Tuesday, 30 August 2022

ഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യുക..

ഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യുക..
ഏതു കർമ്മവും ഈശ്വര അർപ്പണമായീ ചെയ്യുമ്പോൾ കർമ്മ ബന്ധനത്തിൽ ആത്മാവ് അകപ്പെടുന്നില്ല....
    ഇന്ന് നാം പ്രവർത്തിക്കുന്ന ഏതു കർമ്മവും ആത്മാവിൻ്റെ സംസ്ക്കാരം ആയിരുന്നു...മുജ്ജന്മ വാസന തന്നെയാണ് നാമദേഹത്തിനു ലഭിച്ച ഓരോ കഴിവുകളും...
അത് ആത്മാവിൽ അന്തർലീനമായ  സംസ്ക്കാരമാകുന്നു..

     ഫലേഛയില്ലാതെ  ചെയ്യുന്ന ഏതു കർമ്മവും ഈശ്വര സവിധത്തിൽ ചേരുന്നു...
നമ്മിൽ ആത്മസംതൃപ്തി  നൽകുന്ന  പ്രവൃത്തികൾ  ശരിക്കും ആസ്വദിക്കുന്നത് ആത്മാവ് തന്നെയാണ്...മനസ്സിലൂടെ ബുദ്ധിയിലൂടെ....

      സൂര്യന്  ഒന്നിനോടും വിവേചനം ഇല്ല...
അതുപോലെ തന്നെയാണ്  ഈശ്വരന്..
സ്ഥിതി പാലകനായ ഈശ്വരൻ്റെ ദൃഷ്ടി എത്താത്ത ഇടം പ്രപഞ്ചത്തിൽ ഇല്ല...
അഥവാ പ്രപഞ്ചം തന്നെയാണ് ഈശ്വരൻ..

     ഇന്ന് നാം ചെയ്യുന്ന കർമ്മം നാളെ കർമ്മ ഫലമായി നമ്മിലേക്ക് തന്നെ തിരിച്ചു വരും...
സത് കർമ്മത്തിനു സുഖവും ദുഷ്‌ക്കർമ്മത്തിന് ദുഃഖ ദുരിതവും നാം അനുഭവിക്കും ..അത് നിയതിയുടെ തീരുമാനം ആണ്..

     ആത്മാവിൻ്റെ ഏക ബന്ധു ഈശ്വരൻ മാത്രമാണ്....
  ഈശ്വരനിൽ മനസർപ്പിച്ച് ചെയ്യുന്ന  കർമ്മങ്ങൾ ഈശ്വരനിൽ ചേരുന്നു...
പുണ്യ കർമ്മങ്ങളുടെ ഫലം ഈശ്വരൻ നമുക്ക് സുകൃതമായി നൽകുന്നു...
   ദുഷ്‌ക്കർമ്മങ്ങൾ ഒരിക്കലും ഈശ്വരനിൽ ചേരുന്നില്ല..അത് ദുരിതമായി നാമ ദേഹത്തെ വേട്ടയാടും...

     നമ്മുടെ കർമ്മ ഫലം തന്നെയാണ് വിധിയായി നാം അനുഭവിക്കുന്നത്....
 ഒരുപാട് ദുഷ്ക്കർമ്മങ്ങൾ ചെയ്തു കൂട്ടിയിട്ട് ഈശ്വരാ ഇതാണോ എൻ്റെ വിധി എന്ന് പഴിച്ചിട്ട് എന്താണ് കാര്യം..
കർമ്മഫലത്തിൽ നിന്നും ആരും മുക്തരല്ല...
ഇന്ന് ഞാൻ ആണ് എങ്കിൽ നാളെ നീ അനുഭവിച്ച് തന്നെയാകണം..
 
    ദുരിതകയത്തിൽ വീണിട്ട് അല്ല നാം ഈശ്വരനെ വിളിക്കേണ്ടത്...
  സദാ ഈശ്വര സ്മരണ ചെയ്യുക...ഈശ്വര നാമം ജപിക്കുക...
  ചെയ്തു പോയ തെറ്റുകൾക്ക് ക്ഷമ ചോദിച്ചു പ്രായശ്ചിത്തം ചെയ്യുക...
കർമ്മ ഫലത്തിൻ്റെ കാഠിന്യം കുറച്ച് ഈശ്വരൻ നമ്മെ കാത്തു രക്ഷിക്കും...
    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാവർക്കും നന്മകൾ നേരുന്നു...നന്ദി..vasantha tk..thrissilery... ഓം നമോ നാരായണായ...

No comments:

Post a Comment