മെല്ലെ പോക്കാണ് പദ്ധതികൾ ഉണ്ട് പക്ഷേ നടപ്പാക്കാൻ കഴിയുന്നില്ല എന്നതാണ് കർഷകരുടെ പരാതി.പോളച്ചിറ ഏലായിൽ കർഷകർ നെൽകൃഷി തുടങ്ങുന്ന സമയത്ത് അവരുടെ ആവശ്യങ്ങൾ നടത്താൻ ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

@ ഓഫിസ് സമയത്തിന് ബസ് ഇല്ലാത്തത് മൂലം ഉദ്യോഗസ്ഥർ എത്താൻ വൈകുന്നത് മൂലം പലപ്പോഴും ഓഫിസ് സമയം തുടങ്ങുന്നത് പതിനൊന്ന് മണിക്കാണ്. ഉദ്യോഗസ്ഥർ തോന്നും പടിയാണ് വന്ന് പോകുന്നത് എന്നാണ് പഞ്ചായത്തിൽ എത്തുന്നവർ പറയുന്നത്. ബസ് സർവീസ് ഇല്ലെന്ന പേരിലാണ് ഉദ്യോഗസ്ഥരുടെ താമസിച്ചു വരവും നേരത്തെ പൊക്കും ചോദ്യം ചെയ്‌താൽ അവരുടെ കാര്യം നടത്തി കൊടുക്കുന്നില്ല എന്നതാണ് പരാതി. 
പൊതുജനത്തിന് കൃത്യമായി സേവനം ലഭിക്കുന്ന സാഹചര്യമുണ്ടാക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@  ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണം - ബിജെപി 

ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ 
സർക്കാർ ഇടപെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന്  ബിജെപി ചാത്തന്നൂർ നെടുങ്ങോലം മേഖല പ്രസിഡന്റ്‌ റോയ് പങ്കുവിള പറഞ്ഞു 
തട്ടികൂട്ട് സംവിധാനത്തിൽ സിപിഎംകാരിയെ പ്രസിഡന്റ്‌ ആക്കി 
കോൺഗ്രസ്‌ അഴിമതി നടത്തുകയാണ്.
,സി പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സർക്കാരിലുള്ള സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഭരണസ്‌തംഭനമുണ്ടാക്കാനാണ് ശ്രമിക്കുന്നത് പഞ്ചായത്ത്‌ ഭരണം മുന്നോട്ട് കൊണ്ട് പോകാൻ കഴിവില്ലാത്ത ഭരണസമിതിയാണ് ഇപ്പോൾ ഉള്ളത്.
 സ്ഥാനക്കയറ്റം കിട്ടിയും സ്ഥലംമാറിയും പോകുന്ന ഉദ്യോഗസ്ഥർക്കു പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് ചിറക്കര പഞ്ചായത്തിൽ ഭരണസ്തംഭനം ഒഴിവാക്കണമെന്നും റോയ് പങ്കുവിള പറഞ്ഞു.




No comments:

Post a Comment