Saturday, 20 August 2022

ജില്ലയിൽ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന സംഘങ്ങൾ സജീവം നടപടിയെടുക്കാതെ നിയമപാലകർ.

കൊല്ലം : ജില്ലയിൽ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന സംഘങ്ങൾ സജീവം നടപടിയെടുക്കാതെ നിയമപാലകർ.
ജനവാസ മേഖലകളിലും ജലാശയങ്ങളിലും തീരദേശത്തും ആളൊഴിഞ്ഞ ഭാഗങ്ങളിലും ദിവസവും നൂറ് കണക്കിന് ലോറികളിലാണ് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത്.
 രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്  ജനങ്ങൾ ഇന്നലെ രാത്രി ആദിച്ചനല്ലൂർ പഞ്ചായത്തിലെ കൈതക്കുഴിയിൽ ജനങ്ങൾ ശക്തമായ പ്രതിക്ഷേധമുയർത്തിയിരുന്നു.
സ്ഥിരമായി മാലിന്യമൊഴുക്കുന്നത് മൂലം 
 വീടുകളിലെ കിണറ്റിലും കക്കൂസ് മാലിന്യം കലര്‍ന്നത് മൂലം കിണറുകൾ നാട്ടുകാർ ശുചീകരിക്കുകയായിരുന്നു.
 പുറത്തു നിന്നുള്ള വരും എന്നാൽ സ്ഥലത്തെ കുറിച്ച് നല്ല വ്യക്തമായി അറിയുന്ന ആളുകളാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൃത്യമായ പ്ലാനിങ്ങോടെയാണ് സാമൂഹിക വിരുദ്ധർ  കക്കൂസ് മാലിന്യം തള്ളുന്നത്.
ആദ്യം ഇവരുടെ പൈലറ്റ് വാഹനം എത്തി സ്ഥലത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് കൃത്യം നടത്തുന്നത്. ഇവർ വിളിച്ച് അറിയിക്കുന്നതനുസരിച്ച് പിന്നാലെ മാലിന്യവുമായി ടാങ്കര്‍ ലോറി എത്തി ചേരും. തുടർന്ന് ഇതിന്റെ വലിയ വാല്‍വ് തുറന്നാണ് മാലിന്യം തള്ളുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട് ഇവരെ മറ്റേതെങ്കിലും വാഹനത്തില്‍ പിന്തുടരാൻ ശ്രമിച്ചാൽ അവരെ മറ്റൊരു വാഹനം വെച്ച് തടഞ്ഞ് രക്ഷപ്പെടാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്യും.  ഇത്തരക്കാർക്കെതിരെ പോലീസിൽ പലപ്പോഴായി പരാതി നൽകിയെങ്കിലും വേണ്ട പരിഗണന അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

@ കക്കൂസ് മാലിന്യം ഒഴുക്കുന്ന നൂറ് കണക്കിന് ടാങ്കർ ലോറികൾ കൊല്ലം ജില്ലയിലുണ്ട് ഇവയുടെ പൂർണ്ണവിവരങ്ങൾ പോലീസിന്റെ കൈവശവും ഉണ്ട് പക്ഷെ യാതൊരുവിധ നിയമനടപടികളും ഇവരുടെ നേരെ പോലിസ് പ്രയോഗിക്കില്ല എന്നത് ഇ മാഫിയ സംഘങ്ങൾ തഴച്ചു വളരുന്നതിന് കാരണമാകുന്നു. തിരുവനന്തപുരം ജില്ലയിലെ അഡ്രസിൽ വരുന്ന പരസ്യം നോക്കി ബന്ധപ്പെട്ടാൽ പത്ത് മിനിറ്റിനുള്ളിൽ ടാങ്കർ ലോറി വീട്ട് മുറ്റത്ത് നിൽക്കുമെന്ന് നാട്ടുകാർ പറയുന്നു ഒരു വീട്ടിൽ നിന്നും മലിനജലം എടുത്താൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒഴുക്കികളഞ്ഞു അടുത്ത സ്ഥലത്തേക്ക് പോകുകയാണ് ഇവർ ചെയ്യുന്നത്. കൊല്ലം തിരുവനന്തപുരം ദേശിയപാതയിൽ ഇത്തികരയാറ്റിലേക്ക് ദിവസവും അഞ്ചു മുതൽ പത്ത് ലോഡ് വരെ കക്കൂസ് മാലിന്യം തള്ളുന്നുണ്ട് എന്ന് പോലിസ് തന്നെ സമ്മതിക്കുന്നു. കൊല്ലം കോർപ്പറേഷൻ പരിധിയിൽ നിന്നുള്ളതാണ് ഭൂരിഭാഗം ലോഡും ദേശീയപാതയിൽ ഇത്തിക്കരയിൽ നിന്നും റോഡിന്റെ തെക്ക് ഭാഗത്ത് കൂടി 
 പാലമുക്ക് റോഡിൽ 
അകത്തോട്ട് മാറിയാണ് കൂടുതലും മാലിന്യം നിക്ഷേപിക്കുന്നത്. 


No comments:

Post a Comment