Saturday, 20 August 2022

ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളി ബുദ്ധിമുട്ടിലായി ജനങ്ങൾ

ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളി ബുദ്ധിമുട്ടിലായി ജനങ്ങൾ


ചാത്തന്നൂർ: ആദിച്ചനല്ലൂർ പഞ്ചായത്തിലെ 
ജനവാസ മേഖലകളിൽ വ്യാപകമായി 
 കക്കൂസ് മാലിന്യം ഒഴുക്കുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ.
ഇന്നലെ രാത്രി 
കൈതക്കുഴി  വാർഡിൽ ഗവ. ഹോമിയോ ഡിസ്‌പെൻസറിക്കു സമീപമായി ട്രെയിനേജ് മാലിന്യം തള്ളിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത്‌ അംഗം രഞ്ജു ശ്രീലാലിന്റെ  നേതൃത്വത്തിൽ നാട്ടുകാർ
 വൻ പ്രതിഷേധവുമായി രംഗതെത്തിയതിനെ തുടർന്ന് പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലബിനുവും സ്ഥലതെത്തി നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെ പ്രതിക്ഷേധം അവസാനിപ്പിക്കുകയായിരുന്നു.പ്രദേശത്തുള്ള സി സി ടി വി നിലവിൽ പ്രവർത്തനരഹിതമാണെന്നും അടിയന്തിരമായി സി സി ടി വി അറ്റകുറ്റപണികൾ നടത്തിപ്രവർത്തനയോജ്യമാക്കുമെന്നും
സംഭവസ്ഥലത്ത് എത്തിയ 
എസിപി ഗോപകുമാർ  പറഞ്ഞു.
പ്രതിഷേധത്തിന് ഹരികുമാർ, മധുസൂദനൻ സജി സാമുവൽ
 ജോർജ്ജുകുട്ടി,വിഷ്ണു മുരളി. വിഷ്ണുദാസ്. ശ്രീലാൽ എന്നിവർ നേതൃത്വം നൽകി 
 ചാത്തന്നൂർ എസ് എച്ച് ഒ ശിവകുമാർ.
എസ് ഐ ആശ.വി.രേഖ,ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ  സ്ഥലം സന്ദർശിക്കുകയും വേണ്ട അടിയന്തിരി നടപടി കൈകൊള്ളുമെന്നും അറിയിച്ചു.
 അടിയന്തിരമായി സി സി ടി വി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്നും 
അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വാർഡ് മെമ്പർ രഞ്ജു ശ്രീലാൽ പറഞ്ഞു
ഫോട്ടോ:ഗ്രാമപഞ്ചായത്ത്‌ അംഗം രഞ്ജു ശ്രീലാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിക്ഷേധിക്കുന്നു 

No comments:

Post a Comment